മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ കാലമാണിത്. ഓരോ ദിവസം കഴിയും തോറും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും നിക്ഷേപിക്കപ്പെടുന്ന തുകയിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണെന്നത് തന്നെയാണ് മ്യൂച്വൽ ഫണ്ടുകളുടെ സ്വീകാര്യതയ്ക്ക് കാരണം. അതോടൊപ്പം ബാങ്കുകളുടെ സ്ഥിര നിക്ഷേപത്തേക്കാളും കൂടുതൽ പണം തിരികെ ലഭിക്കുകയും ചെയ്യും. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്‍റ് പ്ലാൻ അഥവാ എസ്ഐപി. നിക്ഷേപകർക്ക് കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക വീതം നിക്ഷേപം നടത്തുവാൻ സാധിക്കുന്ന രീതിയാണ് ഇത്. ഈ ഇടവേള പ്രതിമാസമോ, പാദ വാർഷികമോ, അർദ്ധ വാർഷികമോ ആകാം. ഒരു നിക്ഷേപകന് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ട തുകയെ കുറിച്ച് ആശയക്കുഴപ്പമുണ്ടാകും. ഓരോരുത്തരുടെയും വരുമാനവും ആവശ്യങ്ങളും അനുസരിച്ചാണ് അവർ നിക്ഷേപം നടത്തുക.

