വിപണിയില്‍ പുതിയൊരു റിസള്‍ട്ട് സീസണ് ഇന്നലത്തെ ടിസിഎസ് ഫലപ്രഖ്യാപനത്തോടെ തുടക്കമിട്ടു. വിവിധ പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ ഉഴലുന്ന വിപണിക്കും സ്ഥിരത കൈവരിക്കാന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ഭാഗത്ത് നിന്നുള്ള മികച്ച നാലാം പാദ പ്രവര്‍ത്തന ഫലം സഹായമേകും. ഈയൊരു പശ്ചാത്തലത്തില്‍ പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന്, ഫലപ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപത്തിന് നിര്‍ദേശിച്ച 6 ഫാര്‍മ ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദീര്‍ഘകാല സാധ്യതകള്‍
കോവിഡ് കാലത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ആഗോള തലത്തില്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മത്സരക്ഷമത കൊണ്ടും ഗുണമേന്മയാലും മികച്ച വിപണി വിഹിതവും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ അനുകൂലമായ മറ്റ് ഘടകങ്ങള്‍ ഇവയാണ്.
- ഇന്‍ജക്ടബിള്‍സ് ഉള്‍പ്പെടെ സവിശേഷ/ സങ്കീര്‍ണ ജനറിക് മരുന്ന് വിഭാഗത്തില്‍ അമേരിക്കയില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന പരിഗണന.
- 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ മരുന്നു വിപണി ഇരട്ടയക്ക വളര്‍ച്ച നേടുമെന്ന അനുമാനം.
- രാസസംയുക്ത വിഭാഗത്തില്‍ വര്‍ധിക്കുന്ന അവസരങ്ങളും നേട്ടമാക്കാം.
അതേസമയം, ഹ്രസ്വകാലയളവില്‍ അമേരിക്കയില്‍ വിതരണം ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനാകാത്ത സാഹചര്യവും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും കിഴക്കന്‍ യൂറോപ്പിലെ യുദ്ധവും ഇടക്കാലയളവില്‍ ഫാര്‍മ കമ്പനികള്‍ക്ക് വെല്ലുവിളിയാകാം. എന്നാല്‍ ഈ പ്രതിഭാസങ്ങളൊക്കെ താത്കാലികമാണെന്നത് ഫാര്‍മ കമ്പനികള്‍ക്ക് ദീര്‍ഘകാലയളവില്‍ നേട്ടം കൊയ്യുന്നതിന് സഹായിക്കും. അതുപോലെ സമീപകാല ഫാര്‍മ വിഭാഗം സൂചികയുടെ പ്രകടനം പ്രധാന സൂചികകളുമായി വിലയിരുത്തിയാലും പിന്നോക്കമാണെന്ന് കാണാനാവും.
മേല്പറഞ്ഞ താത്കാലിക പ്രതികൂല ഘടകങ്ങളുടെ സ്വാധീനമാണ് നിലിവലെ തിരിച്ചടിക്ക് കാരണം. എന്നാല്‍ ദീര്‍ഘകാലയളവിലെ അവസരവും സാധ്യതയും ശക്തമാണെന്നതിനാലും ഓഹരികള്‍ തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് വരുന്നതിനാലും ഈ മേഖലയിലെ തെരഞ്ഞെടുത്തവയില് നിക്ഷേപം പരിഗണിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. സമീപ കാലയളവിലേക്ക് ഷേര്ഖാന് നിര്‍ദേശിച്ച മിഡ് കാപ് വിഭാഗത്തിലുള്ള 6 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.
- ലോറസ് ലാബ്സ്- നിലവില്‍ 593 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 735 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ സമീപ ഭാവിയില്‍ 24 ശതമാനം വരെ നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
- സനോഫി ഇന്ത്യ- ചൊവ്വാഴ്ച രാവിലെ 7,360 രൂപ നിലവാരത്തിലണ് സനോഫി ഇന്ത്യയുടെ ഓഹരികള്‍ നില്‍ക്കുന്നത്. ഇവിടെ നിന്നും 9,600 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ സമീപ കാലയളവില്‍ 31 ശതമാനം ലാഭം നേടാനാകുമെന്നും ഷേര്ഖാന് ചൂണ്ടിക്കാട്ടി.
- അബോട്ട് ഇന്ത്യ- നിലവില്‍ 17,800 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 22,780 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ സമീപ ഭാവിയില്‍ 28 ശതമാനം വരെ നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
- കാപ്ലിന്‍ പോയിന്റ് ലാബോറട്ടറീസ്- ചൊവ്വാഴ്ച രാവിലെ 771 രൂപ നിലവാരത്തിലണ് കാപ്ലിന്‍ പോയിന്റ് ലാബിന്റെ ഓഹരികള്‍ നില്‍ക്കുന്നത്. ഇവിടെ നിന്നും 1,054 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ സമീപ കാലയളവില്‍ 37 ശതമാനം ലാഭം നേടാനാകുമെന്നും ഷേര്ഖാന് ചൂണ്ടിക്കാട്ടി.
- ആലംബിക് ഫാര്‍മ- നിലവില്‍ 766 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 1,009 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ സമീപ ഭാവിയില്‍ 32 ശതമാനം വരെ നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
- മെഡ്പ്ലസ് ഹെല്‍ത്ത് സര്‍വീസസ്- ചൊവ്വാഴ്ച രാവിലെ 997 രൂപ നിലവാരത്തിലണ് മെഡ്പ്ലസിന്റെ ഓഹരികള്‍ നില്‍ക്കുന്നത്. ഇവിടെ നിന്നും 1,227 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാം. ഇതിലൂടെ സമീപ കാലയളവില്‍ 23 ശതമാനം ലാഭം നേടാനാകുമെന്നും ഷേര്ഖാന് ചൂണ്ടിക്കാട്ടി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
