ട്രെന്‍ഡ് ഈസ് യുവര്‍ ഫ്രണ്ട്; 52 ആഴ്ച ഉയര്‍ച്ചയിലേക്ക് കുതിക്കുന്ന ഈ സ്റ്റോക്ക് ഈയാഴ്ച പരിഗണിക്കാം

അയ്യായിരത്തിലേറെ കമ്പനികളില്‍ നിന്നും ഹ്രസ്വകാല വ്യാപാരത്തിനും നിക്ഷേപത്തിനുമായി ഓഹരി തെഞ്ഞെടുക്കുന്നതിന് പലരും വിവിധ മാര്‍ഗ്ഗങ്ങളാണ് അവലംബിക്കുന്നത്. അടിസ്ഥാനപരമായി മികച്ച് നില്‍ക്കുന്ന ഓഹരികളെ കണ്ടെത്തി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുന്നവരാണ് ഒരു വിഭാഗം. അതേസമയം ടെക്നിക്കല്‍ സൂചകങ്ങളെ അടിസ്ഥാനമാക്കിയും ഓഹരിയുടെ വിലയിലെ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ഹ്രസ്വകാലത്തേക്ക് നിക്ഷേപ / വ്യാപാരം നടത്തുന്നവരാണ് മറ്റൊരു വിഭാഗം. ഇത്തരത്തില്‍ ട്രെന്‍ഡിങ്ങായതും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് സമീപം നില്‍ക്കുന്ന ട്രിപ്പിള്‍ എ റേറ്റിങ് ഉള്ള ഒരു ലാര്‍ജ് കാപ് സ്‌റ്റോക്കിനെ കുറിച്ചാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

52 വീക്ക് ഹൈ എന്തുകൊണ്ട് ?

52 വീക്ക് ഹൈ എന്തുകൊണ്ട് ?

ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിനെയാണ് 52 ആഴ്ചയിലെ ഉയരത്തിലേക്ക് വീണ്ടും അത് സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. ആ ഓഹരിയില്‍ വേറെ പ്രതികൂല വാര്‍ത്തകള്‍ ഇല്ലെങ്കിലും വിപണിയില്‍ വന്‍ തകര്‍ച്ച ഇല്ലാതെ നില്‍ക്കുന്ന അവസരങ്ങളിലും ഇത്തരത്തില്‍ വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരി സമീപിക്കുമ്പോള്‍ പുതിയ ഉയരം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കുതിപ്പ് മുതലെടുക്കാന്‍ ഹ്രസ്വകാലത്തേക്ക് വാങ്ങുന്നവരും നേരത്തെ വാങ്ങിയവര്‍ ലാഭമെടുക്കാനുള്ള അവസരമാക്കാന്‍ ശ്രമിക്കുന്നതും സാധാരണമാണ്. മറ്റ് ടെക്നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് അന്തിമ തീരുമാനത്തിന്റെ വിജയ സാധ്യത വര്‍ധിപ്പിക്കും. ദിവസ വ്യാപാരത്തിലെ ഇടവേളയില്‍ കുറിച്ചതിനു പകരം വ്യാപാരം അവസാനിപ്പക്കുമ്പോഴുള്ള വിലയുടെ അടിസ്ഥാനത്തിലെ ഉയര്‍ന്ന വിലനിലവാരമാണ് കണക്കിലെടുക്കേണ്ടത്.

ബജാജ് ഫിനാന്‍സ്

ബജാജ് ഫിനാന്‍സ്

ബജാജ് ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള വന്‍കിട ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിനാന്‍സ് ലിമിറ്റഡ്. മഹാരാഷ്ട്രിയിലെ പൂനെയാണ് ആസ്ഥാനം. നേരത്തെ ബജാജ് ഓട്ടോ ഫിനാന്‍സ് എന്നായിരുന്നു പേര്. ഉപഭോക്തൃ കേന്ദ്രീകൃത ചില്ലറ വായ്പ വിതരണത്തിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് സേവനങ്ങളും ക്രെഡിറ്റ് കാര്‍ഡുകളും ഭവന വായ്പകളും ഇടത്തരം, ചെറുകിട വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബിസിനസ് ലോണുകളും നല്‍കുന്നു. ഐപിഒയില്‍ പങ്കെടുക്കുന്നതിനായി വന്‍കിട നിക്ഷേപകര്‍ക്കും കടം കൊടുക്കാറുണ്ട്. നിലവില്‍ രാജ്യത്താകമാനം ശാഖകളും 500-ഓളം ഉപഭോക്തൃ സേവന കേന്ദ്രങ്ങളും 5.5 കോടിയോളം ഉപയോക്താക്കളും കമ്പനിക്ക് സ്വന്തമാണ്. കമ്പനി വലിയ തോതില്‍ ഡിജിറ്റല്‍വത്കരിച്ചു കഴിഞ്ഞു.

സാമ്പത്തികം

സാമ്പത്തികം

കോവിഡ് പ്രതിസന്ധിക്ക് മുമ്പ് സ്ഥായിയായ വരുമാന വളര്‍ച്ച കൈവരിച്ചിരുന്നു. എങ്കിലും പ്രതിസന്ധികള്‍ക്കിടെ വരുമാന ചോര്‍ച്ചയുണ്ടാകാതെ നോക്കുന്നുവെന്നതും കഴിഞ്ഞ പാദങ്ങളിലായി വളര്‍ച്ചാ പാതയിലേക്ക് തിരിച്ചെത്തിയെന്നതും ശ്രദ്ധേയം. സെപ്റ്റംബര്‍ പാദത്തില്‍ 7,731 കോടി രൂപ വരുമാനവും 1,480 കോടി രൂപ അറ്റാദായവും നേടി. ജനുവരി 18-ന് കമ്പനി നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കും.

അനുകൂല ഘടകം

അനുകൂല ഘടകം

സാങ്കേതികപരമായി വിലയിരുത്തിയാല്‍ 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ നിന്നും 75 ശതമാനത്തിലധികം മുകളിലും ഇതേകാലയളവിലെ ഉയര്‍ന്ന നിലവാരത്തിന് 5 ശതമാനത്തോളം മാത്രം താഴ്ന്നുമാണ് നിലവില്‍ ഓഹരി വില നില്‍ക്കുന്നത്. അടിസ്ഥാനപരമായി വിലയിരുത്തിയാല്‍ ധനകാര്യ മേഖലയിലെ കമ്പനികളില്‍ വലിയ തോതില്‍ ഡിജിറ്റല്‍വത്കരണം നടത്തി 'ഫിഗിറ്റല്‍' (ജവ്യഴശമേഹ) ബിസിനസ് മോഡലിലേക്ക് കടന്ന ആദ്യ കമ്പിയെന്ന മുന്‍തൂക്കം. കൂടാതെ വായ്പകളിലെയും ബിസിനസിലേയും വൈവിധ്യവും അനുകൂലഘടകമാണ്.

ഓഹരി പങ്കാളിത്തം

ഓഹരി പങ്കാളിത്തം

നിലവില്‍ ബജാജ് ഫിനാന്‍സിന്റെ (BSE: 500034, NSE: BAJFINANCE) വിപണി മൂലധനം 4,62,314 കോടി രൂപയാണ്. കമ്പനിയില്‍ പ്രമോട്ടര്‍മാര്‍ക്ക് 56.03 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. ഇവയില്‍ പ്ലഡ്ജ് ഓഹരികള്‍ ഇല്ല. വിദേശ നിക്ഷേപകര്‍ക്ക് 23.64 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.73 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

ലക്ഷ്യ വില 9,097

ലക്ഷ്യ വില 9,097

വെള്ളിയാഴ്ച 7,659 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ ന്ിന്നും സമീപ ഭാവിയില്‍ തന്നെ 9,097 രൂപ നിലവാരത്തിലേക്ക് എത്തിയേക്കാമെന്നാണ് ബ്രോക്കറേഡജ് സ്ഥാപനമായ ഷേര്‍ഖാന്‍ സൂചിപ്പിച്ചത്. ഒരാഴ്ചക്കിടെ ഓഹരി വിലയില്‍ 10 ശതമാനത്തോളം കുതിപ്പുണ്ടായി. ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തിലധികവും രണ്ടു വര്‍ഷ കാലയളവില്‍ 200 ശതമാനത്തോളവും നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 8,050 രൂപയും കുറഞ്ഞ വില 4,362 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X