ആഭ്യന്തര വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴിമാറിയിരിക്കുകയാണ്. ദുര്‍ബല ആഗോള ഘടകങ്ങളുടെ പ്രതികൂല സ്വാധീനമാണ് കാരണം. ഇതിനോടകം അടിസ്ഥാനപരമായി മികച്ച ഓഹരികളും തിരുത്തല്‍ നേരിട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. ഇതില്‍ ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ച ഏഴ് ബാങ്കിംഗ് ഓഹരികളെ, ദീര്‍ഘകാലയളവില്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷെര്‍ഖാന്‍ നിര്‍ദേശിച്ചു.
മൂന്നാം പാദഫലം
2021- 22 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് ബാങ്കുകള്‍ കാഴ്ചവച്ചതെന്ന് ഷേര്‍ഖാന്റെ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. പലിശയിനത്തിലെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനവും പാദാനുപാദത്തില്‍ 3 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. വായ്പ വിതരണത്തിലും പുരോഗതി വ്യക്തമാണ്. പുതിയ വായ്പകളുടെ വിതരണം വാര്‍ഷികാടിസ്ഥാനത്തില്‍ 13 ശതമാനവും പാദാനുപാദത്തില്‍ 6 ശതമാനവും വര്‍ധനവ് കാണിക്കുന്നു. റീട്ടെയില്‍, കോര്‍പ്പറേറ്റ് വിഭാഗത്തിലെ ഉണര്‍വും ഈടിന്മേലുള്ള വായ്പയും ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തിലെ വളര്‍ച്ചയുമാണ് ഇതിന് വഴിതെളിച്ചത്. വാഹന വായ്പ വിഭാഗങ്ങളില്‍ ആവശ്യകത ഉയര്‍ന്നതും ബാങ്കുകള്‍ക്ക് നേട്ടമായി.
കിട്ടാക്കടം കുറഞ്ഞു
മൂന്നാം പാദത്തില്‍ പുതിയ കിട്ടാക്കടങ്ങളുടെ തോതില്‍ ഇടിവുണ്ടാത് ബാങ്കുകള്‍ക്ക് നേട്ടമാണ്. വായ്പ തിരിച്ചടവും മികച്ച രീതിലാണ്. നേരത്തെ നിഷ്ടക്രിയ ആസ്തികള്‍ എഴുതി തള്ളുന്നതിനായി ഉയര്‍ന്ന വിഹിതം വകയിരുത്തിയിരുന്നതും കിട്ടാക്കടത്തിന്റെ ആകെ തോത് കുറയുന്നതിലേക്ക് നയിച്ചു. അതേസമയം, റീട്ടെയില്‍ ലോണുകളില്‍ സമ്മര്‍ദം ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് പ്രൊവിഷനിങ് വിഹിതം വര്‍ധിപ്പിക്കാന്‍ ഇടയാക്കാം. എന്നാല്‍ വായ്പ പുനക്രമീകരണം ചെയ്തവയില് സ്ഥിതി കുഴപ്പമില്ലാതെ തുടരുന്നുണ്ട്.
വാല്യൂവേഷന്‍
ബാങ്കുകളുടെ ബിസിനസ് വളര്‍ച്ചയിലെ വേഗം നിലനിര്ത്താകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മിക്ക ബാങ്കുകളുടേയും പുതിയ കിട്ടാക്കടത്തിന്റെ തോതില്‍ കുറവുണ്ടായിട്ടുള്ളതും ശ്രദ്ധേയ ഘടകമാണ്. അതുപോലെ വായ്പ തിരിച്ചടവും മികച്ച നിലവാരത്തിലാണുള്ളത്. മേല്‍ സൂചിപ്പിച്ച ഘടകങ്ങളെല്ലാം വരുന്ന പാദങ്ങളിലും ബാങ്കുകള്‍ക്ക് നിലനിര്‍ത്താനാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. 7 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
- എസ്ബിഐ (BSE: 500112, NSE: SBIN)- തിങ്കളാഴ്ച രാവിലെ 478 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 650 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഇതിലൂടെ 35 ശതമാനം നേട്ടം ലഭിക്കാം.
- ഫെഡറല്‍ ബാങ്ക് (BSE: 500469, NSE: FEDERALBNK)- ഇന്ന് രാവിലെ 96 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 650 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. 45 ശതമാനം നേട്ടം കരസ്ഥമാക്കാം.
- എച്ച്ഡിഎഫ്സി ബാങ്ക് (BSE: 500180, NSE: HDFCBANK)- തിങ്കളാഴ്ച രാവിലെ 1,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 1,973 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍ദേശം. 38 ശതമാനം നേട്ടം ലഭിക്കാം.
- ഐസിഐസിഐ ബാങ്ക് (BSE: 532174, NSE: ICICIBANK)- ഇന്ന് രാവിലെ 720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 970 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. 35 ശതമാനം നേട്ടം കരസ്ഥമാക്കാം.
- ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (BSE: 532187, NSE: INDUSINDBK)- തിങ്കളാഴ്ച രാവിലെ 915 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 1,340 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍ദേശം. 47 ശതമാനം നേട്ടം ലഭിക്കാം.
- കൊട്ടക് മഹീന്ദ്ര ബാങ്ക് (BSE: 500247, NSE: KOTAKBANK)- ഇന്ന് രാവിലെ 1,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 2,428 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍ദേശം. 33 ശതമാനം നേട്ടം ലഭിക്കാം.
- ആക്സിസ് ബാങ്ക് (BSE: 532215, NSE: AXISBANK)- തിങ്കളാഴ്ച രാവിലെ 740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ നിലവാരത്തില്‍ നിന്നും 940 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് നിര്‍ദേശം. 28 ശതമാനം നേട്ടം ലഭിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്‍ഖാന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications