ദീർഘകാലത്തേക്ക് സമ്പത്തുണ്ടാക്കാൻ സാധാരണക്കാർക്ക് ഏറ്റവും അനുയോജ്യമായ മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ട്. എസ്ഐപി വഴി മാസത്തിൽ നിക്ഷേപിക്കുകയും കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നതിനാൽ നിക്ഷേപം ദീർഘകാലയളവിൽ വലിയ വളർച്ച നേടും. മ്യൂച്വൽ ഫണ്ട് എസ്ഐപിയിലൂടെ ഒരു കോടി രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുന്നൊരാൾക്ക് തിരഞ്ഞെടുക്കേണ്ടൊരു നിക്ഷേപ തന്ത്രമാണ് 15 x 15 x 15 റൂൾ.
ഒരു നിക്ഷേപകന് 15,000 രൂപ പ്രതിമാസം 15 വർഷത്തേക്ക് നിക്ഷേപിച്ച് ഒരു കോടി രൂപ സമാഹരിക്കാമെന്നാണ് ഈ റൂളിലൂടെ പറയുന്നത്. 15 വർഷമോ അതിൽ കൂടുതലോ നിക്ഷേപിക്കുമ്പോൾ കുറഞ്ഞത് 15 ശതമാനം റിട്ടേൺ പ്രതീക്ഷിക്കാം. എന്നാൽ പ്രതിമാസം 10,000 രൂപ മാത്രം നിക്ഷേപിക്കാൻ സാധിക്കുന്നൊരാൾക്ക് എങ്ങനെ ചുരുങ്ങിയ കാലാവധിയിൽ കോടിപതിയാകാം എന്ന് പരിശോധിക്കാം.
എസ്ഐപി സെറ്റ്അപ്പ് ചെയ്യാം
പ്രതിമാസ എസ്‌ഐപി ഉപയോഗിച്ച് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ നിക്ഷേപം ആരംഭിച്ചത് മുതൽ നിക്ഷേപിക്കുന്ന തുക മാറ്റമില്ലാതെ തുടരുന്നതാണ് പലരും പിന്തുടരുന്നത്. വരുമാനം കൂടുന്നതിന് അനുസരിച്ച് വാർഷിക എസ്‌ഐപിയിലോ പ്രതിമാസ എസ്‌ഐപിയിലോ വർധനവ് വരുത്തുക എന്നതാണ് നിക്ഷേപകർ ചെയ്യേണ്ടത്. എസ്ഐപി സെറ്റ്അപ്പ് ചെയ്യുന്നതിലൂടെ നിക്ഷേപം ഉയർത്താനും കോമ്പൗണ്ടിംഗ് ഗുണം ഗണ്യമായി നേടാനും സാധിക്കും.

പ്രതിമാസം 10,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുന്ന വ്യക്തിക്ക് 20 വര്‍ഷവും 1 മാസവും കൊണ്ടാണ് നിക്ഷേപം 1 കോടിയിലേക്ക് എത്തിക്കാന്‍ സാധിക്കുക. 15 വര്‍ഷത്തെ നിക്ഷേപിച്ചാൽ 50 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കും. 20,000 രൂപ മാസം നിക്ഷേപിക്കുന്ന വ്യക്തി 15 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ 1 കോടി രൂപ നേടാം. എന്നാൽ എസ്ഐപി തുക വർഷത്തിൽ സെറ്റ്അപ്പ് ചെയ്യുമ്പോൾ 15 വർഷം കൊണ്ട് നിക്ഷേപം പൂർത്തിയാക്കാൻ സാധിക്കും.
പ്രതിമാസ നിക്ഷേപം
എസ്ഐപി തുക 10 ശതമാനം വർധിപ്പിക്കുമ്പോൾ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം. ആദ്യ വർഷം 10,000 രൂപയാണ് മാസത്തിൽ നിക്ഷേപിക്കേണ്ടത്. എസ്ഐപി സെറ്റ്അപ്പ് തിരഞ്ഞെടുക്കുന്ന വർഷം മുതൽ മാസത്തിൽ 11,000 രൂപ മാസത്തിൽ അടയ്ക്കണം. മൂന്നാം വർഷത്തിൽ എസ്ഐപി തുക 12,100 രൂപയാണ് മാസത്തിൽ അടയ്ക്കേണ്ടി വരുന്നത്.
എസ്ഐപി കാൽക്കുലേറ്റർ
15 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിക്കാൻ തീരുമാനിക്കുകയും എസ്ഐപി തുകയിൽ 10 ശതമാനം വാർഷിക സെറ്റ്അപ്പ് നിലനിർത്തുകയും ചെയ്യുമ്പോൾ നിക്ഷേപകന് 15 വർഷം കൊണ്ട് 1 കോടി രൂപ സ്വന്തമാക്കാം. 15 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് എസ്ഐപി കാൽക്കുലേറ്റർ പ്രകാരം 10,000 രൂപയുടെ എസ്‌ഐപി 1,03,11,841 രൂപയായി വളരും.
10,000 രൂപ പ്രതിമാസ എസ്‌ഐപിയിൽ നിക്ഷേപിക്കുകയും 10 ശതമാനം വാർഷിക സെറ്റ്അപ്പും ചെയ്താൽ നിക്ഷേപം 38,12,698 രൂപയാകും. ഇതിൽ നിന്നുള്ള ലാഭം ഏകദേശം 64,99,143 രൂപയായിരിക്കും.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications