ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വിപണികള്‍ വീണ്ടും മുന്നേറ്റത്തിന്റെ പാതയിലേക്ക് മടങ്ങിയെത്തി. ആഗോള ഘടകങ്ങള്‍ അനുകൂലമാകുന്നതും ക്രൂഡ് വില താഴുന്നതുമൊക്കെ വിപണിയുടെ മുന്നേറ്റത്തിന് പിന്തുണയേകുന്നു. ഇതോടെ അടിസഥാനപരമായി മികച്ച ഓഹരികളിലും നിക്ഷേപ താത്പര്യം തിരിച്ചു വരികയാണ്. ഇത്തരത്തില്‍ സമീപ ഭാവിയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഓരോ ഫാര്‍മ, കണ്‍സ്ട്രക്ഷന്‍ ഓഹരികളെ ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് നിര്‍ദേശിച്ചു. 50 ശതമാനം വരെ ലാഭം നേടാനാകുമെന്നാണ് വിലയിരുത്തല്‍.
പിഎന്‍സി ഇന്‍ഫ്രാടെക്
ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രാടെക്. ദേശീയപാത, ഊര്‍ജ്ജ വിതരണം, ജലസേചന പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കാറുള്ളത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അടക്കമുളള വലിയ സംസ്ഥാനങ്ങളിലെ വൈദ്യുതി, ജലവിഭവ, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് വേണ്ടിയും പ്രതിരോധ സേന, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേ അതോറിറ്റിക്കു വേണ്ടിയും നിരവധി പദ്ധതികളാണ് ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്. നിലവില്‍ 6,513 കോടി രൂപയാണ് ഓഹരിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്.
അനുകൂല ഘടകം
ഉത്തര്‍പ്രദേശിലെ ആറ് നിര്‍മാണ കരാറുകള്‍ക്കു വേണ്ടി 6,900 കോടിയുടെ ഏറ്റവും കുറഞ്ഞ ടെണ്ടര്‍ സമര്‍പ്പിച്ചത് പിഎന്‍സി ഇന്‍ഫ്രാടെക്കാണ്. 30 മാസത്തെ നിര്‍മാണ കാലാവധിക്കു ശേഷം 15 വര്‍ഷം പ്രവര്‍ത്തന അനുമതിയുള്ള പദ്ധതികളായതിനാല്‍ ഭാവി വരുമാനവും ഉറപ്പാക്കുകയാണ്. നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തികള്‍ ശുഷ്കിച്ച സമയത്ത് ലഭിക്കുന്ന കരാറാണെന്നതും ശ്രദ്ദേയം. ഇതിനോടൊപ്പം കഴിഞ്ഞ മാസം 2,700 കോടിയുടെ മറ്റു പദ്ധതികളും കമ്പനിക്ക് നേടാന്‍ സാധിച്ചിട്ടുണ്ട്. ഇതോടെ 2023 സാമ്പത്തിക വര്‍ഷം 15 ശതമാനം വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. നിര്‍മാണ കരാറുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാറുള്ളതും അനുകൂല ഘടകമാണ്.
ലക്ഷ്യവില 380
പിഎന്‍സി ഇന്‍ഫ്രടെക്കിന്റെ (BSE: 539150, NSE: PNCINFRA) ഓഹരികള്‍ 254 രൂപ നിലവാരത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 380 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 395.90 രൂപയും കുറഞ്ഞ വില 217.20 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 5 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
ലോറസ് ലാബ്സ്
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ലോറസ് ലാബ്സ് (BSE: 540222, NSE: LAURUSLABS). ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ്-സി, വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കമ്പനി നിര്‍മിക്കുന്നു. പുതിയ മരുന്നുകള്‍ക്കായുള്ള ഗവേഷണ മേഖലയിലും കമ്പനി ശ്രദ്ധ നല്‍കുന്നുണ്ട്. ഇതിനു പുറമെ മരുന്നുകളുടെ നിര്‍മാണത്തിന് ആവശ്യമായ രാസസംയുക്തങ്ങളും നിര്‍മിക്കുന്നു. കമ്പനിയുടെ ഉത്പന്നങ്ങള്‍ 60-ഓളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
ലക്ഷ്യവില 795
ഭൂമിശാസ്ത്രപരമായി വ്യാപാരികളെ വൈവിധ്യവത്കരിച്ച് കടത്തുകൂലിയും വരുമാനവും ഉറപ്പാക്കാന്‍ ശ്രമിക്കുന്നു. ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനുള്ള ശ്രമങ്ങളും അനുകൂല ഘടകമാണ്. ചൊവ്വാഴ്ച 594 രൂപ നിലവാരത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 795 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 25 ശതമാനം ലാഭം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ കൂടിയ വില 723.75 രൂപയും കുറഞ്ഞ വില 356.55 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications