ഇന്ന് വിപണിയിൽ നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക നിലയ്ക്ക് അനുസരിച്ചുള്ള നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ സാധിക്കും. ദീർഘകാല നിക്ഷേപം പരിഗണിക്കുന്നവർക്ക് ഏറ്റവും നല്ലത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാൻ അഥവാ എസ്ഐപിയാണ്. കാരണം ചെറിയ നിക്ഷേപം ദീർഘകാലം തുടരുന്നതിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ എസ്ഐപി സഹായിക്കുന്നു. കൂട്ടുപലിശയുടെ സഹായത്തോടെയാണ് എസ്ഐപി മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാൻ സഹായിക്കുന്നത്.
നിങ്ങൾ എത്രത്തോളം കൂടുതൽ നിക്ഷേപിക്കുന്നുണ്ടോ, ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ലാഭം ലഭിക്കും. ഇത് എങ്ങനെ സാധ്യമാകുമെന്ന് വിശദീകരിക്കാൻ, നമുക്ക് ചില ഉദാഹരണങ്ങൾ നോക്കാം- പ്രതിമാസം 1,000 രൂപ, 2,000 രൂപ, 3,000 രൂപ, 4,000 രൂപ എന്നിങ്ങനെ എസ്‌ഐപിയിൽ നിക്ഷേപിച്ച് 50 ലക്ഷം രൂപയുടെ ഒരു സമ്പാദ്യം സമാഹരിക്കാൻ എത്ര സമയം ആവശ്യമാണെന്ന് പരിശോധിക്കാം. എല്ലാ കണക്കുകൂട്ടലുകൾക്കും, ഞങ്ങൾ 12 ശതമാനം വാർഷിക വരുമാന നിരക്ക് അനുമാനിക്കുന്നു.
പ്രതിമാസം 1000 രൂപ നിക്ഷേപം
എല്ലാ മാസവും നിങ്ങൾ 1000 രൂപ എസ്ഐപിയിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. കണക്കുകൂട്ടലുകൾ അനുസരിച്ച് പ്രതിമാസം 1,000 രൂപ നിക്ഷേപിച്ച് 50 ലക്ഷം രൂപയിൽ കൂടുതൽ സമ്പാദ്യം ഉണ്ടാക്കുന്നതിന് എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ കുറഞ്ഞത് 35 വർഷമെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. ഈ വർഷങ്ങളിൽ, നിങ്ങൾക്ക് മൊത്തം 50,90,831 രൂപ (ശരാശരി) മൂലധന നേട്ടമായി പ്രതീക്ഷിക്കാം.
ആകെ നിക്ഷേപ തുക: 4,20,000 രൂപ
റിട്ടേൺ: 50,90,831 രൂപ
ആകെ റിട്ടേൺ: 55,10,831 രൂപ.

2000 രൂപയുടെ നിക്ഷേപം
കണക്കുകൂട്ടലുകൾ അനുസരിച്ച്, പ്രതിമാസം 2,000 രൂപ നിക്ഷേപിച്ച് 50 ലക്ഷം രൂപയിൽ കൂടുതൽ മൂലധനം സൃഷ്ടിക്കുന്നതിന്, നിങ്ങൾ ഒരു മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ കുറഞ്ഞത് 29 വർഷമെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. ഈ വർഷങ്ങളിൽ നിങ്ങൾക്ക് ശരാശരി 47,82,941 രൂപ മൂലധന നേട്ടമായി പ്രതീക്ഷിക്കാം.
ആകെ നിക്ഷേപ തുക: 6,96,000 രൂപ
റിട്ടേൺ: 47,82,941 രൂപ
ആകെ റിട്ടേൺ: 54,78,941 രൂപ.
10 പവന് 20,000 രൂപ ലാഭം, ദുബായിൽ നിന്നും സ്വർണം വാങ്ങാം, പ്രവാസികൾക്ക് എത്ര സ്വർണം കൊണ്ടുവരാം..?
3000 രൂപയുടെ നിക്ഷേപം
കണക്കുകൂട്ടലുകൾ അനുസരിച്ച്, പ്രതിമാസം 3,000 രൂപ നിക്ഷേപിച്ച് 50 ലക്ഷം രൂപയിൽ കൂടുതൽ മൂലധനം സൃഷ്ടിക്കുന്നതിന് കുറഞ്ഞത് 25 വർഷത്തേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. ഈ വർഷങ്ങളിൽ, നിങ്ങൾക്ക് ശരാശരി 42,06,620 രൂപ മൂലധന നേട്ടമായി പ്രതീക്ഷിക്കാം.
ആകെ നിക്ഷേപ തുക: 9,00,000 രൂപ
റിട്ടേൺ: 42,06,620 രൂപ
ആകെ റിട്ടേൺ: 51,06,620 രൂപ.
4000 രൂപയുടെ നിക്ഷേപം
കണക്കുകൂട്ടലുകൾ അനുസരിച്ച്, പ്രതിമാസം 4,000 രൂപ നിക്ഷേപിച്ച് 50 ലക്ഷം രൂപയിൽ കൂടുതൽ മൂലധനം സൃഷ്ടിക്കുന്നതിന് കുറഞ്ഞത് 23 വർഷമെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. ഈ വർഷങ്ങളിൽ, നിങ്ങൾക്ക് ശരാശരി 42,37,651 രൂപ മൂലധന നേട്ടമായി പ്രതീക്ഷിക്കാം.
ആകെ നിക്ഷേപ തുക: 11,04,000 രൂപ
റിട്ടേൺ: 42,37,651 രൂപ
ആകെ റിട്ടേൺ: 53,41,651 രൂപ.
തുക കൂടിയാൽ വർഷം കുറയും
മുകളിലുള്ള കണക്ക് കൂട്ടലിൽ നിന്നും നിക്ഷേപ തുക കൂടുന്നതിന് അനുസരിച്ച് 50 ലക്ഷം രൂപ സമ്പാദിക്കാനുള്ള കാലാവധി കുറയുന്നതായി കാണാം. അതായത് 1000 രൂപയ്ക്ക് പകരം 4000 രൂപ നിക്ഷേപിച്ചാൽ 12 വർഷം മുൻപേ നിങ്ങൾക്ക് 50 ലക്ഷം സമ്പാദിക്കാം.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications