പെട്ടന്നുള്ള പണ സമാഹരണത്തിന് തിരഞ്ഞെടുക്കാവുന്ന മാർഗങ്ങളിലൊന്നാണ് ഹ്രസ്വകാല ചിട്ടികൾ. ഒന്നര വർഷത്തിന് ശേഷം വരുന്ന ചെലവുകൾ മുൻകൂട്ടി കണ്ടാൽ ആവശ്യമായ തുകയ്ക്കുള്ള ചിട്ടി ചേരുകയാണ് അനുയോജ്യം. ചിട്ടി ചേർന്ന് വേണ്ട സമയത്ത് വിളിച്ചെടുത്താൽ ആവശ്യം നടത്താനും വായ്പയേക്കാൾ ലാഭകരമായി പണമിടപാടും ചിട്ടിയിൽ സാധ്യമാകും.
റെഗുലർ ചിട്ടികളും മൾട്ടി ഡിവിഷൻ ചിട്ടികളുമാണ് കെഎസ്എഫ്ഇ നടത്താറുള്ളത്. ഇതിൽ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയുടെ സവിശേഷതകള്‍ ചിട്ടിയെ കൂടുതല്‍ ആകര്‍ഷകമാകുന്നുണ്ട്. ഇത്തരത്തിൽ ഹ്രസ്വകാലം കൊണ്ട് 5 ലക്ഷം നേടാൻ പറ്റിയ മൾട്ടി ഡിവിഷൻ ചിട്ടി ഈ ലേഖനത്തിലൂടെ പരിചയപ്പെടാം.
ചിട്ടി വിശദാംശങ്ങൾ
10,000 രൂപ മാസ അടവുള്ള 50 മാസ കാലാവധിയുള്ള 5 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ആദ്യ മാസ അടവ് വരുന്നത് 10000 രൂപയാണ്. തുടർന്നുള്ള മാസങ്ങളിൽ പരമാവധി ലേല കിഴിവിൽ ചിട്ടി പോകുന്ന മാസങ്ങളിൽ 1,875 രൂപ ലാഭ വിഹിതം ലഭിക്കും. ഈ മാസങ്ങളിൽ 8,125 രൂപ അടച്ചാല്‍ മതിയാകും. കാലാവധി തീരുന്ന സമയത്ത് വീണ്ടും 10,000 രൂപയോളം മാസ അടവ് വരും.
കാലാവധിയോളം 10,000 രൂപയ്ക്കും 8,125 രൂപയ്ക്കും ഇടയിലുള്ള തുകയാണ് അടവ് വരുന്നത്. ചിട്ടി ലേല ദിവസം തന്നെ അടുത്ത മാസത്തെ അടവ് കെഎസ്എഫ്ഇ എസ്എംഎസ് ആയി അറിയിക്കും. ഓരോ മാസവും 8,125 രൂപ മുതല്‍ 10.000 രൂപ വരെ അടയ്ക്കാൻ സാധിക്കുന്നവർക്കും 1-2 വര്‍ഷത്തിന് ശേഷം 4 ലക്ഷമോ 4.50 ലക്ഷം രൂപയോ ആവശ്യമായി വരുന്നവര്‍ക്കും ചിട്ടി അനുയോജ്യമാണ്.
വേഗത്തിൽ വിളിക്കാം
പെട്ടന്ന് പണത്തിന്റെ ആവശ്യമുള്ളവരാണ് ഹ്രസ്വകാല ചിട്ടിയിൽ ചേരുന്നത്. ഇത്തരക്കാർക്ക് അനുയോജ്യമാണ് മൾട്ടി ഡിവിഷൻ ചിട്ടി. മാസത്തില്‍ നാല് പേര്‍ക്ക് ചിട്ടി കിട്ടും. ഒരാള്‍ക്ക് ഫോര്‍മാന്‍ കമ്മീഷന്‍ കുറച്ച് മുഴുവന്‍ തുകയും ലഭിക്കും. മാസത്തില്‍ മൂന്ന് പേര്‍ക്ക് ലേലം വിളിച്ചെടുക്കാനും സാധിക്കും. 1 നറുക്കും 3 ലേലവും അടക്കം മാസത്തിൽ നാല് പേർക്ക് ചിട്ടി വിളിക്കാം.
കാലാവധി കഴിഞ്ഞ് ചിട്ടി പണം സ്വീകരിക്കുന്നൊരാള്‍ക്ക് 4,75,000 രൂപയാണ് ലഭിക്കുന്നത്. ഈ തുക നറുക്ക് ലഭിക്കുന്നയാൾക്ക് ആദ്യ മാസത്തിൽ ലഭിക്കും. പരമാവധി ലേല കിഴിവ് 30 ശതമാനമാണ്. 5 ലക്ഷത്തിന്റെ 30 ശതമാനമായ 1.50 ലക്ഷം രൂപ വരെ താഴ്ത്തി വിളിക്കാം. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പരമാവധി 3.50 ലക്ഷം രൂപ ലഭിക്കും. ഇതിൽ നിന്ന് ചരക്കു സേവന നികുതി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയ്ക്കും.
ജാമ്യവും സ്ഥിര നിക്ഷേപവും
ചിട്ടി നറുക്ക് ലഭിക്കുകയോ ലേലം വിളിച്ചെടുക്കുകയോ ചെയ്യുന്നൊരാൾക്ക് ചിട്ടി പണം പിൻവലിക്കാൻ മേല്‍ ബാധ്യതയ്ക്ക് ജാമ്യം നല്‍കേണ്ടതുണ്ട് ജാമ്യം നൽകാനില്ലാത്തവരാണെങ്കിൽ സ്ഥിര നിക്ഷേപമിട്ടാലും ലാഭകരമാണ്. ഹ്രസ്വകാല ചിട്ടിയിൽ ചിട്ടി ലേലം വിളിച്ച് സ്ഥിര നിക്ഷേപമിടുന്നത് ലാഭകരമാകില്ല. നറുക്ക് വീഴുന്ന വരിക്കാർക്ക് പണം സ്ഥിര നിക്ഷേപമിട്ടാൽ ലാഭകരമാകുന്നത്.
ആദ്യ മാസം ചിട്ടി നറുക്ക് ലഭിക്കുന്നൊരാൾ സ്ഥിര നിക്ഷേപമിട്ടാൽ 1,32,000 രൂപ പലിശയായി ലഭിക്കും. നിക്ഷേപിച്ച തുകയും ചേർത്ത് കാലാവധിയിൽ 6 ലക്ഷത്തിന് മുകളില്‍ തുക ലഭിക്കും. ചിട്ടിയിലേക്ക് ഏകദേശം അടയ്ക്കേണ്ട തുക 4.25 ലക്ഷം രൂപയോളമാകും. ഈ സമയത്ത് 1.75 ലക്ഷം രൂപയോളം ലാഭമുണ്ടാക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