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിവും വ്യത്യസ്ഥ രീതികളുണ്ട്.
ഇക്വിറ്റി ഫണ്ട്: ഇക്വിറ്റികളായി അഥവാ കമ്പനികളുടെ ഓഹരികളായി പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ട്. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്കീമാണ് ഇത്.
ലാർജ് ക്യാപ് ഫണ്ട്: വൻകിട ബിസിനസുകൾ നടത്തുന്ന സ്ഥാപനങ്ങളിൽ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണ് ലാർജ് ക്യാപ് ഫണ്ട്. ദീർഘ കാലയളവിൽ സുസ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്നവയാണ് ലാർജ് ക്യാപ് ഫണ്ടുകൾ.
മിഡ് ക്യാപ് ഫണ്ട്: ഇടത്തരം കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ് മിഡ് ക്യാപ് മ്യൂച്വൽ ഫണ്ട്.
സ്മോൾ ക്യാപ് ഫണ്ട്: ചെറുകിട കമ്പനികളിൽ നിക്ഷേപിക്കുന്ന ഫണ്ടാണ് സ്‌മോൾ ക്യാപ് ഫണ്ട്.
വരുമാന സാധ്യത സ്മോൾ ക്യാപ് ഫണ്ടുകളിൽ കൂടുതലാണ്.സ്‌മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞ വർഷം നിക്ഷേപകർക്ക് മികച്ച വരുമാനം നൽകിയിട്ടുണ്ട്.
മിഡ് ക്യാപ് ഫണ്ട് കമ്പനിയായ ക്വാണ്ട് മിഡ് ക്യാപ് ഫണ്ട് ദിർ കഴിഞ്ഞ വർഷമുണ്ടാക്കിയ നേട്ടം 42.46 ശതമാനമാണ്. എച്ച്‌ഡിഎഫ്‌സി സ്‌മോൾക്യാപ് ഡയർ 41.51 ശതമാനം നേട്ടമുണ്ടാക്കി. 37.82 ശതമാനം വർദ്ധനയോടെ ഫ്രാങ്ക്‌ലിൻ ഇന്ത്യ സ്‌മോളർ കമ്പനി ഫണ്ട് തൊട്ട് പിറകിലുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടമുണ്ടാക്കിയ മിഡ് ക്യാപ് ഫണ്ടുകൾ ഏതൊക്കെ എന്ന് നോക്കാം
1.ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് - 42.46 ശതമാനം
2.എച്ച്.ഡി.എഫ്.സി സ്മോൾ ഫണ്ട് - 41.51 ശതമാനം
3.ആക്സിസ് നിഫ്റ്റി സ്മോൾ 50 ഇൻഡക്സ് - 39.81 ശതമാനം
4.എബിഎസ്എൽ നിഫ്റ്റി സ്മോൾ 50 ഇൻഡക്സ് - 39.18 ശതമാനം
5.ഫ്രാക്ലിൻ ഇൻ സ്മാളർ കംമ്പനീസ് - 39.72 ശതമാനം
6.നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് - 38.16
7.ഐടിഐ സ്മോൾ ക്യാപ് - 35.94 ശതമാനം
8. എച്എസ്ബിസി സ്മോൾ ക്യാപ് - 35.23 ശതമാനം
മറ്റ് മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് വരുമാന സാധ്യതയും നഷ്ടസാധ്യതയും സ്‌മോൾ ക്യാപ് ഫണ്ടുകളിൽ കൂടുതലാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ഏറ്റവും പെട്ടെന്ന് സ്വാധീനിക്കപ്പെടുന്നതും സ്മോൾ ക്യാപ് ഫണ്ടുകളെയാണ്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ടിന് പരമാവധി വരുമാനം നൽകാൻ കഴിയുമെന്നാണ് വിദഗ്തരുടെ അഭിപ്രായം.
മ്യൂച്വൽ ഫണ്ടുകളുടെ നേട്ടങ്ങൾ എന്തൊക്കെയന്ന് നോക്കാം
നിക്ഷേപത്തിലെ വൈവിധ്യമാണ് മ്യൂച്വൽ ഫണ്ടുകളുടെ പ്രധാന നേട്ടം. വിവിധങ്ങളായ ആസ്തികളിൽ പണം നിക്ഷേപിക്കുന്നതിലൂടെ ഒരു പ്രത്യേക ആസ്തിയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന നഷ്ടം മറ്റ് ആസ്തികളിലൂടെ മറികടക്കാൻ കഴിയും. ധാരാളം നിക്ഷേപകർക്ക് വ്യക്തിഗത സ്റ്റോക്കുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിശദമായ ഗവേഷണം നടത്താനൊന്നും സമയം ലഭിക്കാറില്ല. അത്തരക്കാർക്ക് മ്യൂച്വൽ ഫണ്ടിലൂടെ ലഭിക്കുന്ന പ്രൊഫഷണൽ മാനേജ്‌മെന്റ് സേവനം വളരെയധികം പ്രയോജനപ്രദമായിരിക്കും.
ഏത് പദ്ധതിയാണ് നമുക്ക് അനുയോജ്യമെന്ന് എങ്ങനെ കണ്ടെത്താം?
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ അടുത്ത പടി നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ പദ്ധതി കണ്ടെത്തുക എന്നതാണ്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ എന്തൊക്കെ, എത്ര കാലാവധിയുടെ പദ്ധതിയാണ് നിങ്ങൾക്ക് ആവശ്യം, നിക്ഷേപത്തിൽ നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാൻ കഴിയും മുതലായ കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാവൂ.
ഒരു ദീർഘകാല പദ്ധതിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിലും അതിനായി അൽപ്പം റിസ്ക് എടുക്കാൻ തയ്യാറാണെങ്കിലും ഇക്വിറ്റി ഫണ്ടോ ബാലൻസ്‌ഡ് ഫണ്ടോ ആയിരിക്കും നിങ്ങൾക്ക് അനുയോജ്യമായത്. എന്നാൽ, ഏതാനും മാസങ്ങൾ പണം സൂക്ഷിച്ചു വെക്കാനോ മറ്റോ ഉള്ള ഹ്രസ്വകാല പദ്ധതിയാണ് നിങ്ങൾ തേടുന്നതെങ്കിൽ ലിക്വിഡ് ഫണ്ട് തിരഞ്ഞെടുക്കുന്നതാവും ഉചിതം. അതേസമയം, പതിവായി വരുമാനം നേടുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഒരു മാസവരുമാന പദ്ധതിയോ വരുമാന ഫണ്ടോ ആയിരിക്കും മികച്ച ഓപ്‌ഷൻ.
More From GoodReturns

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ



Click it and Unblock the Notifications