ലക്ഷപ്രഭു അല്ല, കോടീശ്വരനാകാം, കുറച്ച് ക്ഷമ വേണമെന്ന് മാത്രം, നിക്ഷേം ഇങ്ങനെ നടത്തു

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐപി) വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കഴിഞ്ഞ കാലങ്ങളിൽ വലിയ വർദ്ധനവാണുണ്ടായത്. മാർക്കറ്റ് റിസ്ക് കുറയ്ക്കുകയും വിപണി വീണ്ടെടുക്കുമ്പോൾ നഷ്ടം സന്തുലിതമാക്കുകയും ചെയ്യുന്നു എന്നതാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളോടുള്ള ഇഷ്ടത്തിന് കാരണം.

നിക്ഷേപ അച്ചടക്കത്തിന് സഹായിക്കുന്നു, ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം, സ്റ്റോക്ക് നിക്ഷേപത്തിന്റെ മറ്റ് രൂപങ്ങളെ അപേക്ഷിച്ച് വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യത കുറവാണ്, കൂട്ടുപലിശ, എപ്പോൾ വേണമെങ്കിലും നിർത്താം തുടങ്ങിയ നിരവധി നേട്ടങ്ങൾ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾക്കുണ്ട്.

ലക്ഷപ്രഭു അല്ല, കോടീശ്വരനാകാം, കുറച്ച് ക്ഷമ വേണമെന്ന് മാത്രം, നിക്ഷേം ഇങ്ങനെ നടത്തു

വ്യത്യസ്‌ത ഫണ്ട് ഹൗസുകളിൽ നിന്ന് മ്യൂച്വൽ ഫണ്ടുകളിൽ എസ്‌ഐപികൾ ആരംഭിച്ച് ഒരാൾക്ക് അവരുടെ നിക്ഷേപ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കാം. ദീർഘകാലത്തേക്ക് നിക്ഷേപം തുടർന്നാൽ കൂട്ടുപലിശയുടെ സഹായത്തോടെ ഉയർന്ന വരുമാനം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ വഴി നേടാം. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, എസ്‌ഐ‌പികൾ 12 ശതമാനം ശരാശരി വരുമാനം നൽകുന്നുണ്ട്.

ദിവസവും 200 രൂപ നിക്ഷേപിക്കാൻ തയ്യാറായ ഒരു നിക്ഷേകന് വിവിധ കാലയളവുകളിൽ എത്ര രൂപ റിട്ടേൺ നേടാൻ സാധിക്കുമെന്ന് നോക്കാം.

15 വർഷത്തേക്ക് പ്രതിദിനം 200 രൂപ

പ്രതിദിനം 200 രൂപ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി നിക്ഷേപിക്കണം. അതായത് ഒരു മാസം ശരാശരി 6000 രൂപ. ന നിക്ഷേപം 15 വർഷത്തേക്ക് തുടർന്നാൽ മൊത്തം നിക്ഷേപം 10,80,000 രൂപ (10.8 ലക്ഷം രൂപ) ആയിരിക്കും.

എല്ലാ വർഷവും ശരാശരി 12 ശതമാനം വരുമാനം ലഭിക്കുകയാണെങ്കിൽ അതുവഴി 19,47,456 രൂപ (19.50 ലക്ഷം രൂപ) നേടാം. അതായത് ദിവസവും 200 രൂപ മാറ്റിവയ്ക്കുകയും, അത് 15 വർഷത്തേക്ക് തുടരുകയും ചെയ്‌താൽ ആകെ 30,27,456 രൂപ (30.3 ലക്ഷം) നേടാം.

20 വർഷത്തേക്ക് പ്രതിദിനം 200 രൂപ

20 വർഷത്തേക്ക് എസ്‌ഐ‌പി വഴി മ്യൂച്വൽ ഫണ്ടിൽ പ്രതിദിനം 200 രൂപ നിക്ഷേപിക്കുന്നു; 20 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 14,40,000 രൂപ (14.4 ലക്ഷം രൂപ) ആയിരിക്കും. ശരാശരി 12 ശതമാനം വാർഷിക റിട്ടേണിൽ 59,94,888 രൂപ (59.9 ലക്ഷം) ലഭിക്കും. അതായത് ആ ആകെ 45,54,888 രൂപ (45.5 ലക്ഷം രൂപ) നേടാം.

25 വർഷത്തേക്ക് പ്രതിദിനം 200 രൂപ

പ്രതിദിനം 200 രൂപ വീതം 25 വർഷത്തേക്ക് നിക്ഷേപിച്ചാൽ 1 കോടി രൂപ നേടാൻ സാധിക്കും. എങ്ങനെ എന്നല്ലേ. 25 വർഷത്തിനുള്ളിൽ ആകെ നിക്ഷേപിക്കുന്ന തുക 18,00,000 (18 ലക്ഷം രൂപ) ആയിരിക്കും. 12 ശതമാനം റിട്ടേൺ ലഭിച്ചാൽ 95,85,811 രൂപ (95.9 ലക്ഷം രൂപ) ലഭിക്കും. അങ്ങനെയെങ്കിൽ ആകെ ലഭിക്കുന്ന തുക 1,13,85,811 രൂപ (1.1 കോടി) ആയിരിക്കും.

അതായത് 25ആം വയസ്സിൽ നിക്ഷേപം ആരംഭിക്കുന്ന ഒരാൾക്ക് 50 വയസ്സാകുമ്പോഴേക്കും കോടീശ്വരനായി മാറാമെന്ന് സാരം.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

ജനപ്രിയ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. ഇതുവഴി ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. അതിനുള്ള സൗകര്യം തന്നെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ പ്രത്യേകതയും. ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നല്ലതാണ്.

എസ്ഐപിയുടെ സവിശേഷതകൾ

1. പ്രതിമാസം 500 രൂപയിൽ താഴെയുള്ള തുകയിൽ ഒരു എസ്ഐപി നിക്ഷേപം ആരംഭിക്കാം. നിക്ഷേപകന്റെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച്, സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായ നിക്ഷേപ തുക വർദ്ധിപ്പിക്കുകയും ചെയ്യാം.

2. മ്യൂച്വൽ ഫണ്ട് പ്രകടനത്തെ വിപണി സാഹചര്യങ്ങൾ സ്വാധീനിക്കുന്നു. വിപണികൾ ഇടിഞ്ഞിരിക്കുമ്പോൾ, നിക്ഷേപകർക്ക് അവരുടെ നിശ്ചിത പ്രതിമാസ വിഹിതം ഉപയോഗിച്ച് കൂടുതൽ യൂണിറ്റ് മ്യൂച്വൽ ഫണ്ടുകൾ വാങ്ങാൻ കഴിയും, കൂടാതെ വിപണികൾ കുതിച്ചുയരുമ്പോൾ, ഉയർന്ന വിലകൾ കാരണം കുറച്ച് യൂണിറ്റുകൾ വാങ്ങാൻ കഴിയും. ഇത് കാലക്രമേണ നിക്ഷേപത്തിന്റെ ശരാശരി ചെലവ് കുറയ്ക്കുന്നു.

3. ദീർഘകാലത്തേക്ക് പതിവായി നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകർക്ക് കോമ്പൗണ്ടിംഗ് ശക്തിയിൽ നിന്ന് പ്രയോജനം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം വീണ്ടും നിക്ഷേപിക്കുകയും കാലക്രമേണ നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും.

4. നിക്ഷേപകർക്ക് അവരുടെ എസ്ഐപികളുടെ രീതി (പ്രതിവാരം, പ്രതിമാസ അല്ലെങ്കിൽ ത്രൈമാസികം) തിരഞ്ഞെടുക്കാനും സാമ്പത്തിക ലക്ഷ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് നിക്ഷേപ തുക ക്രമീകരിക്കാനും കഴിയും.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X