വിപണികള്‍ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് സഞ്ചാരം വഴിമാറുമ്പോള്‍ തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചാവും മിക്കപ്പോഴും മുന്നേറ്റങ്ങള്‍ സംഭവിക്കുക. വിപണിയില്‍ അനിശ്ചിതത്വം ഉയരുന്ന സാഹചര്യങ്ങളില്‍ അടിസ്ഥാനപരമായി മികച്ച ഓഹരികളാവും നിക്ഷേപത്തിന് അനുയോജ്യം. ഇതിനോടൊപ്പം മുടക്കമില്ലാതെ ഉയര്‍ന്ന തോതില്‍ ലാഭവിഹിതവും നല്കുന്ന കമ്പനി കൂടിയാണെങ്കില്‍ റിസ്ക് വീണ്ടും കുറയും. ഇത്തരത്തില്‍ അടിസ്ഥാനപരമായി മികച്ചതും ഉയര്‍ന്ന ലാഭവിഹിതവും നല്‍കുന്നൊരു മിഡ് കാപ് ഫാര്‍മ ഓഹരിയില്‍ നിക്ഷേപത്തിന് ശുപാര്‍ശ ചെയ്ത് ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് രംഗത്തെത്തി.
സനോഫി ഇന്ത്യ
ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഫാര്‍മ കമ്പനിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. 1956-ലാണ് തുടക്കം. നേരത്തെ അവെന്റീസ് ഫാര്‍മ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കമ്പനിയുടെ വേദന സംഹാരികളും അലര്‍ജി മരുന്നുകളും പ്രശസ്തമാണ്. വിവധ വാക്സിനുകള്‍ക്ക് പുറമെ പ്രമേഹം, ഹൃദ്യോഗം, കാന്‍സര്‍, ത്രോബോസിസ്, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും നിര്‍മിക്കുന്നു. രാജ്യത്തെ പകുതി കുട്ടികള്‍ക്കും പോളിയോ വാക്സിന് വിതരണം ചെയ്യുന്നത് സനോഫിയാണ്. 5000-ത്തിലധികം ജീവനക്കാരും 3 മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും ഒരു ഗവേഷണ വികസന കേന്ദ്രവും കമ്പനിക്ക് സ്വന്തമായുണ്ട്. 60-ഓളം രാജ്യങ്ങളിലേക്ക് വിവിധ മരുന്നുകളും ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 16,813 കോടി രൂപയാണ്.
കടബാധ്യതയില്ല
അടുത്തിടെ ഇടക്കാല ലാഭവിഹിതമായി 181 രൂപയും അസാധാരണ ലാഭവിഹിത (Special Dividend) ഇനത്തില്‍ 309 രൂപയും സനോഫി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ആകെ 490 രൂപയാണ് ഇത്തരത്തില്‍ ഓഹരിയുടമകള്‍ക്ക് കൈമാറുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 855 രൂപ ലാഭവിഹിതമായി നല്‍കിയിട്ടുണ്ട്. ഈ തുകയും ഏറ്റവുമൊടുവിലെ വിപണി വിലയും (7,294.75 രൂപ) താരതമ്യം ചെയ്താല്‍ ഡിവിഡന്റ് യീല്‍ഡ് 11.72 ശതമാനമാണെന്നതും ശ്രദ്ധേയം. 2001 മേയ് മാസത്തിന് ശേഷം ആകെ 45 തവണയാണ് ഡിവിഡന്റ് വിതരണം ചെയ്തിട്ടുള്ളത്. കമ്പനിക്ക് യാതൊരു കടബാധ്യതയുമില്ല. പര്യാപ്തമായ കരുതല്‍ ധനശേഖരവുമുണ്ട്.
അനുകൂല ഘടകം
അടുത്തിടെ കമ്പനി നേതൃത്വം വിളിച്ചുകൂട്ടിയ നിക്ഷേപകരുടെ യോഗത്തില്‍ സനോഫിയുടെ ഭാവി പദ്ധതികളെ കുറിച്ച് സൂചിപ്പിച്ചത് പോസിറ്റീവാണ്. ഭാവിയിലേക്ക് ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കാനാകും എന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. കമ്പനിയുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രമേഹ, ഹൃദ്രോഗം എന്നിവയ്ക്കെതിരായ മരുന്നുകളും കണ്‍സ്യൂമര്‍ ഉത്പന്നങ്ങളിലെ ബ്രാന്‍ഡിങ്ങും വളര്‍ച്ചയെ സഹായിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തല്‍. ഡിജിറ്റല്‍വത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മന്ദഗതിയിലുള്ള സംരംഭങ്ങള്‍ ഒഴിവാക്കുന്നതും അനുകൂല ഘടകമാണ്. ഇതിലൂടെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനും ഉയരുമെന്നാണ് അനുമാനം.
സാമ്പത്തികം
പയട്രിയോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കമ്പനി സാമ്പത്തികപരമായി ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷമായി സനോഫി ഇന്ത്യയുടെ വരുമാനത്തില്‍ 1.5 ശതമാനവും അറ്റാദായത്തില്‍ 7.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 4.6 ശതമാനവും സംയോജിത വാര്‍ഷിക വളര്‍ച്ചയുണ്ട്. അതേസമയം, 2021- 22 സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 687.90 കോടി രൂപയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 4.5 ശതമാനം വരുമാനത്തില്‍ ഇടിവാണ് കാണിക്കുന്നത്. മൂന്നാം പാദത്തിലെ അറ്റാദായം 90.40 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 26.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഓഹരി വിശദാംശം
സനോഫി ഇന്ത്യയുടെ ഓഹരിയില്‍ 60.4 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 9.22 ശതമാനവും ആഭ്യന്തര ധനാകര്യ സ്ഥാപനങ്ങള്‍ക്ക് 19.05 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഫാര്‍മ മേഖലയിലെ ശരാശരി പിഇ റേഷ്യോ 36.43 ആയിരിക്കുമ്പോള്‍ സനോഫിയുടെ കഴിഞ്ഞ 12 മാസത്തെ പിഇ റേഷ്യോ 17.79 നിരക്കില്‍ മാത്രമാണ്. പ്രതിയോഹരി ബുക്ക് വാല്യു 940.28 രൂപയാണ്.
ലക്ഷ്യവില 9,250
ബുധനാഴ്ച 7,294 രൂപ നിലവാരത്തിലാണ് സനോഫി ഇന്ത്യയുടെ (BSE: 500674, NSE: SANOFI) ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 9,250 രൂപ ലക്ഷ്യമാക്കി ഓഹകരികള്‍ വാങ്ങാമെന്നാണ് ഷേര്ഖാന് നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ കാലയളവില്‍ 28 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 9,285 രൂപയും താഴ്ന്ന വില 6,945 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 ശതമാനത്തോളം തിരുത്തല്‍ ഓഹരി നേരിട്ടു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications