കോടീശ്വരനാകാന്‍ സാധാരണക്കാരന് സാധിക്കുമോ? സാധിക്കും ഇല്ലാ എന്നിങ്ങനെ രണ്ട് വാദങ്ങള്‍ ഉയര്‍ന്നു വരുന്നൊരു ചോദ്യമാണിത്. സാധിക്കുമെങ്കില്‍ അതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം നിക്ഷേപമാണ്. നിക്ഷേപത്തിലൂടെ ചെറിയ തുക മാറ്റിവെച്ച് കൊണ്ടുപോലും സാധാരണക്കാരന് കോടീശ്വരനാകാം. അതായത്, പ്രതിദിനം 100 രൂപ മാറ്റിവെച്ചാല്‍ വിരമിക്കുന്ന പ്രായമാകുമ്പോഴേക്കും കോടിപതിയാകാമെന്ന് ചുരുക്കം.
ഇതിനായി ഏത് നിക്ഷേപം തിരഞ്ഞെടുക്കുമെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടെന്നാണ് ഉത്തരം. എസ്ഐപി വഴി നിക്ഷേപിക്കുകയും ചെയ്യാം. പ്രതിമാസ തവണകളായി നിക്ഷേപിക്കാന്‍ എസ്ഐപി (സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍) സഹായിക്കും. ഈ സാധ്യത ഇന്ന് ഉപയോഗപ്പെടുത്തുന്നവര്‍ കൂടുതലാണ്.
ഓഹരി വിപണി കുതിപ്പ് തുടരുമ്പോള്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് എസ്ഐപി വഴി വരുന്ന ഫണ്ട് ഉയരുകയാണ്. ജൂണ്‍ മാസത്തില്‍ 14,749 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടിലേക്ക് എസ്ഐപി വഴി എത്തിയത്. സാധാരണക്കാരനെ കോടിപതിയാക്കുന്ന വഴി വിശദമായി പരിശോധിക്കാം.

മ്യൂച്വല്‍ ഫണ്ടും എസ്ഐപിയും
ഓഹരി വിപണിയുടെ നേട്ടം സാധാരണക്കാര്‍ക്ക് റിസ്ക് കുറഞ്ഞ രീതിയില്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നേടാം. ഓഹരി വിപണിയിലെ സാമ്പത്തിക വിശകലനത്തിനുള്ള സാധാരണക്കാരുടെ പരിചയക്കുറവ് പരിഹരിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സഹായിക്കും. താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്.
വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് സ്വരൂപിച്ച ശേഷം പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്യുന്ന രീതിയാണിത്.
ഇതിലേക്ക് ഒറ്റത്തവണയായി നിക്ഷേപിക്കാനും മാസ തവണകളായി നിക്ഷേപിക്കാനും സാധിക്കും. മാസത്തില്‍ നിശ്ചിത തുക തവണകളായി നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. മാസത്തില്‍ നിക്ഷേപിക്കുന്നതിന് സമാനമായി ചില മ്യൂച്വല്‍ ഫണ്ടുകള്‍ ദിവസത്തില്‍ എസ്ഐപി ചെയ്യാനും അനുവദിക്കുന്നുണ്ട്.
എസ്ഐപിയും എസ്ഐപി ടോപ്പ് അപ്പും
കരിയറിന്റെ തുടക്കത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഇറങ്ങുന്നവര്‍ക്ക് എസ്ഐപി മികച്ച മാര്‍ഗമാണ്. വരുമാനം കൂടുന്നതിന് അനുസരിച്ച് എസ്ഐപിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ എസ്ഐപി തുക നിശ്ചിത ശതമാനം ഉയര്‍ത്താം.
1,000 രൂപയില്‍ എസ്ഐപി ആരംഭിച്ച് 1 കോടിയിലെത്താന്‍ നിക്ഷേപം 25 മുതല്‍ 30 വര്‍ഷം വരെ തുടരേണ്ടതുണ്ട്. ഇതിനൊപ്പം വര്‍ഷത്തില്‍ 10-15 ശതമനം വരെ എസ്ഐപി തുക ഉയര്‍ത്തുക എന്നത് മികച്ച തീരുമാനമാകും. ഇക്വുറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 ശതമാനം വാര്‍ഷിക ആദായം ലഭിച്ചാല്‍ 25 മുതല്‍ 30 വര്‍ഷം കൊണ്ട് കോടീശ്വരനാകാം.
ദിവസം 100 രൂപ കരുതിയാല്‍
ദിവസം 100 രൂപ കരുതിയാല്‍ 30 വര്‍ഷം കൊണ്ടാണ് 1 കോടി രൂപ നേടാന്‍ സാധിക്കുക. 100 രൂപ ദിവസം മാറ്റിവെയ്ക്കുന്നൊരാള്ക്ക് മാസത്തില്‍ 3,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കും. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിച്ചാല്‍ 30 വര്‍ഷം കൊണ്ട് 1,0589741 രൂപയാകും. 10,80,000 രൂപയാണ് ഇക്കാലത്തെ നിക്ഷേപം. അതേസമയം നിക്ഷേപത്തില്‍ നിന്നുള്ള റിട്ടേണ്‍ 95,09,741 രൂപയാണ്.
മാസം 1,000 രൂപ നിക്ഷേപിച്ചാല്‍
മാസം 3,000 രൂപ നിക്ഷേപിക്കാന്‍ സാധിക്കാത്തൊരാള്ക്ക് മാസത്തില്‍ 1,000 രൂപ എസ്ഐപി ചെയ്ത് കോടിപതിയാകാനുള്ള സാധ്യത നോക്കാം. മാസത്തില്‍ 1,000 രൂപ എസ്ഐപി ചെയ്യുന്ന നിക്ഷേപകന് 15 ശതമാനം വാര്‍ഷിക ആദായം പ്രതീക്ഷിച്ചാല്‍ 30 വര്‍ഷത്തേക്ക് 63,55,414 രൂപയാണ് ലഭിക്കുക. വര്‍ഷത്തില്‍ 10 ശതമാനം എസ്ഐപിയില്‍ വര്‍ധന വരുത്തിയാല്‍ 30 വര്‍ഷത്തേക്ക് 15 ശതമാനം വാര്‍ഷിക ആദായം ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് 1.27 കോടി രൂപയോളം പ്രതീക്ഷിക്കാം.
പത്ത് ശതമാനം എസ്ഐപി തുക ഉയര്‍ത്തുമ്പോള്‍ രണ്ടാം വര്‍ഷം മുതല്‍ മാസത്തില്‍ 1,100 രൂപയും മൂന്നാം വര്‍ഷത്തില്‍ 1,210 രൂപയും അടക്കേണ്ടതായി വരുന്നു. മാസത്തില്‍ 1000 രൂപ എസ്ഐപി ചെയ്ത് തുടങ്ങുന്നയാള് നിക്ഷേപകാലത്ത് വര്‍ഷത്തില്‍ 15 ശതമാനം എസ്ഐപി തുക ഉയര്‍ത്തിയാല്‍ 30 വര്‍ഷത്തിന് ശേഷം 2.25 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications