ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ അടിസ്ഥാനപരമായി തന്നെ ശക്തമാണ്. വിപണികളില്‍ അടുത്തിടെയുണ്ടായ തിരുത്തലിലോടെ മിക്ക ഓഹരികളും ആകര്‍ഷകമായ നിലവാരങ്ങളിലേക്കെത്തി കഴിഞ്ഞു. അതിനാല്‍ പുതുവര്‍ഷത്തില്‍ മികച്ച സാമ്പത്തിക ഭദ്രതയുള്ളതും ഭാവിയില്‍ മികച്ച വളര്‍ച്ച സാധ്യതയുള്ള കമ്പിനകളെ നിക്ഷേപത്തിനായി പരിഗണിക്കാം. ഇത്തരത്തില്‍ കടബാധ്യതകളില്ലാത്തതും മികച്ച തോതില്‍ ലാഭവിഹിതവും നല്കുന്ന ഒരു ഓട്ടോ സ്റ്റോക്കിനെ കുറിച്ചാണ് ഈ ലേഖനം.
ബജാജ് ഓട്ടോ
ഇന്ത്യയിലെ പ്രശസ്തരായ ഇരു ചക്ര, മുചക്ര വാഹന നിര്‍മാതാക്കളാണ് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജാജ് ഓട്ടോ ലിമിറ്റഡ്. രാജ്യത്തെ പ്രശസ്ത ബിസിനസ് സംരംഭകരായ ബജാജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ലോകത്തെ മൂന്നാമത്തെ വലിയതും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ബജാജ് ഓട്ടോ. കൂടാതെ ലോകത്തെ ഏറ്റവും വലിയ മുചക്ര വാഹന നിര്‍മാതാക്കള്‍ കൂടിയാണ് കമ്പനി. വിപണി മൂലധനം ഒരു ലക്ഷം കോടി കടന്നതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള ഇരു ചക്ര വാഹന നിര്‍മാണ കമ്പനിയുമായി ബജാജ് ഓട്ടോ മാറി.
കടബാധ്യതയില്ല
കടബാധ്യതകള്‍ ഒന്നുമില്ലാത്തതും ബജാജ് ഓട്ടോയുടെ ഓഹരികളെ ആകര്‍ഷകമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ കരുതല്‍ ധനശേഖരം 17,689 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ നല്കിയ 4,051 കോടി രൂപയുടെ ലാഭവിഹിതത്തിനു ശേഷവും 17,526 കോടി രൂപ കരുതല്‍ ധനശേഖരം കമ്പനിക്കുണ്ടെന്നത് ശ്രദ്ധേയമാണ്.
ലാഭവിഹിതം 140 രൂപ
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 140 രൂപയാണ് ലാഭവിഹിതമായി ബജാജ് ഓട്ടോ (BSE : 532977, NSE : BAJAJ-AUTO) ഓഹരിയുടമകള്‍ക്ക് ലഭിച്ചത്. നിലവിലെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന ഡിവിഡന്റ് യീല്‍ഡ് 4.41 ശതമാനമാണ്. നിലവില്‍ 93,323 കോടി രൂപയാണ് വിപണി മൂലധനം. പ്രതിയോഹരി ബുക്ക് വാല്യൂ 942.52 രൂപയാണ്.
അനൂകല ഘടകം
കോവിഡ് രണ്ടാം തരംഗം അവശേഷിപ്പിച്ച പ്രതിസന്ധികളുണ്ടെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ട്. 8.28 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കാനായി. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണി വിഹതിവും ബജാജ് ഓട്ടോ മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 18.2 ശതമാനം ഉണ്ടായിരുന്ന വിപണി വിഹിതം ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 19.1 ശതമാനമായി ഉയര്‍ന്നു. 58,000 വാണിജ്യ വാഹനങ്ങളും വില്‍ക്കാനായി. ഇലക്ട്രിക് വാഹന രംഗത്തേക്കും ശ്രദ്ധ പതിപ്പിക്കുന്നത് ഭാവി വളര്‍ച്ചാ സാധ്യതയും ഉറപ്പാക്കുന്ന ഘടകമാണ്.
തിരുത്തല്‍
അടുത്തിടെ ഓഹരിയില്‍ 17 ശതമാനം തിരുത്തലുണ്ടായതോടെ കഴിഞ്ഞ ഒരു വര്‍ഷ കാലയളവ് അടിസ്ഥാനമാക്കിയാല്‍ കാര്യമായ നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടില്ല. എങ്കിലും കമ്പനിയെ അടിസ്ഥാനപരമായി വിലയിരുത്തിയാല്‍ ഓഹരി മികച്ച നിലയിലാണുളളത്. നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ നിന്നും 25 ശതമാനത്തോളം താഴെയാണ് ഓഹരികള്‍ നില്‍ക്കുന്നത്. അതായത്, പ്രൈസ് ടു ഏര്‍ണിങ് റേഷ്യോ 14 ആണ്. ഇതും ആകര്‍ഷക ഘടമാണ്.
ലക്ഷ്യവില 4,800
വെള്ളിയാഴ്ച രാവിലെ 3,220 രൂപ നിലവാരത്തിലാണ് ബജാജ് ഓട്ടോയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 4,800 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് അടുത്തിടെ ഷേര്ഖാന് നിര്‍ദേശിച്ചത്. ഇതിലൂടെ ദീര്‍ഘകാലയളവില്‍ 50 ശതമാനം വരെ നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 4,361.40 രൂപയും കുറഞ്ഞ വില 3,027.05 രൂപയുമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് ബിഎന്‍പി പരിബാസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
