റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധനവിന് താൽക്കാലിക വിരമാമിട്ടെങ്കിലും ബാങ്കുകൾ പലിശ നിരക്ക് വർധനവ് തുടരുകയാണ്. മേയ് മാസത്തിൽ 2 സ്മോൾ ഫിനാൻസ് ബാങ്കുകളാണ് സ്ഥിര നിക്ഷേപ പലിശ നിരക്കുയർത്തിയത്. രണ്ട് ബാങ്കുകളുടെയും പലിശ നിരക്ക് 9 ശതമാനത്തിന് മുകളിലെത്തി എന്നതാണ് ശ്രദ്ധേയം.
സ്മോൾ ഫിനാൻസ് ബാങ്കുകളായതിനാൽ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ഇവയിൽ നിക്ഷേപിക്കുന്ന 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 4.50 ശതമാനം മുതൽ 7 ശതമാനം വരെയാണ് പലിശ നൽകുന്നത്.

1001 ദിവസത്തെ കാലാവധിയുള്ള നിക്ഷേപത്തിനാണ് റെഗുലർ നിക്ഷേപകർക്ക് 9 ശതമാനം പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനം പലിശ നൽകും. മേയ് 2 മുതൽ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വരും.
പലിശ നിരക്ക്
7 മുതൽ 14 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 4.50 ശതമാനം പലിശ നൽകും, 15 മുതൽ 45 ദിവസത്തെ നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ ലഭിക്കും. 46 മുതൽ 60 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശ നിരക്ക് ലഭിക്കും. 61 മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കും.
* 91 മുതൽ 6 മാസം വരെ- 5.75%
* 6 മാസത്തിനും 201 ദിവസം വരെ- 8.75%
* 202-364 ദിവസം വരെ- 6.75%
* 501 ദിവസം- 8.75%
* 502 ദിവസം മുതൽ 18 മാസം വരെ- 7.35%
* 18 മാസം- 1000 ദിവസം വരെ- 7.40%
* 1001 ദിവസം- 9%
* 1002 ദിവസം മുതൽ 5 വർഷം വരെ- 7.65%
5 വർഷം മുതൽ 10 വർഷം വരെ- 7%. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് മേയ് അഞ്ചിനാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തിയത്. 1വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള, 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 49 അടിസ്ഥാന നിരക്ക് മുതല്‍ 160 അടിസ്ഥാന നിരക്ക് വരെയാണ് പലിശ ഉയര്‍ത്തിയത്. പുതുക്കിയ പലിശ നിരക്ക് മേയ് 5 മുതല്‍ നിലവില്‍ വന്നു.
പലിശ നിരക്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ സാധാരണ നിക്ഷേപകർക്ക് 4 ശതമാനം മുതല്‍ 9.10 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഇതേ കാലയളവിൽ 4.50 ശതമാനം മുതല്‍ 9.60 ശതമാനം വരെ പലിശ ലഭിക്കും. 5 വര്‍ഷത്തെ നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 9.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9.60 ശതമാനവും പലിശ ലഭിക്കും.
999 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് റെഗുലർ നിക്ഷേപകർക്ക് 9 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് 9.50 ശതമാനം പലിശയും ലഭിക്കും. 2 വര്‍ഷത്തേക്ക് 8.50 ശതമാനം പലിശ സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 9 ശതമാനമാണ് പലിശ നിരക്ക്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
