പെട്ടന്ന് പണത്തിന് ആവശ്യമുണ്ടെങ്കിൽ വായ്പയെടുക്കുന്നതാണ് പലരുടെയും രീതി. ഇൻസ്റ്റന്റ് വായ്പ ആപ്പുകളടക്കം സജീവമായ കാലത്ത് പണം ലഭിക്കുക എളുപ്പമുള്ള കാര്യമാണ്. എന്നാൽ തിരിച്ചടയ്ക്കേണ്ട തുക പരിശോധിച്ചാൽ വലിയ ബാധ്യത വായ്പയെടുത്തവനുണ്ടാകും. വ്യക്തിഗത വായ്പയുടെ ഉയർന്ന പലിശ നിരക്ക് തന്നെ ഇതിന് കാരണം. ചിട്ടിയെ പറ്റി പഠിച്ച് ചിട്ടി വിളിച്ചാൽ ഈ ബാധ്യത ഒഴിവാക്കി ചിട്ടിയിൽ നിന്ന് പണം സ്വന്തമാക്കാം.
5 ലക്ഷത്തിന്റെ ചിട്ടി
12,500 രൂപ മാസ അടവുള്ള 40 മാസം കാലാവധിയുള്ള 5 ലക്ഷത്തിന്റെ റെഗുലർ ചിട്ടി ഹ്രസ്വകാലത്തേക്കുള്ള ധന സമാഹരണത്തിന് അനുയോജ്യമാണ്. 3 വര്‍ഷവും 4 മാസവുമാണ് ചിട്ടിയുടെ കാലാവധി. 30 ശതമാനം കിഴിവിലാണ് ചിട്ടി പരമാവധി താഴ്ന്ന് പോവുക. ഈ മാസങ്ങളിൽ 9,375 രൂപ ചിട്ടിയിലേക്ക് അടച്ചാൽ മതിയാകും. 1.50 ലക്ഷം രൂപവരെയാണ് ചിട്ടിയിൽ താഴ്ത്തി വിളിക്കാൻ സാധിക്കുക.

ചിട്ടിയിൽ ചേർന്നവരുടെ ആവശ്യകത അനുസരിച്ച് 8 മുതൽ -12 മാസത്തിനുള്ളില്‍ 4. ലക്ഷത്തിനും 4.30 ലക്ഷം രൂപയ്ക്കും ചിട്ടി ലേലത്തില്‍ പോകാന്‍ തുടങ്ങും. ഇപ്രകാരം 1 വര്‍ഷത്തിനുള്ളില്‍ 4 ലക്ഷം രൂപ ആവശ്യമായവർക്ക് 12,500 രൂപ വരെ മാസത്തിൽ അടയക്കാന്‍ സാധിക്കുമെങ്കിൽ ചേരാൻ പറ്റിയ ചിട്ടിയാണിത്.
10 ലക്ഷത്തിന്റെ ചിട്ടി
ഹ്രസ്വകാലത്തേക്ക് നടത്തുന്ന മൾട്ടി ഡിവിഷൻ ചിട്ടിയാണ് 40 മാസം കാലവധിയുള്ള 25,000 രൂപ മാസ അടവുള്ള 10 ലക്ഷത്തിന്റെ ചിട്ടി. മാസത്തിൽ 25,000 രൂപയ്ക്കും 20,313 രൂപയ്ക്കും ഇടയിലുള്ള തുകയാണ് ചിട്ടിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. മാസത്തിൽ 4 പേർക്ക് ചിട്ടിതുക ലഭിക്കും. ഒരു നറുക്കും മൂന്ന് ലേലവുമാണ് ചിട്ടിയിൽ ലഭിക്കുക.
2 ലക്ഷം രൂപയ്ക്കടുത്ത് തുക ഒരോരുത്തർക്കും ലാഭ വിഹിതമായി ലഭിക്കും. അതായത് 10 ലക്ഷം രൂപയുടെ ചിട്ടിയിൽ 8 ലക്ഷത്തിനടുത്ത് തുക മാത്രമാണ് ചിട്ടിയിൽ ചേരുന്നയാൾക്ക് അടയ്ക്കേണ്ടി വരിക.
മൾട്ടി ഡിവിഷൻ ചിട്ടി
കുറഞ്ഞ കാലയളവുള്ള മൾട്ടി ഡിവിഷൻ ചിട്ടി കൂടി പരിചയപ്പെടാം. 60 മാസം കാലയളവുള്ള 10,000 രൂപ മാസ അടവ് വരുന്ന 6 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷൻ ചിട്ടിയിൽ നിന്നും വേഗത്തിൽ പണ സമാഹരണം സാധിക്കും. 35 ശതമാനം താഴ്ന്ന് പോകുന്ന സാഹചര്യത്തിൽ 7,550 രൂപയാണ് ചിട്ടിയിൽ അടയ്ക്കേണ്ടത്.
മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മാസത്തിലൊരാൾക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുകയും 3 പേർക്ക് 35 ശതമാനം ലേല കിഴിവിൽ ചിട്ടി ലേലത്തിൽ വിളിച്ചെടുക്കാനും സാധിക്കും. നറുക്ക് ലഭിക്കുന്നവർക്ക് 5.75 ലക്ഷം ലക്ഷം രൂപ ലഭിക്കും. 8-10 മാസം കാലയളവ് വരെ 35 ശതമാനം കിഴിവില്‍ ചിട്ടി ലേലത്തിൽ പോകും. 1 വർഷത്തിനും ഒന്നര വർഷത്തിനും ഇടയിൽ 4 ലക്ഷത്തിനും 4.50 ലക്ഷത്തിനും ഇടയിൽ തുക ആവശ്യമുള്ളവർക്ക് ഈ ചിട്ടി അനുയോജ്യമാണ്.
എവിടെ ലഭിക്കും ചിട്ടി
12,500 രൂപ മാസ അടവുള്ള 40 മാസത്തെ ചിട്ടി മലപ്പുറം ജില്ലയിലെ ചെമ്മാട്, അലത്തിയൂര്‍, എടവണ്ണ, നിലബൂര്‍ ശാഖകളിലും തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര്‍, കിളിമാനൂര്‍, നാഗരൂര്‍, നെയ്യാറ്റിന്‍കര2, പാങ്ങോട്, പനവൂര്‍ ശാഖകളിലും ലഭിക്കും.
60 മാസ കാലയളവുള്ള 6 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടി എറണാകുളം ജില്ലയിലെ അത്താണി, ചെല്ലാനം, ചെറായി, ഫോര്‍ട്ട് കൊച്ചി, കടവന്ത്ര, കലൂര്‍ ശാഖകളിലും കോട്ടയം ജില്ലയിലെ ചിങ്ങവനം, നെടുങ്കുന്നം, വൈക്കം ശാഖകളിലും ലഭിക്കും. പുതിയ ചിട്ടികളുടെ വിശദാംശങ്ങൾ അറിയാൻ ഈ ലിങ്ക് സന്ദർശിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications