പലപ്പോഴും നിക്ഷേപമെന്ന ചിന്ത വരുമ്പോൾ തന്നെ ഇവ ദീർഘകാല നിക്ഷേപങ്ങളെ പറ്റിയുള്ളതാകാറുണ്ട്. കോമ്പണ്ടിംഗ്, കോസ്റ്റ് ആവറേജിംഗ് തുടങ്ങിയ ദീർഘകാല നിക്ഷേപ നേട്ടങ്ങൾ പരിഗണിച്ചാകും പലരും നിക്ഷേപം നടത്തുന്നത്. എന്നാൽ പെട്ടന്ന് ആവശ്യം വരുന്ന പണം കണ്ടെത്താനും ഇവ സുരക്ഷിതമായി മികച്ച ആദായത്തിൽ സൂക്ഷിക്കാനും ഹ്രസ്വകാല നിക്ഷേപങ്ങൾ ആവശ്യമാണ്. ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ പൊതുവെ 1 വര്‍ഷമോ അതില്‍ താഴെയോ ഉള്ള നിക്ഷേപങ്ങളായിരിക്കും.
എമര്‍ജന്‍സി ഫണ്ടായും മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍, വായ്പ തിരിച്ചടവിനായി സൂക്ഷിക്കുന്ന തുക, വിവാഹം, യാത്ര തുടങ്ങിയ ചെലവുകള്‍ എന്നിങ്ങനെ വിവിധ ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾ പരിഗണിച്ച് നിക്ഷേപിക്കുന്നവരുണ്ട്. വേഗത്തില്‍ പിന്‍വലിക്കേണ്ടതിനാൽ ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള നിക്ഷേപങ്ങള്‍ ആവശ്യമായിട്ടുണ്ട്. ഇതോടൊപ്പം കുറഞ്ഞ റിസ്കില്‍ പെട്ടന്ന് വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നൊരു മാര്‍ഗം കൂടിയാണ് ഹ്രസ്വകാല നിക്ഷേപങ്ങള്‍. മികച്ച 5 സാധ്യതകൾ പരിശോധിക്കാം.
സ്ഥിര നിക്ഷേപങ്ങള്‍
ഹ്രസ്വകാല സാമ്പത്തിക ആവശ്യങ്ങള്‍ക്കുള്ള നിക്ഷേപങ്ങളില്‍ പ്രധാനപ്പെട്ടൊരു നിക്ഷേപം ബാങ്ക് സ്ഥിര നിക്ഷേപങ്ങലാണ്. സുരക്ഷിതവും ഗ്യാരണ്ടീഡ് റിട്ടേണും ഇവ ഉറപ്പ് നല്കുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കാണ് സ്ഥിര നിക്ഷേപം നടക്കുന്നത്. നിശ്ചിത കാലം കഴിഞ്ഞ് വരുന്ന സാമ്പത്തിക ആവശ്യത്തിന് പണം സൂക്ഷിക്കാന്‍ സ്ഥിര നിക്ഷേപം അനുയോജ്യമാണ്.
കാലവധിക്ക് അനുസരിച്ചുള്ള പലിശ നിരക്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. 1 വര്‍ഷത്തേക്ക് എസ്ബിഐ 5.75 ശതമാനം മുതല്‍ 6.80 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുത്താല്‍ ഇതിലും ഉയര്‍ന്ന നിരക്ക് നേടാം.
ആവര്‍ത്തന നിക്ഷേപം
ഹ്രസ്വകാല നിക്ഷേപങ്ങളില്‍ മറ്റൊരു സാധ്യതയാണ് ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന ആവര്‍ത്തന നിക്ഷേപം. മാസത്തില്‍ നിശ്ചിത തുക വീതം കാലാവധിയോളം നിക്ഷേപിക്കുന്നവര്‍ക്ക് നിശ്ചിത പലിശ ലഭിക്കും. 1 വര്‍ഷം കഴിഞ്ഞു വരുന്ന ആവശ്യങ്ങള്‍ക്കായി സമ്പാദിക്കാന്‍ പറ്റിയ പദ്ധതിയാണിത്. 6 മാസം മുതല്‍ 10 വര്‍ഷ കാലയളവില്‍ ആവര്‍ത്തന നിക്ഷേപം ലഭിക്കും. 4 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ നേടാം.
ലിക്വിഡ് ഫണ്ട്
മികച്ച വരുമാനം ലഭിക്കുന്ന ഹ്രസ്വകാല നിക്ഷേപ വഴികളിലൊന്നാണ് ലിക്വിഡ് ഫണ്ട്. 91 ദിവസ കാലാവധിയുള്ള മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലാണ് ഇവ നിക്ഷേപം നടത്തുന്നത്. ഒരു മാസത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് റിസ്കില്ലാതെ നിക്ഷേപിക്കാം അപൂര്‍വമായി മാത്രമെ ഇവയുടെ നെറ്റ് അസറ്റ് വാല്യുവില്‍ ഇടിവുണ്ടാകാറുള്ളൂ.
എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നതും ഇവയുടെ ഗുണമാണ്. നികുതി കിഴിച്ച് 4 ശതമാനം മുതല്‍ 7 ശതമാനം വരെ ആദായം ലിക്വിഡ് ഫണ്ടുകള്‍ നല്‍കും. 1 ദിവസം മുതല്‍ 90 ദിവസം വരെയുള്ള കാലാവധിയിലേക്ക് ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. മാര്‍ക്കറ്റ് സാഹചര്യങ്ങളെ അനുസരിച്ചാകും ആദായം.
ഷോര്‍ട്ട് ടേം ഡെബ്റ്റ് ഫണ്ട്
1 വര്‍ഷം മുതല്‍ 3 വര്‍ഷം കാലാവധിയുള്ള ഡെബ്റ്റ് ഇന്‍സ്ട്രുമെന്റില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഷോര്‍ട്ട് ടേം ഡെബ്റ്റ് ഫണ്ട്. വിവിധ മാര്‍ഗങ്ങളിലൂടെ കമ്പനികള്‍ക്ക് വായ്പ നല്‍കുകയാണ് ഷോര്‍ട്ട് ടേം ഡെബ്റ്റ് ഫണ്ടുകള്‍ ചെയ്യുന്നത്. ഗുണനിലവാരമുള്ള കമ്പനികളിലാണ് നിക്ഷേപമെന്നതിനാല്‍ തിരിച്ചടവ് പ്രശ്നമാകുന്നല്ല.
12 മാസം മുതല്‍ 18 മാസത്തേക്ക് നിക്ഷേപിക്കാന്‍ മികച്ച ഓപ്ഷനാണിത്. വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി 6 ശതമാനം മുതല്‍ 9 ശതമാനം വരെ വാര്‍ഷിക ആദായം ഇവ നല്‍കുന്നുണ്ട്.
കോര്‍പ്പറേറ്റ് നിക്ഷേപം
സ്ഥിര നിക്ഷേപത്തിന് സമാനമായി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന നിക്ഷേപങ്ങളാണിവ. ബാങ്കിനേക്കാള്‍ പലിശ കോര്‍പ്പറേറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കും. 3 മാസം മുതല്‍ 10 വര്‍ഷത്തേക്ക് കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ സ്വീകരിക്കും. 4 ശതമാനം മുതല്‍ 8 ശതമാനം വരെ പലിശ നല്‍കും. നിക്ഷേപങ്ങള്‍ക്ക് ബാങ്കിനോളം സുരക്ഷിതത്വം ഉണ്ടാകില്ല. ക്രെഡിറ്റ് റേറ്റിംഗ് പരിശോധിച്ച് വേണം നിക്ഷേപം നടത്താന്‍.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications