വീടു പണിക്കായോ വാഹനം വാങ്ങാനോ പല ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന ഒരു വര്‍ഷ കാലത്തിനപ്പുറം ഉപയോഗമുള്ള പണം ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാണോ നല്ലത്. സേവിംഗ്‌സ് അക്കൗണ്ടില്‍ ലഭിക്കുന്ന നിസാര പലിശയേക്കാള്‍ റിട്ടേണ്‍ നേടിതരുന്ന നിരവധി നിക്ഷേപങ്ങളുള്ളപ്പോള്‍ മറ്റു വഴികള്‍ ആലോചിക്കാവുന്നതാണ്. 7 ദിവസം മുതല്‍ 12 മാസത്തേക്ക് ഹ്രസ്വകാല നിക്ഷേപം നടത്താം. കാലാവധി ഹ്രസ്വകാലമായതിനാല്‍ ഇക്വിറ്റി പോലുള്ള നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാനും സാധിക്കില്ല. ഈ അവസരത്തില്‍ പ്രയോജനപ്പെടുത്താവുന്ന 5 നിക്ഷേപങ്ങള്‍ നോക്കാം.
സ്ഥിര നിക്ഷേപങ്ങള്‍
7 ദിവസം മുതല്‍ 14 ദിവസം, 30 ദിവസം, 45 ദിവസം എന്നിങ്ങനെ 10 വര്‍ഷത്തേക്ക് വരെ സ്ഥിര നിക്ഷേപം ലഭിക്കും. ബാങ്കുകള്‍ അനുസരിച്ച് കാലാവധി വ്യത്യാസപ്പെടാം. കാലാവധിയില്‍ പിന്‍വലിക്കാനോ റീഇന്‍വെസ്റ്റ് ചെയ്യാനുമുള്ള സാധ്യതകളുണ്ട്. 5 ലക്ഷം രൂപ വരെയുള്ള ബാങ്കിലെ നിക്ഷേപം ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവയാണ്.
റിപ്പോ നിരക്കനുസരിച്ചും ബാങ്കുകളുടെ ചെലവുകള്‍ അനുസരിച്ചും പലിശ നിരക്ക് വ്യത്യാപ്പെടാം. 7 ദിവസം മുതല്‍ 1 വര്‍ഷത്തേക്ക് എസ്ബിഐ 3- 5.75 ശതമാനം പലിശ നല്‍കുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് 3 സഥമാനം മുതല്‍ 6 ശതമാനം വരെ പലിശ നല്‍കും.

കമ്പനി സ്ഥിര നിക്ഷേപം
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന സ്ഥിര നിക്ഷേപമാണ് കമ്പനി സ്ഥിര നിക്ഷേപം. ബാങ്ക് സ്ഥിര നിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പലിശയും ഉയർന്ന അപകടസാധ്യതയുണ്ട്. ക്രിസിൽ, കെയർ, ഐസിആർഎ തുടങ്ങിയ ക്രെഡിറ്റ് ബ്യൂറോകൾ നൽകിയിട്ടുള്ള റേറ്റിംഗുകൾ പരിശോധിക്കണം. ഐസിഐസിഐ ഹോം ഫിനാൻസ് 1 വർഷത്തെ കമ്പനി സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശയും മണിപ്പാൽ ഹൗസിംഗ് ഫിനാൻസ് സിൻഡിക്കേറ്റ് 8.25 ശതമാനം പലിശയും നൽകുന്നുണ്ട്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്ക് സ്ഥിര നിക്ഷേപത്തിന് സമാനമായി പോസ്റ്റ് ഓഫീസിലെ നിക്ഷേപമാണ് ടൈം ഡെപ്പോസിറ്റുകൾ. 1, 2, 3, 5 വർഷ കാലാവധിയിലാണ് ടൈം ഡെപ്പോസിറ്റ് ലഭിക്കുന്നത്. 6 മാസത്തിന് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 6 മാസത്തിനും 1 വർഷത്തിനും ഇടയിൽ നിക്ഷേപം പിൻവലിച്ചാൽ സേവിംഗ്‌സ് അക്കൗണ്ട് പലിശയാണ് നൽകുന്നത്. 1 വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.90 ശതമാനം പലിശയാണ് ലഭിക്കുന്നത്. ത്രൈമാസത്തിൽ കണക്കാക്കി വർഷത്തിലാണ് പലിശ നൽകുന്നത്.
ആവർത്തന നിക്ഷേപം
ഹ്രസ്വകാലത്തേക്ക് പതിവായി നിക്ഷേപിക്കുന്നതിന് ആവർത്തന നിക്ഷേപം തിരഞ്ഞെടുക്കാം. 6, 9 അല്ലെങ്കിൽ 12 മാസത്തേക്ക് ആവർത്തന നിക്ഷേപം ആരംഭിക്കാനാകും. ബാങ്കുകൾ 10 വർഷം വരെ ആർഡി സ്വീകരിക്കുന്നുണ്ട്. ആവർത്തന നിക്ഷേപത്തിൽ നിശ്ചിത കാലയളവിലേക്ക് കൃത്യമായ ഇടവേളകളിൽ നിക്ഷേപിക്കണം. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപവും പലിശയും അടക്കം ലഭിക്കും.
മിക്ക ബാങ്കുകളും ഓൺലൈനായി ആവർത്തന നിക്ഷേപം ആരംഭിക്കാൻ അനുവദിക്കുന്നുണ്ട്. സേവിഗംസ് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് വഴി ആർഡി ആരംഭിക്കാം. സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന സമാന പലിശയാണ് ആവർത്തന നിക്ഷേപങ്ങൾക്കും ബാങ്ക് നൽകുന്നത്.
ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ
ഡെറ്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകൾ. ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാൻ നാല് തരത്തിലുള്ള ഡെറ്റ് മ്യൂച്വൽ ഫണ്ടുകളെ ഉപയോഗിക്കാം. 12 മാസത്തിൽ താഴെ കാലാവധിയുള്ളവയാണിവ. ആദ്യത്തേത് ലിക്വിഡ് ഫണ്ടുകളാണ്. ലിക്വിഡ് മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകളിലും, കുറഞ്ഞ കാലാവധിയുള്ള ഡെറ്റ് സെക്യൂരിറ്റികളിലുമാണ് ഇവ നിക്ഷേപിക്കുന്നത്. ട്രഷറി ബില്ലുകൾ, കൊമേഴ്‌സ്യൽ പേപ്പർ, ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയിലാണ് പ്രധാന നിക്ഷേപം.
91 ദിവസ കാലാവധിയുള്ള ഇവ മികച്ച റിട്ടേണും ഉയർന്ന ലിക്വിഡിറ്റിയും നൽകും. ഒരു ദിവസത്തിനുള്ളിൽ ഫണ്ടിൽ നിന്ന് പണം പിൻവലിക്കാം. അൾട്രാ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ 3 മാസം മുതൽ 6 മാസം വരെയുള്ള ഡെറ്റ്, മണി മാർക്കറ്റ് സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. 6 മാസം മുതൽ 12 മാസം വരെ കാലാവധിയിൽ ലോ ഡ്യൂറേഷൻ ഫണ്ടിലും 1 വർഷ കാലാവധിയിൽ മണി മാർക്കറ്റ് ഫണ്ടിലും നിക്ഷേപിക്കാം.
നികുതി
എല്ലാ നിക്ഷേപങ്ങളിൽ നിന്നുമുള്ള റിട്ടേണുകളും നിക്ഷേപകന്റെ ടാക്സ് സ്ലാബ് അനുസരിച്ചാണ് നികുതി നൽകേണ്ടത്. ബാങ്ക് നിക്ഷേപങ്ങളിൽ സാമ്പത്തിക വർഷത്തിൽ 10,000 രൂപയിൽ കൂടുതൽ പലിശ വന്നാലും കമ്പനി സ്ഥിര നിക്ഷേപത്തിൽ 5,000 രൂപയിൽ കൂടുതൽ പലിശ വരുന്ന ഘട്ടത്തിലും സ്രോതസിൽ നിന്നുള്ള നികുതി നൽകേണ്ടി വരും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications