നിക്ഷേപിക്കുന്ന ചെറിയ തുകയാണെങ്കിലും ദീർഘകാലത്തേക്ക് മികച്ച റിട്ടേൺ ലഭിക്കാൻ ഇക്വിറ്റി ഫണ്ടുകളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്ഐപി) വഴി നിക്ഷേപിക്കേണ്ടതുണ്ട്. ചെറിയ തുക മാത്രം മാറ്റിവെയ്ക്കാൻ സാധിക്കുന്നൊരാൾക്ക് മാസത്തിൽ ഒരു നിശ്ചിത തുക പതിവായി നിക്ഷേപിക്കാൻ എസ്ഐപി വഴി സാധിക്കും. മാസത്തിൽ നിശ്ചിത തുക നിക്ഷേപിക്കുന്നത് വഴി അച്ചടക്കത്തോടെ നിക്ഷേപം തുടരാനും മികച്ച റിട്ടേൺ ലഭിക്കാനും എസ്ഐപിയിലൂടെ സാധിക്കും.
മികച്ച റിട്ടേൺ നൽകുന്ന ഫണ്ടുകളെ പരിഗണിച്ച് നിക്ഷേപിച്ചാൽ മാത്രമെ മികച്ച റിട്ടേണുകൾ പ്രതീക്ഷിക്കാവൂ. എസ്ഐപി നിക്ഷേപത്തിന് ഫണ്ടുകൾ പരിഗണിക്കുമ്പോൾ മികച്ചവ കണ്ടെത്താൻ മുൻകാങ്ങളിലെ ഇക്വിറ്റി സ്കീമുകളുടെ പ്രകടനം പരിഗണിക്കേണ്ടത് പ്രധാനമാണ്. ഇത്തരത്തിൽ മികച്ച പ്രകടനം നടത്തിയ 2 ഫണ്ടുകളാണ് ചുവടെ വിശദമാക്കുന്നത്.

നിപ്പോൺ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട്
അടുത്ത അഞ്ച് വർഷത്തേക്ക് എസ്ഐപി വഴി നിക്ഷേപി്ക്കാൻ പരിഗണിക്കാവുന്നൊരു ഫണ്ടാണ് നിപ്പോൺ ഇന്ത്യ ലാർജ് കാപ് ഫണ്ട്. വർഷങ്ങളായി മികച്ച റിട്ടേൺ നൽകി കൊണ്ടിരിക്കുന്നൊരു ലാർജ് കാപ് ഫണ്ടാണിത്. 3 വർഷത്തെ പ്രകടനം 30.11 ശതമാനമാണ്. 14,171 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. ഉയർന്ന ഫണ്ട് വലുപ്പം നിക്ഷേപകർക്കിടയിൽ സ്കീമിന്റെ ജനപ്രീതി സൂചിപ്പിക്കുന്നു.
സ്ഥിരതയുള്ള വളർച്ചാ സാധ്യതയുള്ളതുമായ ലാർജ് കാപ് ഓഹരികളിലാണ് ലാർജ് കാപ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. നിപ്പോൺ ഇന്ത്യ ലാർജ് കാപ് ഫണ്ട് കഴിഞ്ഞ 1 വർഷ കാലയളവിൽ 30.64 ശതമാനം റിട്ടേണാണ് നൽകിയത്. ഫണ്ട് ആരംഭിച്ചത് മുതൽ 12 ശതമാനം റിട്ടേണും നൽകി. ലാർജ് കാപിൽ വരുന്ന മറ്റു ഫണ്ടുകളേക്കാൾ മികച്ച മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും ഫണ്ടിനായി.
മിറെ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട്
മിറെ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട് ലാർജ്, മിഡ് കാപ് കമ്പനികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണ്. 79 ഓഹരികളിലാണ് ഫണ്ടിന് നിക്ഷേപമുള്ളത്. മിറെ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ടിന്റെ ഇക്വിറ്റി ഹോൾഡിംഗ് 98.66 ശതമാനമാണ്. ഇത് ഇക്വിറ്റികളിലെ ശക്തമായ നിക്ഷേപമാണ് കാണിക്കുന്നത്. ഫണ്ടിന് എഫ് ആൻഡ് ഒ യിലോ വിദേശ ഇക്വിറ്റികളിലോ ഹോൾഡിംഗുകളൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്. നിക്ഷേപത്തിന്റെ 40.53 ശതമാനവും ലാർജ് കാപ് ഓഹരികളിലാണ്. 28.43 ശതമാനമാണ് മിഡ് കാപ് ഓഹരികളിലുള്ളത്.
ലാർജ് കാപ് കമ്പനികളിലെ സ്ഥിരതയും മിഡ് കാപ് കമ്പനികളുടെ വളർച്ചാ സാധ്യതയും ഫണ്ടിനെ ദീർഘകാല നിക്ഷേപകർക്ക് സുരക്ഷിതമായ റിട്ടേൺ നേടാൻ സഹായിക്കുന്നു. ഫണ്ടിന്റെ മുൻകാല പ്രകടനം നോക്കിയാൽ, ലോഞ്ച് ചെയ്തതിന് ശേഷം 19.59 ശതമാനം റിട്ടേണാണ് ഫണ്ട് നൽകിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.03 ശതമാനം വാർഷിക വളർച്ചയും അഞ്ച് വർഷത്തിനിടെ 17.56 ശതമാനം വാർഷിക വളർച്ചയും ഫണ്ട് നൽകി.
എച്ച്ഡിഎഫ്സി മിഡ് കാപ് ഓപ്പർച്യുണിറ്റീസ് ഫണ്ട്
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയൊരു ഫണ്ടാണ് എച്ച്ഡിഎഫ്സി ഓപ്പർച്യുണിറ്റീസ് ഫണ്ട്. നിക്ഷേപത്തിന്റെ 93.88 ശതമാനവും ഇക്വിറ്റിയിലാണ്. 3.22 ശതമാനം ലാർജ് കാപ് ഓഹരികളിലും 56.61 ശതമാനം നിക്ഷേപം മിഡ് കാപ് ഓഹരികളിലും 18.49 ശതമാനം നിക്ഷേപം സ്മോൾ ഓഹരികളിലുമാണ്. മിഡ് കാപ് ഓഹരികളിലെ മുൻഗണന ഗണ്യമായ വളർച്ചാ സാധ്യത ഫണ്ടിന് നൽകുന്നു. 39,295.71 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടാണിത്. എസ്ഐപി നിക്ഷേപകർക്ക് 1,000 രൂപയിൽ നിക്ഷേപം തുടങ്ങാം. ഒറ്റത്തവണ നിക്ഷേപിക്കാൻ 5,000 രൂപ ആവശ്യമാണ്.
5-7 വർഷത്തേക്ക് നിക്ഷേപം നടത്തുന്ന ദീർഘകാല നിക്ഷേപകർക്ക് അനുയോജ്യമായ ഫണ്ടാണിത്. റിട്ടേണുകളുടെ കാര്യത്തിൽ ഇത് പ്രകടവുമാണ്. കഴിഞ്ഞ 1 വർഷത്തിനിടയിൽ എച്ച്ഡിഎഫ്സി മിഡ് കാപ് ഓപ്പർച്യുണിറ്റീസ് ഫണ്ട് 39.4 ശതമാനം റിട്ടേൺ നൽകി. 15 വർഷ കാലയളവിൽ, ഫണ്ട് 16.6 ശതമാനം വാർഷിക വരുമാനം നൽകി. ദീർഘകാലാടിസ്ഥാനത്തിൽ ആകർഷകവുമായ വരുമാനം സൃഷ്ടിക്കാനുള്ള ഫണ്ടിന്റെ കഴിവ് ഇത് തെളിയിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications