പൊതുമേഖലാ ബാങ്കിൻ്റെയും, സ്വകാര്യ മേഖലാ ബാങ്കിൻ്റെയും എഫ്ഡി നിരക്കുകൾ താരതമ്യേന കുറവാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും സ്വകാര്യ ബാങ്കും നൽകുന്നതിനേക്കാൾ ഉയർന്ന നിരക്കാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? സാധാരണ ബാങ്കുകളേക്കാൾ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്നത് ചെറുകിട ധനകാര്യ ബാങ്കുകളാണ്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കും യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കുമെല്ലാം ഏറ്റവും ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
പ്രതിവർഷം 9.10 ശതമാനം എന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് ഈ ബാങ്ക് എഫ്ഡികളിലൂടെ ഉറപ്പാക്കാം. ഒറ്റത്തവണ നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ചെറുകിട ധനകാര്യ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ നൽകുന്ന എഫ്ഡി പലിശ നിരക്കുകൾ ഏതൊക്കെയാണ്?.
സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് എഫ്ഡി പലിശ നിരക്ക് കൂടുതലായിരിക്കും. ഈ ചെറുകിട ധനകാര്യ ബാങ്കുകൾ നൽകുന്ന എഫ്ഡിയിൽ മുതിർന്ന പൗരൻമാർ 12 ലക്ഷം രൂപ, 13 ലക്ഷം രൂപ, 14 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ എത്ര രൂപ ലഭിക്കുന്നു? വിശദമായി അറിയാം....
1. എയു സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
ഈ ചെറുകിട ധനകാര്യ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 18 മാസത്തെ കാലാവധിയുള്ള പ്രത്യേക എഫ്ഡിയിൽ 8.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- ഈ സ്കീമിൽ മുതിർന്ന പൗരൻമാർ 18 മാസത്തേക്ക് 12 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 13,56,370 രൂപയായിരിക്കും.
- ഇതേ കാലാവധിയിൽ നിങ്ങൾ 13 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 1,44,69,402 രൂപയാണ്.
- എന്നാൽ 18 മാസത്തേക്ക് 14 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 1,58,2433 രൂപയാണ്.

2. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 888 ദിവസത്തെ കാലാവധിയുള്ള പ്രത്യേക എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്ക് 8.55 ശതമാനം പലിശ നിരക്ക് നൽകുന്നു. ഈ കാലാവധിയിൽ മുതിർന്ന പൗരൻമാർ 12 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 14,74,237 രൂപയാണ്.
- ഇതേ കാലാവധിയിൽ 13 ലക്ഷം നിക്ഷേപിക്കുമ്പോൾ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 15,97,090 രൂപയായിരിക്കും.
- എന്നാൽ ഈ 888 ദിവസത്തെ കാലാവധിയിൽ മുതിർന്ന പൗരൻമാർ 14 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 17,19,943 രൂപയായിരിക്കും.
3. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 18 മാസത്തെ പ്രത്യേക എഫ്ഡിയിൽ 8.55 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- 18 മാസത്തേക്ക് 12 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത് 13,62,362 രൂപയാണ്.
- എന്നാൽ ഇതേ കാലാവധിയിൽ 13 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന നേട്ടം 14,75,892 രൂപയായിരിക്കും.
- നിങ്ങൾ 14 ലക്ഷം നിക്ഷേപിച്ചാൽ 18 മാസത്തിനു ശേഷം ലഭിക്കുന്നത് 15,89,422 രൂപയായിരിക്കും.
എസ്ബിഐ ഹർ ഘർ ലഖ്പതി സ്കീം: ഒരു ലക്ഷം രൂപ സമ്പാദിക്കാൻ നിങ്ങൾ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?
4. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി നിരക്ക്
ഈ ചെറുകിട ധനകാര്യ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 2 വർഷത്തെയും 3 വർഷത്തെയും പ്രത്യേക എഫ്ഡിയിൽ 8.75 ശതമാനം പലിശ നിരക്ക് നൽകുന്നു. ഇവിടെ 2 വർഷത്തെ കാലാവധിയിൽ നിക്ഷേപിച്ചാൽ എത്ര രൂപ സമ്പാദിക്കാം?
- 2 വർഷത്തെ കാലാവധിയിൽ മുതിർന്ന പൗരൻമാർ 12 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 14,26,801 രൂപയായിരിക്കും.
- 2 വർഷത്തേക്ക് 13 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന തുക 15,45,701 രൂപയായിരിക്കും.
- ഇതേ കാലാവധിയിൽ നിങ്ങൾ 14 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുക 16,64,601 രൂപയാണ്.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 3 വർഷത്തെ എഫ്ഡിയിൽ 12, 13, 14 ലക്ഷം നിക്ഷേപിച്ചാൽ മുതിർന്ന പൗരൻമാർക്ക് എത്ര രൂപ സമ്പാദിക്കാം?
- 3 വർഷത്തേക്ക് 12 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന തുക 15,55,802 രൂപയായിരിക്കും.
- ഇതേ കാലാവധിയിൽ 13 ലക്ഷം നിക്ഷേപിച്ചാൽ 16,85,453 രൂപയും 14 ലക്ഷം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 18,15,103 രൂപയുമായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
