ഐടിയുടെ വഴിയേ ബാങ്കും; മികച്ച റിസള്‍ട്ട്; പ്രഖ്യാപിക്കും മുമ്പെ ഈ 5 സ്റ്റോക്കുകള്‍ വാങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാല തിരിച്ചടികളില്‍ നിന്നും വിപണികള്‍ അതിഗംഭീരമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. വിദേശ നിക്ഷേപകരുടെ വില്‍പ്പന കൊണ്ടും പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളിലും പെട്ട് ഏറെക്കാലം പിന്നിലായിരുന്ന ബാങ്കിംഗ് വിഭാഗത്തിന്റെയും തിരിച്ചു വരവിന് കൂടിയാണ് വിപണികള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഐടി മേഖലയ്ക്ക് സമാനമായി ബാങ്കിംഗ് രംഗത്തും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് വിപണി പ്രതീക്ഷിക്കുന്നത്. ജിഡിപി നിരക്കുകളും ജിഎസ്ടി നികുതി വരവുമൊക്കെ സമ്പദ്ഘടന കരകയറുകയാണെന്ന് സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ സമ്പദ് വ്യവസ്ഥയുടെ ഉണര്‍വിന്റെ ഗുണഭോക്തക്കളിലൊന്നായ ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള 5 ഓഹരികള്‍ ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ നിര്‍ദേശിച്ചു.

വിതരണത്തില്‍ വളര്‍ച്ച

വിതരണത്തില്‍ വളര്‍ച്ച

''ഡിസംബറില്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ട വായ്പ വളര്‍ച്ചയുടെ റിപ്പോര്‍ട്ട് പ്രകാരം വര്‍ഷികാടിസ്ഥാനത്തില്‍ വിതരണം 7 ശതമാനം വര്‍ധിച്ചുവെന്നാണ് സൂചിപ്പിച്ചത്. ഇത് ബാങ്കിംഗ് മേഖലയെ സംബന്ധിച്ച് ആത്മവിശ്വസം നല്‍കുന്ന ഘടകമാണ്. ഇതില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നല്‍കുന്ന വായ്പകളില്‍ വര്‍ധനയില്ല. എന്നാല്‍ എംഎസ്എംഇ വിഭാഗത്തില്‍ വായ്പാ വിതരണം മെച്ചപ്പെട്ടു. ഇത് കോവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് ഇസിഎല്‍ജിഎസ് പാക്കേജ് മുഖേന നല്‍കിയതാണ്. അതേസമയം, റീട്ടെയില്‍ വായ്പാ വിതരത്തില്‍ കാര്യമായ പുരോഗതി നേടാനായിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് മേഖലയില്‍ ലോണുകള്‍ കിട്ടാക്കട്ടമാകാതെ നോക്കുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഈ മേഖലയിലെ തിരിച്ചടവ് പിരിച്ചെടുക്കുന്നതും മന്ദഗതിയിലാണ്'' ഷേര്‍ഖാന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കിട്ടാക്കടം

കിട്ടാക്കടം 

''സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാ പാദത്തില്‍ നിഷ്‌ക്രിയ ആസ്തികള്‍ പരിധിക്കുള്ളില്‍ നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് പൊതുവില്‍ സാധിച്ചിട്ടുണ്ട്. വായ്പകളിലെ തിരിച്ചടവ് മെച്ചപ്പെട്ടതും മികച്ച വായ്പ വിതരണവുമാണ് ഇതിന് സഹായിച്ചത്. സമ്പദ്ഘടനയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ശക്തമാണ്. എന്നാല്‍ ചില മേഖലകള്‍ക്ക് കരകയറാന്‍ സാധിച്ചിട്ടുമില്ല. റീട്ടെയില്‍, എസ്എംഇ വിഭാഗത്തില്‍ വായ്പകള്‍ക്ക് മുടക്കം വരുന്നത് കുറയുന്നുണ്ട്. കോര്‍പ്പറേറ്റ് മേഖലയില്‍ വലിയ തോതിലുള്ള മുടക്കങ്ങളില്ല. അതിനാല്‍ പ്രവര്‍ത്തന ഫലത്തോടൊപ്പം സമീപ ഭാവിയിലേക്കുള്ള മികച്ച പ്രതീക്ഷയും ബാങ്കുകള്‍ പ്രകടിപ്പിച്ചേക്കും. വായപ പുനര്‍വിന്യാസം അതേപടി നിലനിന്നേക്കാം'' എന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ ബാങ്കിംഗ് രംഗത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

