കേന്ദ്ര ധനകാര്യ മന്ത്രിയുടെ എടിഎം 'വിഴുങ്ങിയ' എച്ച്ഡിഎഫ്സി ബാങ്ക്!; പേപ്പർ കപ്പ് നിരോധിച്ച് 50 ലക്ഷം നേടിയ കഥ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് മുംബൈ ആസ്ഥാനമായ എച്ച്ഡിഎഫ്സി ബാങ്ക്. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ‍റെ കാര്യത്തിൽ ലോകത്ത് പത്താമതും. 1994 ൽ ബാങ്ക് ആരംഭിക്കുമ്പോൾ ഇതിന്റെ ബാക്ക് ഓഫീസ് പ്രവർത്തിച്ചിരുന്നത് മുംബൈയിലെ ഒരു ലോറിത്തവളത്തിലായിരുന്നു. രാവിലെ ബാങ്ക് ഓഫീസായും രാത്രിയില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യാനും സ്ഥലം ഉപയോഗിച്ചു. സൂര്യന് താഴെ മറ്റു മേല്‍ക്കൂരയില്ലാതെ പഴയ മേശകളില്‍ കമ്പ്യൂട്ടർ സ്ഥാപിച്ചാണ് ബാങ്ക് ആദായ കാലത്ത് പ്രവർത്തിച്ചിരുന്നത്.

 

ആദിത്യ പുരി

1994 ല്‍ ദീപക് പരേഖാണ് മുംബൈയിൽ എച്ച്ഡിഎഫ്‌സി ബാങ്ക് ആരംഭിക്കുന്നത്. തന്നെക്കാളും നന്നായി ബാങ്ക് നടത്താൻ സാധിക്കുമെന്ന ഉറപ്പിൽ അദ്ദേഹം പഴയ കാല സുഹൃത്ത് ആദിത്യ പുരിയുടെ സഹായം തേടി. ആദിത്യ പുരി അക്കാലത്ത് മലേഷ്യയിലെ സിറ്റി ബാങ്ക് സിഇഒ ആയിരുന്നു. 20 വര്‍ഷകാല പ്രവരൃത്തി പരിചയമുള്ള അദ്ദേഹത്തെ ഇന്ത്യയിലെ പുതിയ ബാങ്കിന്റെ തലവനായി ലഭിച്ചു.  

Also Read: സച്ചിന്റെ ബാറ്റിൻ നെറുകയിലെ മൂന്നക്ഷരം ഓർമയില്ലേ; വിദേശികളെ ഇന്ത്യയിൽ നിന്ന് ഓടിച്ച എംആർഎഫ് 'ഷോട്ട്'

ശമ്പളം

അക്കാലത്ത് തന്നെയാണ് ആദിത്യ പുരിയും പിതാവും തമ്മിലൊരു സംഭാഷണം നടക്കുന്നത്. മകന് അച്ഛനെ മലേഷ്യയിലേക്കും അച്ഛന് മകനെ മുംബൈയിലേക്കും കൊണ്ടുവരണെമെന്നുള്ള ആ​ഗ്രഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ മുംബൈയിൽ നിന്ന് പഴയ സു​ഹൃത്തിന്റെ ഓഫര്‍ സ്വീകരിച്ച് ആദിത്യ പുരി പുതിയ ജോലി ഏറ്റെടുത്തു. ജോലി തിരഞ്ഞെടുക്കാനുള്ള ഒരു കാരണം മുംബൈയിലേക്ക് മാറാമെന്നത് ആയിരുന്നു. നേരത്തെയുള്ള കമ്പനിയിലെ പകുതി ശമ്പളം അദ്ദേഹത്തിന് നൽകി.

Also Read: എന്തുകൊണ്ടാണ് ബാങ്ക് മോഷണങ്ങളെ ഗോദ്‌റേജ് ഗ്രൂപ്പ് ഇഷ്ടപ്പെടുന്നത്?

50 ലക്ഷത്തിന്റെ പാഴ് ചെലവ്

50 ലക്ഷത്തിന്റെ പാഴ് ചെലവ്

1997 ല്‍ ബാങ്കിന്റെ ചെലവ് വല്ലാതെ വര്‍ധിച്ചപ്പോള്‍ ആദിത്യ പുരി അതിശയപ്പെടുത്തുന്നൊരു തീരുമാനത്തിലെത്തി. അക്കാലത്ത് സാധാരണ എല്ലാ ഓഫീസുകളിലേയും പോലെ ചായ കുടിക്കാൻ എച്ച്ഡിഎഫ്സി ബാങ്കിൽ പേപ്പർ കപ്പുകളായിരുന്നു ഉപയോ​ഗിച്ചിരുന്നത്. ഓരോരുത്തരും ദിവസത്തില്‍ നാലോ അഞ്ചോ കപ്പുകള്‍ ഉപയോഗിക്കുച്ചിരുന്നു. ഈത് പാഴ് ചെലവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട് . അതിനാല്‍ തന്നെ എല്ലാ ഓഫീസുകളിലേയും പേപ്പര്‍ ഗ്ലാസുകള്‍ ഉപയോ​ഗം നിരോധിച്ചു. ഇത് വഴി വര്‍ഷത്തില്‍ 50 ലക്ഷം രൂപയാണ് ബാങ്ക് ലാഭിച്ചത്. 

