വിലക്കയറ്റത്തിൽ ഇവർക്കെന്താ കുലക്കമില്ലാത്തത്, ഉരുളകിഴങ്ങിന് വില കൂടിയാലും ലെയ്സിന് 10 രൂപ തന്നെ! കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിലക്കയറ്റം യാഥാർഥ്യമാണ്. പച്ചക്കറികൾക്കും മറ്റ് വീട്ടു സാധനങ്ങൾക്കും ഓരോ ആഴ്ചകളിലും വില നിലവാരം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ എന്ത് വിലക്കയറ്റം വന്നാലും കുലുങ്ങാത്ത ചില ഉത്പന്നങ്ങളുണ്ട്. പൊതുവെ പാക്കറ്റ് ഉത്പന്നങ്ങളാണ് ഇത്തരം ​ഗണത്തിൽപ്പെടുന്നത്. ചെറുപ്പം തൊട്ട് വാങ്ങുന്ന മിഠായികളിൽ ചിലത് കണ്ടിട്ടില്ലേ, അന്നും ഇന്നും ഒരേ വിലയാണ്. എങ്ങനെയാണ് ഇത് സാധിക്കുന്നത് എന്ന് നോക്കാം. 

 

ഷ്രിം​ങ്ക്ഫ്ലേഷൻ

'പത്ത് രൂപയുടെ ലെയ്‌സിന്' വില കൂടിയിട്ടില്ല. മഞ്ചിന് വര്‍ഷങ്ങളായി 5 രൂപ തന്നെ വില. വില കൂട്ടാതെ കമ്പനികൾ അളവിൽ കുറവ് വരുത്തുന്നതാണ് ഈ തന്ത്രം. 2010 ല്‍ ഉരുള കിഴങ്ങിന്റെ വില 4 മുതൽ 7 രൂപ യായിരുന്ന സമയത്ത് 10 രൂപയായിരുന്നു ഒരു പാക്കറ്റ് ലെയിസിന്റെ വില. 2021 ലെ കണക്ക് പ്രകാരം ഉരുളകിഴങ്ങിന് വില 35- 45 രൂപയായി. ഉരുളകിഴങ്ങ് അസംസ്കൃത വസ്തുവായ ലെയ്സിന് അന്നും ഇന്നും 10 രൂപ തന്നെ. വ്യത്യാസം 2010 ല്‍ 35 ഗ്രാമുണ്ടായിരുന്നിടത്ത് 2021ൽ 20 ഗ്രാമായി കുറഞ്ഞു എന്നുള്ളതാണ്. ഈ രീതിക്ക് ഷ്രിം​ങ്ക്ഫ്ലേഷൻ (Shrinkflation) എന്നാണ് പറയുന്നത്. 

Also Read: പണി അറിയുന്നവർ പണം കൊണ്ടു പോകും; സ്ഥിര നിക്ഷേപത്തിൽ പ്രയോ​ഗിക്കാൻ നാല് ട്രിക്കുകൾAlso Read: പണി അറിയുന്നവർ പണം കൊണ്ടു പോകും; സ്ഥിര നിക്ഷേപത്തിൽ പ്രയോ​ഗിക്കാൻ നാല് ട്രിക്കുകൾ

എന്താണ് ഷ്രിം​ങ്ക്ഫ്ലേഷൻ

എന്താണ് ഷ്രിം​ങ്ക്ഫ്ലേഷൻ

വില വര്‍ധിക്കാതെ ഉത്പ്പന്നത്തിന്റെ അളവ് ചുരുങ്ങുന്ന (shrink) അവസ്ഥയാണ് ഷ്രിം​ഗ്ഫ്ലേഷൻ. തൂക്കം കുറയുന്നതിനൊപ്പം വില മാറാതെ നില്ക്കും. ഉപഭോക്താക്കൾക്ക് വില കയറ്റം ബാധിക്കില്ല്. അളവില്‍ കുറവ് വരുന്നതിനാല്‍ പണത്തിന്റെ മൂല്യം ഒരു തരത്തിൽ കുറയുന്നുണ്ട്. ഇതിനാൽ മറഞ്ഞിരിക്കുന്ന പണപ്പെരുപ്പം (Hidden Inflation) എന്നും അറിയപ്പെടുന്നു. ഉത്പ്പന്നത്തിന്റെ നിര്‍മാണ ചെലവ് ഉയരുമ്പോഴും മത്സരം കടുക്കുമ്പോഴുമാണ് കമ്പനികള്‍ ഈ തന്ത്രം പുറത്തിറക്കുന്ന്. നി|മണ ചെലവ് കൂടുമ്പോൾ ലാഭത്തെ ബാധിക്കാതിരിക്കാൻ ഇത് സഹായിക്കും. 35 രൂപ വിലയുണ്ടായിരുന്ന 180 പേജുള്ള നോട്ട് ബുക്കിന് വില കൂടാതിരിക്കുകയും 150 പേജായി കുറയുകയും ചെയ്യുന്നതാണ് ഒരു ഉദാഹരണം. 

