റിസർവ് ബാങ്ക് പലിശ നിരക്ക് വർധിപ്പിക്കുന്നത് താൽകാലികമായി അവസാനിപ്പിച്ചപ്പോൾ നിക്ഷേപ നിരക്കുകൾ ഏറ്റവും ഉയർന്ന ഘട്ടത്തിലാണുള്ളത്. നിരവധി ധനകാര്യ സ്ഥാപനങ്ങൾ സ്ഥിര നിക്ഷേപങ്ങൾക്ക് 7-8 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്മോൾ ഫിനാൻസ് ബാങ്കുകൾ 8.5 ശതമാനം മുതൽ 9 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. അതിനാൽ സ്ഥിര നിക്ഷേപമിടുന്നവർക്ക് അനുയോജ്യമായ സമയമാണിത്.
കയ്യിലുള്ള അധിക പണം മുഴുവൻ സ്ഥിര നിക്ഷേപമിടുമ്പോൾ, ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തെക്കോ നിക്ഷേപം നടത്തേണ്ടത് എന്ന് നിക്ഷേപകൻ പരിഗണിക്കണം. പണം ഒരൊറ്റ സ്ഥിര നിക്ഷമാക്കുന്നതിന് പകരം ഒന്നിലധികം ഹ്രസ്വകാല നിക്ഷേപങ്ങളാക്കാനാണ് വിദഗധർ നിർദ്ദേശിക്കുന്നത്. ഇതിന്റെ നേട്ടങ്ങളും ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും നോക്കാം.
ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾ
മികച്ച വരുമാനം നേടുന്നതിന് കയ്യിലുള്ള അധിക പണം ദീർഘകാലത്തേക്ക് ഒരൊറ്റ സ്ഥിര നിക്ഷേപമായി ലോക്ക് ചെയ്യുന്നതിന് പകരം വ്യത്യസ്ത കാലാവധിയുള്ള ഒന്നിലധികം സ്ഥിര നിക്ഷേപങ്ങളായി മാറ്റാം. ഇതുവഴി മുഴുവൻ നിക്ഷേപവും പിൻവലിക്കാതെ തന്നെ ഓരോ ഘട്ടങ്ങളിലും കയ്യിലേക്ക് പണമെത്തും. സേവിംഗ്‌സ് അക്കൗണ്ടിൽ 5 ലക്ഷം രൂപയുള്ളൊരാൾ ഒരു നിശ്ചിത കാലാവധി തിരഞ്ഞെടുത്താൽ, ഒരു നിരക്കിൽ ഒരു കാലയളവിലേക്ക് പണം ലോക്ക് ചെയ്യേണ്ടി വരും.

പകരം പണം അഞ്ച് നിക്ഷേപങ്ങളായി വ്യത്യസ്ത നിരക്കുകളിൽ വിഭജിക്കാം. ഓരോ നിക്ഷേപവും ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് വർഷങ്ങളുടെ വ്യത്യസ്ത ഇടവേളകളിൽ കാലാവധിയെത്തും. ഇത് മികച്ച ശരാശരി വരുമാനം ഉറപ്പാക്കും. ഉദാഹരണത്തിന്, ഒരു വർഷത്തെ നിക്ഷേപം 7 ശതമാനം പലിശയും രണ്ടും മൂന്നും വർഷത്തെ നിക്ഷേപങ്ങൾ 8 ശതമാനം പലിശയും മറ്റുള്ളവർ 7 ശതമാനം പലിശയും ലഭിക്കും.
എങ്ങനെ നിക്ഷേപിക്കാം
കയ്യിലുള്ള 10 ലക്ഷം രൂപ സ്ഥിര നിക്ഷേപമാക്കി മാറ്റാൻ തീരുമാനിച്ചാൽ ഈ തുക രണ്ടര ലക്ഷം രൂപ വീതമുള്ള നാല് തുല്യ ഭാഗങ്ങളായി വ്യത്യസ്ത മെച്യൂരിറ്റി കാലയളവുകളുള്ള സ്ഥിര നിക്ഷേപങ്ങളിടാം. ഓരോ സ്ഥിര നിക്ഷേപവും കാലാവധി പൂർത്തിയാകുമ്പോൾ അത് വീണ്ടും നിക്ഷേപിക്കുന്നതിനോ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ച് ഫണ്ടുകൾ ഉപയോഗിക്കുകയോ ചെയ്യാം.
പലിശ നിരക്കുകൾ
ഹ്രസ്വകാലത്തേക്ക് ഇന്ന് ബാങ്കുകൾ മികച്ച പലിശ നിരക്കാണ് നൽകുന്നത്. 1 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 8.20 ശതമാനം പലിശ നല്‍കുന്നുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കില്‍ 7.75 ശതമാനം പലിശ നേടാം.
മറ്റൊരു സ്വകാര്യ ബാങ്കായ യെസ് ബാങ്കില്‍ 1 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശ ലഭിക്കും. ബന്‍ഡന്‍ ബാങ്ക്, ഡിസിബി ബാങ്ക് എന്നിവ 1 വർഷത്തേക്ക് 7.25 ശതമാനം പലിശ നല്‍കുന്നുണ്ട്. 1 വര്‍ഷത്തേക്ക് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 6.80 ശതമാനം പലിശ നല്‍കും.
2 വർഷത്തെ സ്ഥിര നിക്ഷേപം
2 വര്‍ഷത്തേക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 8.50 ശതമാനം പലിശ നൽകുന്നു. 8.25 ശതമാനം പലിശ നൽകുന്നത് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് പലിശ നിരക്കിൽ രണ്ടാമത്. ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഡിസിബി ബാങ്ക് എന്നിവ 8 ശതമാനം പലിശ നല്‍കും.
ഫിന്‍കെയര്‍ സമോള്‍ ഫിനാന്‍സ് ബാങ്ക് 7.80 ശതമാനവും ആര്‍ബിഎല്‍ ബാങ്ക് 7.50 ശതമാനവും ബന്‍ഡന്‍ ബാങ്ക് 7.25 ശതമാനം പലിശയും 2 വർഷത്തെ സ്ഥിര നിക്ഷേപത്തിന് നല്‍കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
