സാധാരണ നിക്ഷേപങ്ങളിൽ കാലാവധി ഒരു ഘടകമാണ്. സ്ഥിര നിക്ഷേപമാണെങ്കിൽ കാലാവധി അനുസരിച്ചാണ് ആദായം കണക്കാക്കുന്നത് പോലും. നേരെ മറിച്ച് ഇക്വിറ്റി നിക്ഷേപത്തിലേക്ക് വരുമ്പോൾ കാലാവധി ബാധകമാകുന്നില്ല. ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുമ്പോഴും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴും നിക്ഷേപത്തിന് കാലാവധിയില്ല.
നിക്ഷേപകന്റെ യുക്തിക്ക് അനുസരിച്ച് ലാഭമെടുക്കാൻ സാധിക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിക്കുന്നൊരാളാണെങ്കിൽ മികച്ചൊരു റിട്ടേൺ ലഭിക്കാൻ എത്ര കാലം എസ്ഐപി തുടരണമെന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നൊരാൾ എപ്പോൾ നിക്ഷേപം പിൻവലിക്കാമെന്നും എത്രകാലം നിക്ഷേപ തുടരണമെന്നും നിക്ഷേപം പിൻവലിക്കുന്നൊരാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.

എപ്പോഴൊക്കെ നിക്ഷേപം പിൻവലിക്കാം
തുടർച്ചയായി മോശം പ്രകടനം നടത്തുന്ന ഫണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കാം. ഇതിന് മുൻപ് കാറ്റഗറിയി മറ്റ് ഫണ്ടുകളുമായി പ്രകടനം താരതമ്യം ചെയ്യണം. വിപണി ഇടിയുന്ന സമയത്ത് ഫണ്ടുകളുടെ പ്രകടനവും താഴും. ഈ സമയം കാറ്റഗറിയിൽ ഉൾപ്പെട്ട മറ്റു ഫണ്ടുകളും സമാന പ്രകടനമാകും. ഇവിടെ നിക്ഷേപം പിൻവലിക്കരുത്. നിക്ഷേപം പിൻവലിക്കാൻ നിർബന്ധിതമാകുന്ന മറ്റൊരു സാഹചര്യമാണ് സാമ്പത്തിക പ്രതിസന്ധി.
അത്യാവശ്യ ഘട്ടങ്ങളിൽ ചെലവാക്കാൻ എമർജൻസി ഫണ്ട് കരുതുന്നതാണ് ഇതിന് പോം വഴി. എമർജൻസിഫണ്ടില്ലാത്തവർക്ക് നിക്ഷേപത്തിന്റെ ഒരു ഭാഗം പിൻവലിക്കാം. എന്ത് ലക്ഷ്യത്തോടെയാണോ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നത് ഇത് പൂർത്തിയാക്കുന്നതോടെ നിക്ഷേപം പിൻവലിക്കണം. നിക്ഷേപം ആവശ്യമായ തുകയിലേക്ക് വളർന്നാൽ ഉടനെ ഡെബ്റ്റ് ഫണ്ടുകളിലേക്ക് മാറ്റുന്നത് വിപണിയിലെ ചാഞ്ചാട്ടങ്ങളെ പ്രതിരോധിക്കാൻ സാഹായിക്കും.
മ്യൂച്വൽ ഫണ്ട് നിക്ഷേപ കാലാവധി
ദീർഘകാലത്തിൽ മികച്ച സമ്പത്ത് സൃഷ്ടിക്കുന്നതിനായാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം തിരഞ്ഞെടുക്കുന്നത്. ഇക്വിറ്റിയിൽ നിന്നുള്ള പരമാവധി റിട്ടേൺ നേടിയെടുക്കാനാണ് ദീർഘകാലത്തേക്ക് നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നത്. ഒരു നല്ല ബിസിനസ്സ് മോഡൽ സ്റ്റോക്ക് മാർക്കറ്റ് റിട്ടേണുകളിലേക്ക് വിവർത്തനം ചെയ്തെടുക്കാനുള്ള സമയമാണ് ഇവിടെ ദീർഘകാലമായി പരിഗണിക്കുന്നത്.
സാധാരണഗതിയിൽ, നന്നായി കൈകാര്യം ചെയ്യപ്പെടുന്ന വൈവിധ്യമാർന്ന ഇക്വിറ്റി ഫണ്ടുകൾക്ക് 5 വർഷ കാലയളവിൽ മികച്ചൊരു റിട്ടേൺ നൽകാൻ സാധിക്കും. നിക്ഷേപം 10 വർഷവും അതിനുമുകളിലും ഉള്ള കാലയളവിലേക്കാണെങ്കിൽ അവ മറ്റ് അസറ്റ് ക്ലാസുകളേക്കാൾ മികച്ച പ്രകടനം നടത്തും.
നിക്ഷേപം പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപം എപ്പോൾ പിൻവലിക്കുന്നൊരാളും ശ്രദ്ധിക്കേണ്ട കാര്യമാണ് നികുതി. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപ കാലയളവ് അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുക. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ഹ്രസ്വമൂലധന നേട്ട നികുതിയും ദീർഘകാല മൂലധന നേട്ട നികുതിയും ഈടാക്കും.
12 മാസത്തിൽ കുറവ് കാലം കൈവശം വെച്ച ഫണ്ടുകൾ വില്പന നടത്തുമ്പോഴാണ് ഹ്രസ്വകാല മൂലധന നേട്ട നികുതി ഈടാക്കുക. 15 ശതമാനം നികുതി നൽകേണ്ടി വരും. 12 വർഷത്തിൽ കൂടുതൽ കാലം നിക്ഷേപിച്ചാൽ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും. 10 ശതമാനം നികുതി നൽകണം. ഇവിടെ 1 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി ഒഴിവാക്കുകയും ചെയ്യും. ഇതിനാൽ 1 വർഷം വരെ കാത്തിരുന്ന നിക്ഷേപം പിൻവലിക്കുന്നതാകും ബുദ്ധി.
1 വർഷത്തിന് മുകളിൽ കാലം കാത്തിരുന്ന നിക്ഷേപം പിൻവലിച്ചാലുള്ള മറ്റൊരു ഗുണം എക്സിറ്റ് ലോഡാണ്. 1 വർഷത്തിന് മുൻപ് പിൻവലിക്കുന്ന സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾ എക്സിറ്റ് ലോഡ് ഈടാക്കാറുണ്ട്. 1 ശതമാനമാകും എക്സിറ്റ് ലോഡ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