Also Read: തെറ്റില്ലാതെ നിക്ഷേപിച്ചാൽ ശരിയായ തുക കയ്യിലെത്തും; 60-ാം വയസിൽ നേട്ടം കൊയ്യാംAlso Read: തെറ്റില്ലാതെ നിക്ഷേപിച്ചാൽ ശരിയായ തുക കയ്യിലെത്തും; 60-ാം വയസിൽ നേട്ടം കൊയ്യാം

ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ

രാജ്യത്ത് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസും ഡാബര്‍ ഇന്ത്യ ലിമിറ്റഡും അടക്കമുള്ള കമ്പനികള്‍ ഇത്തരത്തില്‍ വില കൂട്ടാതെ അളവില്‍ കുറവ് വരുത്തി കഴിഞ്ഞു. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുകയാണ്. ഏപ്രിലില്‍ ഇത് ഉയര്‍ന്ന് എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായിരുന്നു 7.8 ശതമാനത്തിലെത്തിയിരുന്നു. വിലകയറ്റം ബാധിക്കാതിരിക്കാന്‍ സാധനങ്ങളുടെ അളവില്‍ കുറവ് വരുത്തിയതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിതേഷ് തിവാരി പറയുന്നു. ജനുവരിയില്‍ 10 രൂപയുടെ വിം സോപ്പില്‍ 155 ഗ്രാമുണ്ടായിരുന്നു. എന്നാല്‍ ഏപ്രിലിലെ സ്ഥിതി അനുസരിച്ച് 135 ഗ്രമാണ് 10 രൂപ സോപ്പിന്റെ തൂക്കം. 

Also Read: 'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാംAlso Read: 'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാം

ഉയര്‍ന്ന വില

ഭക്ഷ്യ എണ്ണയ്ക്കുള്ള ഉയര്‍ന്ന വിലയാണ് ഭക്ഷ്യ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ജനപ്രീയ പ്രൈസ് പോയിന്റുകളായ 1,5,10 രൂപ ഉത്പ്പന്നങ്ങളില്‍ വിലക്കയറ്റം ബാധിക്കാതിരിക്കാന്‍ ഗ്രാമില്‍ കുറവ് വരുത്തിയതായി ദാബറും പറഞ്ഞു.. പ്രവര്‍ത്താനന്തരീഷം വെല്ലുവിളി നിറഞ്ഞതാണെന്നും ഉപഭോഗം കുറഞ്ഞു വരികയാണെന്നും സിഇഒ മോഹിത് മല്‍ഹോത്ര പറയുന്നു.

ടോയലറ്റ് പേപ്പറിലും ബാധിച്ചു

ടോയലറ്റ് പേപ്പറിലും ബാധിച്ചു

വിലക്കയറ്റം അമേരിക്കൻ വിപണിയിൽ ടെയലറ്റ് പേപ്പറിനെ പോലും ബാധിച്ചു. കോട്ടണ്‍ അള്‍ട്രാ ക്ലീന്‍ കെയര്‍ ടോയ്ലറ്റ് പേപ്പറിന്റെ ഒരു റോളിൽ 340 ഷീറ്റുണ്ടായിരുന്നത് ഈയിടെ 312 ഷീറ്റായി കുറഞ്ഞു. വില കൂടുന്നതാണ് ഉപഭോക്താക്കള്‍ പെട്ടന്ന് ശ്രദ്ധിക്കുക. ചെറിയ തരത്തിലെ ഭാരം കുറയുന്നത് പെട്ടന്ന് തിരിച്ചറിയില്ല. അമേരിക്കയില്‍ 32 ഓണ്‍സ് പെപ്‌സി ബോട്ടില്‍ 28 ഔണ്‍സായക്കിയാണ് കുറച്ചത്. 7.99 ഡോളറിന് ഡോമിനോസ് പിസയില്‍ നിന്ന് ലഭിച്ചിരുന്ന 10 പീസ് ചിക്കന്‍ വിംഗ്‌സ് എട്ടെണ്ണമായി കുറച്ചു. കോഴി വിലയാണ ഇതിന് കാരണമായി കമ്പനി പറയുന്നത്.

Read more about: inflation
English summary

Shrinkflation; Companies Decrease The Quantity Of Products To Retain The Price; How Its Work;Details

Shrinkflation; Companies Decrease The Quantity Of Products To Retain The Price; How Its Work; Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X