കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും ഓരോരുത്തരും മുക്തരായി വരുന്നു. ചില വ്യവസായ മേഖലകള്‍ക്ക് പ്രതിസന്ധി അനുഗ്രഹമായപ്പോള്‍, മറ്റ് ചിലര്‍ക്ക് ആഘാതം നേരിടേണ്ടി വന്നു. ഇത്തരത്തില്‍ കോവിഡ് പ്രസിന്ധിയില്‍ വിനോദ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ കടുത്ത ആഘാതം നേരിടേണ്ടി വന്നു. എന്നാല്‍ വാക്സിനേഷന് സുലഭമായതും കോവിഡിന്റെ തീവ്രത കുറയുകയും തുടര്‍ന്ന് നിയന്ത്രണങ്ങള്‍ക്കും അയവ് വന്നതോടെ ഈ രംഗങ്ങളും ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്. ഇത്തരത്തിലുള്ള ഒരു സ്മോള്‍ കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് രംഗത്തെത്തി.
വണ്ടര്‍ലാ
ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയാണ് ബംഗളൂരു ആസ്ഥാനമായ വണ്ടര്‍ലാ ഹോളിഡേയ്്സ് ലിമിറ്റഡ്. 2000-ല്‍ വീഗാലാന്‍ഡ് എന്ന പേരില്‍ കൊച്ചിയിലാണ് ആദ്യ പാര്‍ക്ക് ആരംഭിച്ചത്. വീഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് വണ്ടര്ലായ്ക്കും നേതൃത്വം കൊടുക്കുന്നത്. കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വിശാലവും വൈവിധ്യവുമാര്‍ന്ന വിനോദ പാര്‍ക്കുകളും ബംഗളൂരുവില്‍ റിസോര്‍ട്ടും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് ആദ്യമായി ISO14001 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ അമ്യൂസ്മെന്റ പാര്‍ക്കാണിത്. നിലവില്‍ ഓഹരിയുടെ വിപണി മൂല്യം 1,226 കോടി രൂപയാണ്.
അനുകൂല ഘടകം
കോവിഡ് മൂന്നാം തരംഗം ഗുരുതരമാക്കാതെ പിന്നിടുമ്പോള്‍ ഇതുസംബന്ധിച്ച നിയന്ത്രണങ്ങളിലും കൂടുതല്‍ ഇളവുകള്‍ ലഭിച്ചു തുടങ്ങിയത് അനുകൂല ഘടകമാണ്. നിലവില്‍ വിനോദ കേന്ദ്രത്തിലേക്ക് എത്തുന്ന സന്ദര്‍ശകരുടെ എണ്ണം കോവിഡിന് മുമ്പുള്ളതിന്റെ 53 ശതമാനത്തിലേക്ക് ഉയര്‍ന്നു. പുതിയതായി അവതരിപ്പിച്ച 'പാര്‍ക്ക് പ്ലസ്' തന്ത്രവും സന്ദര്‍ശകെ ആകര്‍ഷിക്കുന്നു. കോവിഡ് മൂന്നാം തരംഗത്തിനിടെ ബംഗളൂരു, കൊച്ചി പാര്‍ക്കുകള്‍ രണ്ടാഴ്ച അടച്ചിടേണ്ടി വന്നത് നാലാം പാദഫലത്തില്‍ പ്രതിഫലിച്ചേക്കാം. എങ്കിലും ഫെബ്രുവരി പകുതിക്ക് ശേഷം സ്ഥിതി മെച്ചപ്പെടുമെന്നാണ് കമ്പനി നേതൃത്വത്തിന്റെ അനുമാനം.
കൂടാതെ മൂന്നാം പാദത്തില്‍ ശരാശരി ടിക്കറ്റ് നിരക്ക് 1,200 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇത് രണ്ടാം പാദത്തില്‍ 847 രൂപയായിരുന്നു. അതേസമയം, അമ്യൂസ്മെന്റ് പാര്‍ക്കുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ പുതിയ പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ്. പിന്നാലെ ആ്ന്ധ്രാപ്രദേശിലും പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ ആലോചനകള്‍ നടക്കുന്നു. കമ്പനിയുടെ പക്കലുള്ള 91 കോടി രൂപ, ഇത്തരം നിക്ഷേപത്തിനായി പ്രയോജനപ്പെടുത്താനുമാകും.
സാമ്പത്തികം
കോവിഡ് മാഹമാരിയെ തുടര്‍ന്നുള്ള അടച്ചിടല്‍ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ വരുമാനത്തെ ബാധിച്ചു. 2020 സാമ്പത്തിക വര്‍ഷം 270 കോടി രൂപ വരുമാനം നേടിയപ്പോള്‍ 2021-ല്‍ വരുമാനം 38 കോടയിലേക്ക് ചുരുങ്ങി. കോവിഡിന് മുമ്പ് മുടങ്ങാതെ ലാഭവിഹിതം നല്‍കിയിരുന്നു. അതേസമയം, പ്രമോട്ടര്‍മാരുടെ കീഴില്‍ 69.76 ശതമാനം ഓഹരികളും കൈവശമുണ്ട്. വിദേശ നിക്ഷേപകര്‍ 7.68 ശതമാനവും ആഭ്യന്തര നിക്ഷേപകര്‍ 3.13 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്.
ലക്ഷ്യവില 285
തിങ്കളാഴ്ച 216.90 രൂപയിലാണ് വണ്ടര്‍ലായുടെ (BSE: 538268, NSE : WONDERLA) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 285 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ സമീപ ഭാവിയില്‍ 32 ശതമാനത്തോളം നേടാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 270 രൂപയും കുറഞ്ഞ വില 162 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications