വെള്ളിയാഴ്ചയും നഷ്ടത്തില്‍ വ്യാപാരം അവസാനിച്ചതോടെ, തുടര്‍ച്ചയായ ആറാം ദിവസവും വിപണി 'ചുവപ്പണിഞ്ഞു'. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയാണ് വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി കടന്നു പോകുന്നത്. കൂടാതെ 2020 ഏപ്രിലിന് ശേഷം ആദ്യമായാണ് വിപണിയില്‍ ഇത്രയും നീണ്ടുനില്‍ക്കുന്ന തിരിച്ചടിയും ദൃശ്യമാകുന്നത്. ടെക്നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തിലുളള വിലയിരുത്തലില്‍ വിപണി 'ഓവര്‍ സോള്‍ഡ്' മേഖലയിലേക്ക് വന്നിട്ടുണ്ട്. ഇതിനിടെ സെന്‍സെക്സ് സൂചികയിലെ 15 ബ്ലൂ-ചിപ് ഓഹരികളാണ് 20 മുതല്‍ 35 ശതമാനം വരെ തിരുത്തല്‍ നേരിട്ടിരിക്കുന്നത്. ധനകാര്യ മേഖലയില്‍ നിന്നുള്ള ഓഹരികള്‍ക്കാണ് കൂടുതല്‍ ആഘാതം.
ഓഹരികള്‍
മുന്‍നിര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ ഐസിഐസിഐ ബാങ്കിന്റെ ഓഹരികള്‍ 22 ശതമാനവും ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ 26.56 ശതമാനവും തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 867-ല്‍ നിന്നും ഐസിഐസിഐ ബാങ്ക് ഓഹരികള്‍ 676-ലേക്കും ആക്സിസ് ബാങ്ക് ഓഹരികള്‍ 866 രൂപ നിലവാരത്തില്‍ നിന്നും 636-ലേക്കും താഴ്ന്നു.
ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ ഓഹരികള്‍ 9,050-ല്‍ നിന്നും 7,125-ലേക്ക് ഇടിഞ്ഞു. 21.27 ശതമാനം തിരുത്തല്‍ നേരിട്ടു. ടാറ്റ സ്റ്റീല്‍ ഓഹരികളാവട്ടെ 1,534-ല്‍ നിന്നും 1,098 നിലവാരത്തിലേക്കും (-28.88 %) ബജാജ് ഫിന്‍സെര്‍വ് 19,325 രൂപയില്‍ നിന്നും 12,585-ലേക്കും (-34.88 %) അടുത്തിടെ വിപണിയില്‍ നേരിട്ട തിരുത്തലില്‍ താഴേക്കിറങ്ങി.
സമാനമായി ബജാജ് ഫിനാന്‍സ് ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരമായ 8,050 രൂപയില്‍ നിന്നും 5,521 രൂപയിലേക്കും (-31.42 %), എച്ച്ഡിഎഫ്സി 3,021-ല്‍ നിന്നും 2,131-ലേക്കും (-29.46 %), എച്ച്ഡിഎഫ്സി ബാങ്ക് 1,725-ല്‍ നിന്നും 1,292-ലേക്കും (-25 %) തിരുത്തല്‍ നേരിട്ടു. അതുപോലെ മറ്റ് സെന്‍സെക്സ് ഓഹരികളായ ഇന്‍ഫോസിസ് 23 ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്ക് 21 ശതമാനവും ഡോ. റെഡ്ഢീസ് 30 ശതമാനവും ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ 23 ശതമാനവും ടൈറ്റന് കമ്പനി 24 ശതമാനവും എസ്ബിഐ ഓഹരികള്‍ 20 ശതമാനവും ഇവയുടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും താഴേക്ക് പതിച്ചു.
ധനകാര്യ ഓഹരികള്‍ വാങ്ങാമോ?
ബജാജ് ഗ്രൂപ്പിന്റെ ഭാഗമായ ബജാജ് ഫിന്‍സെര്‍വും ബജാജ് ഫിനാന്‍സുമാണ് സെന്‍സെക്സ് സൂചികയിലെ 30 ഓഹരികളില്‍ ഏറ്റവും കനത്ത തിരിച്ചടി നേരിടുന്നത്. നിലവിലും ഈ ഓഹരികളുടെ 'വാല്യൂവേഷന്‍' ഉയര്‍ന്നു നില്‍ക്കുകയാണെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിച്ചത്. ഈ ഓഹരികളുടെ പിഇ (PE Ratio) അനുപാതവും ഉയര്‍ന്നു നില്ക്കുന്നതിനാല് തത്കാലം ഒഴിവാക്കാം. നിലവിലെ തിരുത്തലിനു ശേഷം ധനകാര്യ, ബാങ്കിംഗ് മേഖലയില്‍ നിന്നും നിക്ഷേപത്തിന് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുള്ളത് ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കുമാണ്. നിഷ്ക്രിയ ആസ്തികളിന്മേലുള്ള ഈ ബാങ്കുകളുടെ നിയന്ത്രണം ശ്രദ്ധേയമാണ്.