വായ്പാ വളര്‍ച്ച

വായ്പാ വളര്‍ച്ച

''സാവധാനം ബാങ്കിംഗ് രംഗത്തെ വായ്പാ വിതരണത്തിലും ഉണര്‍വ് പ്രകടമാകും. ഇതിനോടൊപ്പം സമ്പദ് വ്യവസ്ഥയുടെ മടങ്ങിവരവ് വേഗത്തിലാകുന്നതും സഹായകമാകും. അതിനാല്‍ ബാങ്കിംഗ് രംഗത്തെ വീണ്ടും പരിഗണിക്കാന്‍ നിക്ഷേപകര്‍ തയ്യാറാകും. എന്നാല്‍ വലിയ ബാങ്കുകള്‍ക്കാകാം നിക്ഷേപകരുടെ ആദ്യ പരിഗണന ലഭിക്കുക. മികച്ച ജാമ്യ വ്യവസ്ഥകളും വയ്പകളുടെ വൈവിധ്യവത്കരണവും നടത്തുന്നവര്‍ക്ക് മുന്നേറാന്‍ സാധിക്കും. ലാഭത്തിന്റെ മാര്‍ജിന്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം വായ്പാ വിതരണം മെച്ചപ്പെടുത്താനും ബാങ്കുകള്‍ ശ്രമിച്ചേക്കും'' എന്നും ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Also Read: ഇന്ന് പൊറിഞ്ചു വെളിയത്ത് വാങ്ങിക്കൂട്ടിയ കുഞ്ഞന്‍ ഓഹരികള്‍ ഇതാ; ഇവയാണോ അടുത്ത മള്‍ട്ടിബാഗര്‍?Also Read: ഇന്ന് പൊറിഞ്ചു വെളിയത്ത് വാങ്ങിക്കൂട്ടിയ കുഞ്ഞന്‍ ഓഹരികള്‍ ഇതാ; ഇവയാണോ അടുത്ത മള്‍ട്ടിബാഗര്‍?

5 ബാങ്കുകള്‍

5 ബാങ്കുകള്‍

മൂന്നാം പാദ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി തന്നെ 5 ബാങ്കുകളില്‍ നിക്ഷേപം പരിഗണിക്കാമെന്ന് ഷേര്‍ഖാന്‍ നിര്‍ദേശിച്ചു. ബാങ്കിംഗ് വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരികളാണിവ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നിലവിലെ നിലവാരത്തില്‍ നിക്ഷേപ യോഗ്യമാണെന്ന് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

Also Read: ഹ്രസ്വകാല നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; ഇവിടൊരു കുഞ്ഞന്‍ സെപ്ഷ്യാലിറ്റി കെമിക്കല്‍ സ്റ്റോക്ക് കുതിച്ചുയരുന്നുണ്ട്Also Read: ഹ്രസ്വകാല നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; ഇവിടൊരു കുഞ്ഞന്‍ സെപ്ഷ്യാലിറ്റി കെമിക്കല്‍ സ്റ്റോക്ക് കുതിച്ചുയരുന്നുണ്ട്

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Sharekhan Suggest To Buy 5 Banking Stocks SBI HDFC ICICI Kotak Axis May Give Better Q3 Results

Sharekhan Suggest To Buy 5 Banking Stocks SBI HDFC ICICI Kotak Axis Which May Give Better Q3 Results
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X