പെട്ടന്നുള്ള പണ സമാഹരണത്തിന് ഏറ്റവും അനുയോജ്യമായൊരു മാർഗമാണ് കെഎസ്എഫ്ഇ ചിട്ടികൾ. വായ്പയുടെ ബാധ്യതകളില്ലാതെ പണം സ്വന്തമാക്കാൻ ചിട്ടിയിലൂടെ സാധിക്കും. വേഗത്തിൽ പണം ആവശ്യമുള്ളവർക്ക് ഹ്രസ്വകാല ചിട്ടികളാണ് അനുയോജ്യം. കുറഞ്ഞ കാലയളവുള്ള ചിട്ടിയായതിനാൽ കുറഞ്ഞ ലേല കിഴിവാണ് ഇത്തരം ചിട്ടികളിൽ ലഭിക്കുക.
3 വർഷം മൂന്ന് മാസം കാലാവധിയുള്ള ഹ്രസ്വാകാല ചിട്ടി ചേർന്നാൽ ആദ്യ മാസത്തിൽ തന്നെ 1.40 ലക്ഷം സ്വന്തമാക്കാൻ സാധിക്കും. ദിവസം 100 രൂപയ്ക്കും 170 രൂപയ്ക്കും ഇടയിലാണ് ഈ ചിട്ടിയുടെ മാസ അടവ് വരുന്നത്. ഇത്തരത്തിലുള്ള 40 മാസം കാലയളവുള്ള 1 ലക്ഷത്തിന്റെയും 2 ലക്ഷത്തിന്റെയും 2 ചിട്ടികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
2,500 രൂപ മാസ അടവ്
40 മാസ കാലയളവുള്ള 1 ലക്ഷം രൂപയുടെ സാധാരണ ചിട്ടിയില്‍ 2,500 രൂപ മുതൽ 1,875 രൂപ വരെയാണ് മാസ അടവ് വരുന്നത്. ആദ്യ മാസങ്ങളിൽ ചിട്ടി പരമാവധി ലേല കിഴിവിൽ പോയാൽ 70,000 രൂപ വരെ നേടാൻ സാധിക്കും. പരമാവധി ലേല കിഴിവായ 30 ശതമാനത്തിൽ ചിട്ടി ലേലം നടക്കുന്ന സമയത്ത് 1,875 രൂപ മാത്രമാണ് ചിട്ടിയുടെ മാസ അടവ്.

ചിട്ടി തവണ സംഖ്യ ദിവസത്തിൽ മാറ്റിവെച്ചാൽ 25 ദിവസം അടയ്‌ക്കേണ്ടി വരുന്നത് 100 രൂപയാണ്. മാസത്തില്‍ 5 ദിവസം മാസ തവണ തെറ്റിയാലും വരെ ചിട്ടി മുടങ്ങില്ല. പരമാവധി ലേല കിഴിവിൽ പോകുന്ന മാസത്തില്‍ 19 ദിവസം 100 രൂപ കരുതിയാൽ മാസ അടവ് നടക്കും. ചിട്ടി കാലാവധിയോളം കാത്താൽ 95,000 രൂപ ലഭിക്കും.
5,000 രൂപ മാസ അടവ്
5,000 രൂപ മാസ അടവിൽ 40 മാസ കാലയളവിലേക്കുള്ള 2 ലക്ഷത്തിന്റെ ചിട്ടി പെട്ടന്നുള്ള പണ സമാഹരണത്തിന് അനുയോജ്യമാണ്. 40 മാസ കാലാവധിയുള്ള ചിട്ടിയിൽ പരമാവധി മാസ തവണ 5,000 രൂപയാണ്. ഏറ്റവും കുറഞ്ഞ മാസ അടവ് 3,750 രൂപയാണ്. ദിവസത്തിൽ ചിട്ടിയിലേക്ക് പണം അടയ്ക്കുന്നവർക്ക് 200 രൂപയ്ക്കും 150 രൂപയ്ക്കും ഇടയിലുള്ള തുക കരുതിയാൽ മതിയാകും.
ചിട്ടിയുടെ പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. പരമാവധി ലേല കിഴിവിൽ ഫോർമാൻ കമ്മീഷൻ അടക്കം 60,000 രൂപ ലേല കിഴിവ് വരും. ചിട്ടി ലേലത്തിൽ വിളിക്കുന്നയാൾക്ക് ആദ്യ മാസം തന്നെ 1.40 ലക്ഷം രൂപ നേടാം. ചിട്ടി കാലാവധിയോളം കാത്തിരുന്ന വാങ്ങുന്നവർക്ക് 1.90 ലക്ഷത്തിനടുത്ത് തുക ലഭിക്കും.
ജാമ്യം
ഹ്രസ്വകാലത്തേക്കുള്ള ചെറിയ ചിട്ടിയായതിനാൽ ചെറിയ ജാമ്യങ്ങൾ സമർപ്പിച്ച് ചിട്ടി പിൻവലിക്കാം. ചിട്ടി തുക പിൻവലിക്കുമ്പോൾ കെഎസ്എഫ്ഇക്ക് മേൽബാധ്യത്യ്ക്കാണ് ജാമ്യം നൽകേണ്ടത്. ഒന്നോ ഒന്നിലധികം ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. വസ്തു ജാമ്യം, സാലറി സർട്ടിഫിക്കറ്റ്, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവയാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ.
എവിടെ ലഭിക്കും ചിട്ടി
40 മാസ കാലാവധിയുള്ള 2 ലക്ഷത്തിന്റെയും 40 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെയും ചിട്ടികള്‍ കെഎസ്എഫ്ഇ ആലുവ ബ്രാഞ്ചില്‍ ലഭിക്കും. പുതിയ ചിട്ടിയുടെ വിവരങ്ങൾ അറിയാൻ https://ksfeonline.com/chitty/getnewchits എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. കെഎസ്എഫ്ഇ അവതരിപ്പിച്ച കെഎസ്എഫ്ഇ പവർ എന്ന ആപ്പിലൂടെയും പുതിയ ചിട്ടി വിശദാംശങ്ങൾ അറിയാം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