Also Read: 1 ലക്ഷം നിക്ഷേപിച്ചാൽ ദിവസവും 1,000 രൂപ! ഇതൊക്കെ സത്യമാണോ?

മൻമോഹൻ സിം​ഗിന്റെ കാർഡ് വിഴുങ്ങിയ എടിഎം

മൻമോഹൻ സിം​ഗിന്റെ കാർഡ് വിഴുങ്ങിയ എടിഎം

1994 ൽ മൻമോഹൻ സിം​ഗ് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്നു. അക്കാലത്താണ് മൻമോഹൻ സിം​ഗായിരുന്നു ബാങ്കിന്റെ ഉദ്ഘാടനം നടത്തിയത്. എടിഎം. ഉദ്ഘാടനത്തിനായി മന്‍മോഹന്‍ സിംഗിന് ഡെമോ കര്‍ഡ് നല്‍കിയതോടെയാണ് പണി പറ്റിയത്. അദ്ദേഹത്തിന്റെ പേരുള്ള ഡെമോ കാര്‍ഡ് എടിഎം. ഇട്ടതോടെ കാര്‍ഡ് മെഷിനിൽ ബ്ലോക്കായി എന്നാണ് ചരിത്രം. അന്ന് അദ്ദേഹത്തോടൊപ്പം റിസർവ് ബാങ്ക് ​ഗവർണറായിരുന്ന രഘുരാജനും ഉണ്ടായിരുന്നു.

വായ്പ ലഭിക്കുമോ? ക്ഷമിക്കണം

വായ്പ ലഭിക്കുമോ? ക്ഷമിക്കണം

എച്ച്ഡിഎഫ്‌സി ബാങ്ക് മാനേജരെ കണ്ട് ഒരു വായ്പ വേണമെന്ന് ആവശ്യപ്പെട്ടാൽ, ക്ഷമിക്കണം, സാധിക്കില്ലെന്നാകും മറുപടി. നിങ്ങള്‍ മാനേജരുടെ സുഹൃത്തോ, ഭാര്യയോ ആയാലും ഇതാകും മറുപടി. ആദിത്യ പുരിയുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്. അദ്ദേഹം ബാങ്കിന്റെ ചുമതലയിലുള്ള കാലത്ത് ആദിത്യ പുരിയെ അറിയാമെന്ന് പറഞ്ഞ് നിരവധി പഞ്ചാബികൾ വായ്പയ്ക്കായി ബാങ്കുകളിലെത്തിയിരുന്നു, ഇവരോട് ആദിത്യ പുരി സാഹിബിെനെ ഞങ്ങൾക്ക് നന്നായി അറിയാം എന്ന് മറുപടിയോടെ സംസാരിക്കണമനെന്നായിരുന്നു ജീവനക്കാർക്ക് അദ്ദേഹം നൽകിയ മറുപടി.

വായ്പ

എന്താണ് വായ്പയ്ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ഇത്രയും വാശി പിടിക്കാന്‍ കാരണം. നിങ്ങളുടെ നിലവിലെ ഇഎംഐകൾ പരിശോധിച്ച് ഇനി മറ്റൊരു വായ്പ അടയ്ക്കാന്‍ സാധിക്കുമോയെന്ന് വിലയിരുത്തിയാണ് വായ്പ നൽകുക. വ്യക്തിയുടെ സാമ്പത്തിക ആരോ​ഗ്യത്തിനാണ് പ്രധാന്യം നൽകുക. 0.4 ശതമാനമാണ് ബാങ്കിന്റെ നിഷ്ക്രീയ ആസ്തി. 100 രൂപ വായ്പ നല്‍കിയാല്‍ 40 പൈസ മാത്രമാണ് തിരിച്ചടവ് ഇല്ലാതിരിക്കുന്നുള്ളൂ.

Read more about: hdfc bank business
English summary

Short Stories About HDFC Bank; How Manmohan Singh's ATM Card stuck In HDFC Atm; Details

Short Stories About HDFC Bank; How Manmohan Singh's ATM Card stuck In HDFC Atm; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X