വലിയൊരു തുക ഭാവിയിലേക്ക് സമ്പാദിക്കാന്‍ ഇന്നുള്ളൊരു മാര്‍ഗം മ്യൂച്വല്‍ ഫണ്ട് എസ്ഐപികളാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച റിട്ടേണ്‍ എക്കാലത്തും നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക് എസ്ഐപി വഴി നിക്ഷേപിക്കുമ്പോള്‍ കോസ്റ്റ് ആവറേജിംഗിന്റെ ഗുണവും പണപ്പെരുപ്പത്തെ മറികടക്കുന്ന റിട്ടേണും ലഭിക്കും. മാസത്തിലോ ആഴ്ചയിലെ രണ്ടാഴ്ചയിലൊരിക്കലോ ത്രൈമാസത്തിലോ തുടങ്ങി നിക്ഷേപകന്റെ താല്പര്യാര്ഥം എസ്ഐപി നിക്ഷേപം നടത്താം.
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതിന് അനുയോജ്യമായൊരു ഫണ്ട് തിരഞ്ഞെടുത്ത് നിക്ഷേപം ലക്ഷ്യവും കാലയളവും കണക്കാക്കി നിക്ഷേപം നടത്തുകയാണ് വേണ്ടത്. 10 കോടി രൂപയാണ് നിക്ഷേപ ലക്ഷ്യമെങ്കില്‍ വേഗത്തില്‍ നിക്ഷേപം പൂര്‍ത്തിയാക്കാന്‍ എത്ര രൂപയുടെ എസ്ഐപി ചെയ്യണമെന്ന് നോക്കാം. വര്‍ഷത്തില്‍ 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുന്ന ഫണ്ടില്‍ എത്ര കാലം നിക്ഷേപിക്കണമെന്നാണ് പരിശോധിക്കുന്നത്.
5,000 രൂപയുടെ പ്രതിമാസ എസ്ഐപി
മാസം 5,000 രൂപയുടെ പ്രതിമാസ എസ്ഐപി നടത്തുന്നൊരാള്‍ക്ക് 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ 10 കോടി രൂപ സ്വന്തമാക്കാന്‍ 45 വര്‍ഷം നിക്ഷേപം നടത്തണം. 10,000 രൂപ മാസത്തില്‍ നിക്ഷേപിക്കുന്ന വ്യക്തിക്ക് 12 ശതമാനം റിട്ടേണ്‍ ലഭിക്കുമ്പോള്‍ 10 കോടി നേടാന്‍ 38 വര്‍ഷവും 7 മാസവും ആവശ്യമാണ്.

20,000 രൂപയുടെ പ്രതിമാസ എസ്ഐപി
പ്രതിമാസ എസ്ഐപി 20,000 രൂപയാണെങ്കില്‍ 32വര്‍ഷവും 11 മാസവും കൊണ്ട് 1 കോടി എന്ന ലക്ഷ്യത്തിലേക്ക് എത്താം. മാസം 25,000 രൂപ എസ്ഐപി നിക്ഷേപത്തിനായി മാറ്റാന്‍ സാധിച്ചാല്‍ 31 വര്‍ഷവും 1 മാസവുമാണ് ആവശ്യമായി വരുന്നത്. 30-ാം വയില്‍ നിക്ഷേപം തുടങ്ങുന്നൊരാള്ക്ക് വിരമിക്കല്‍ കാലത്തേക്ക് 10 കോടി സമ്പാദിക്കാന്‍ സാധിക്കും.
30,000 രൂപയുടെ പ്രതിമാസ എസ്ഐപി
30,000 രൂപയുടെ പ്രതിമാസ എസ്ഐപി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമ്പോള്‍ 29 വര്‍ഷം 7 മാസം കൊണ്ട് 10 കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് എത്താം. പ്രതിമാസം 40,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 27 വര്‍ഷം 3 മാസം കൊ്ണ്ട് 10 കോടി രൂപ നേടാം. 50,000 രൂപ പ്രതിമാസ നിക്ഷേപം നടത്തുന്നെങ്കില്‍ 25 വര്‍ഷം 6 മാസം കൊണ്ട് 10 കോടി രൂപ നേടാം.
75,000 രൂപയുടെ പ്രതിമാസ എസ്ഐപി
75,000 രൂപയുടെ പ്രതിമാസ എസ്ഐപിയ്ക്ക് 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുകയാണെങ്കിൽ 22 വർഷവും 3 മാസവും കൊണ്ട് 10 കോടി രൂപയിലെത്താൻ സാധിക്കും. 1 ലക്ഷം രൂപയുടെ പ്രതിമാസ എസ്ഐപിക്ക് 12 ശതമാനം റിട്ടേൺ ലഭിക്കുമ്പോൾ 20 വർഷവും ഒരു മാസവും കൊണ്ട് 10 കോടി രൂപയിലെത്തും.
12 ശതമാനം റിട്ടേൺ
ദീർഘകാല നിക്ഷേപത്തിലൂടെ 12 ശതമാനം റിട്ടേൺ സാധാരണയായി ലഭിക്കുന്നുണ്ട്. കഴിഞ്ഞ 1 വർഷത്തിനിടെ തന്നെ ഒമ്പത് മിഡ് കാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ 11 ശതമാനത്തിന് മുകളിൽ റിട്ടേൺ നൽകിയിട്ടുണ്ട്. എച്ച്ഡിഎഫ്സി മിഡ്-കാപ് ഓപ്പര്‍ച്യൂനിറ്റീസ് ഫണ്ട് ഡയറക്ട് പ്ലാനില്‍ 19.06 ശതമാനം റിട്ടേണാണ് 1 വര്‍ഷത്തിനിടെ നല്‍കിയത്. റെഗുലര്‍ പ്ലാനില്‍ 18.22 ശതമാനമാണ് 1 വര്‍ഷത്തെ റിട്ടേണ്‍.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