അതുപോലെ പലിശയില്‍ നിന്നുള്ള വരുമാനം ഉയരുന്നതും അനുകൂല ഘടകമാണ്. അതേസമയം കൊട്ടക് മഹീന്ദ്ര ബാങ്ക് 1,500 നിലവാരത്തിലേക്ക് എത്തിയാല്‍ പുതിയതായി നിക്ഷേപത്തിന് പരിഗണിക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു.
ടാറ്റ സ്റ്റീല്‍ & ഇന്‍ഫോസിസ്
അടിസ്ഥാനപരമായി നോക്കിയാലും ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നിക്ഷേപത്തിന് യോഗ്യമാണ്. ഓഹരിയുടെ പിഇ അനുപാതം 4 ആണെന്നതും ശ്രദ്ധേയം. ഇതിനോടൊപ്പം പ്രതിയോഹരി 51 രൂപ ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനോടകം ഓഹരികള്‍ 30 ശതമാനത്തോളം തിരുത്തല്‍ നേരിട്ടതും അനുകൂലമാണ്. യൂറോപ്പില്‍ സ്റ്റീല്‍ ആവശ്യകതയില്‍ ഉണ്ടാകുന്ന ഉണര്‍വിന്റെ നേട്ടം കൊയ്യാവുന്ന കമ്പനി കൂടിയാണിത്. ഓഹരി വിഭജനവും പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് താങ്ങാവുന്ന നിരക്കിലേക്കും ഓഹരി വിലയെത്തും.
സമാനമായി ഇന്‍ഫോസിസ് ഓഹരികളും ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. മികച്ച ഡിവിഡന്റ് നല്‍കുന്നതും അനുകൂല ഘടകമാണ്. അടുത്ത വര്‍ഷങ്ങളിലും 10 ശതമാനം നിരക്കില്‍ കമ്പനി വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് അനുമാനം. അതുപോലെ ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ ഓഹരികളും നിക്ഷേപ യോഗ്യമാണ്. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് ഉയരാത്തതും ഉത്പാദന ചെലവേറുന്നതുമാണ് ഇതിലെ ആശങ്കയേറ്റുന്ന ഘടകങ്ങള്‍.
എന്തു ചെയ്യണം?
സമീപകാല തിരുത്തലിന് ശേഷം മികച്ച ഓഹരികളിലേറെയും ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. എന്നാലും വിപണിയില്‍ നിലവിലുള്ള സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ ചെറിയ തോതില്‍ ഓഹരികള്‍ വാങ്ങുന്നതാവും ഉചിതം. ദീര്‍ഘകാലയളവ് കണക്കാക്കിയാവണം ഈ നിക്ഷേപം. വിപണിയില്‍ ഉടലെടുക്കുന്ന ഇത്തരം തിരുത്തല്‍ ഘട്ടങ്ങള്‍ മികച്ച പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കാനുള്ള അവസരവുമാക്കി നിക്ഷേപകര്‍ മാറ്റിയെടുക്കണം. നിയന്ത്രണങ്ങളുടെ ബാധ്യതകളില്ലാത്തതും കടബാധ്യതകള്‍ കുറവുള്ളതുമായ ഓഹരികളെയാവണം തെരഞ്ഞെടുക്കേണ്ടത്. സമാനമായി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡും ലാഭവിഹിതം നല്‍കുന്നതിലെ സ്ഥിരതയും പിഇ അനുപാതവും കൂടി കണക്കിലെടുക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

എയർടെൽ ഒന്നാം പാദ ഫലം ഇന്ന്: ബ്രോക്കറേജ് വിലയിരുത്തലുകളും നിക്ഷേപകർ ഉറ്റുനോക്കുന്ന പ്രധാന മാറ്റങ്ങളും

ആർഡി ഇൻഡസ്ട്രീസ് ഐപിഒ: വൻ പ്രതികരണവുമായി രണ്ടാം ദിവസം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

RVNL, IRCON ഒന്നാം പാദ ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!



Click it and Unblock the Notifications