മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപം സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ചൊരു മാർഗമാണ്. മ്യൂച്വൽ ഫണ്ട് സ്കീമിൽ ലോങ്ടേമിലേക്ക് മികച്ച റിട്ടേൺ നേടാൻ സ്മോൾ കാപ് ഫണ്ടുകൾ പരിഗണിക്കാവുന്നതാണ്. അപകട സാധ്യത ഉള്ളതിനോടൊപ്പം മികച്ച റിട്ടേണും ഇവ നൽകും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരുടെ പണം പലമടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്.
അഞ്ചോളം സ്മോള്‍ കാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 ശതമാനമോ അതിന് മുകളിലോ വാര്‍ഷിക ആദായം നല്‍കിയിട്ടുണ്ട്. റെഗുലര്‍ പ്ലാനുകള്‍ 23 ശതമാനത്തിന് മുകളിലും റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 15 നുള്ള കണക്കാക്കാണിത്. ഇതുപ്രകാരം ഈ 5 സ്മോള്‍ കാപ് ഫണ്ടുകളുടെ ഡയറക്ട് പ്ലാനില്‍ കഴിഞ്ഞ 10 വര്‍ഷകാലത്ത് 5,000 രൂപ വീതം പ്രതിമാസ എസ്ഐപി നടത്തിയവരുടെ സമ്പാദ്യം 25 ലക്ഷം രൂപയായാണ് വളര്‍ന്നത്. ഈ 5 ഫണ്ടുകളെ പരിചയപ്പെടാം.

ഡിഎസ്പി സ്മോള്‍കാപ് ഫണ്ട്
26.96 ശതമാനം വാര്‍ഷിക റിട്ടേണാണ് ഡിഎസ്പി സ്മോള്‍കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നല്‍കിയത്. റെഗുലര്‍ പ്ലാന്‍ 26.03 ശതമാനം റിട്ടേണും നല്കി. ഡയറക്ട് പ്ലാനിലെ 5,000 രൂപയുടെ പ്രതിമാസ എസ്ഐപി 10 വര്‍ഷം കൊണ്ട് 30.5 ലക്ഷം രൂപയായാണ് വളര്‍ന്നത്. റെഗുലര്‍ പ്ലാനില്‍ നടത്തിയ പ്രതിമാസ എസ്ഐപി 10 വര്‍ഷം കൊണ്ട് 28.6 ലക്ഷം രൂപയായി മാറി.
ഫ്രാങ്ക്ളിന് ഇന്ത്യ സ്മോളര്‍ കമ്പനീസ് ഫണ്ട്
ഡയറക്ട് പ്ലാനില്‍ 24.55 ശതമാനം റിട്ടേണാണ് ഫ്രാങ്ക്ളിന് ഇന്ത്യ സ്മോളര്‍ കമ്പനീസ് ഫണ്ട് നല്‍കിയത്. പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിച്ചവര്‍ക്ക് 25.8 ലക്ഷം രൂപ 10 വര്‍ഷം കൊണ്ട് നേടാനായി. റെഗുലർ പ്ലാന്‍ 20.99 ശതമാനം റിട്ടേണാണ് നല്‍കിയത്. 10 വര്‍ഷത്തെ 5,000 രൂപയുടെ പ്രതിമാസ എസ്ഐപി 23.7 ലക്ഷം രൂപയായി വളര്‍ന്നു.
കൊട്ടക് സ്മോള്‍ കാപ് ഫണ്ട്
കൊട്ടക് സ്മോള്‍ കാപ് ഫണ്ടിന്റെ 10 വര്‍ഷത്തെ വാര്‍ഷിക വരുമാനം 25.59 ശതമാനമാണ്. റെഗുലര്‍ പ്ലാനാവട്ടെ 23.93 ശതമാനം റിട്ടേണും നല്കി. എസ്ഐപി കാല്‍ക്കുലേറ്റര്‍ പ്രകാരം ഫണ്ടിന്റെ ഡയറക്ട് പ്ലാനിലെ പ്രതിമാസ 5,000 രൂപയുടെ എസ്ഐപി 27.7 ലക്ഷം രൂപയായി വളര്‍ന്നു. ഈ സ്ഥാനത്ത് റെഗുലര്‍ പ്ലാനില്‍ നിക്ഷേപിച്ചവര്‍ക്ക് 24.8 ലക്ഷം രൂപ ലഭിച്ചു.
നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട്
ഡയറക്ട് പ്ലാനില്‍ 31.20 ശതമാനവും റെഗുലര്‍ പ്ലാനില്‍ 29.95 ശതമാനവുമാണ് നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ടിന്റെ കഴിഞ്ഞ 10 വര്‍ഷ കാലത്തെ റിട്ടേണ്‍. പത്ത് വര്‍ഷം മുന്‍പ് 5,000 രൂപ പ്രതിമാസം ഡയറക്ട് പ്ലാനില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത്തെ മൂല്യം 41 ലക്ഷം രൂപയാകുമായിരുന്നു. സ്മോള്‍ കാപ് ഫണ്ടിന്റെ റെഗുലര്‍ പ്ലാന്‍ 10 വര്‍ഷത്തെ എസ്ഐപിയെ 37.5 ലക്ഷം രൂപയായി വളര്‍ത്തി.
എസ്ബിഐ സ്മോള്‍ കാപ് ഫണ്ട്
എസ്ബിഐ സ്മോള്‍ കാപ് ഫണ്ടിന്റെ ഡയരക്ട് പ്ലാന്‍ 28.72 ശതമാനത്തിന്റെ വാര്‍ഷിക റിട്ടേണ്‍ 10 വര്‍ഷത്തിനിടെ നല്കി. 5,000 രൂപയുടെ എസ്ഐപി 34.4 ലക്ഷം രൂപയായി വളര്‍ന്നു. നേരെ മറിച്ച് ഡയരക്ട് പ്ലാനില്‍ എസ്ഐപി ചെയ്തൊരാള്‍ക്ക് 27.26 ശതമാനം റിട്ടേണ്‍ ലഭിച്ചു. 10 വര്‍ഷം കൊണ്ട് 5,000 രൂപയുടെ പ്രതിമാസ എസ്ഐപി 31.1 ലക്ഷം രൂപയായി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
