10 വർഷം കൊണ്ട് കോടിപതികളെ സൃഷ്ടിച്ചു; മൾട്ടി കാപ് ഫണ്ടിൽ റിട്ടേൺ 20​% വരെ; എസ്ഐപി തുടങ്ങിയാലോ?

ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കേണ്ട ആവശ്യമില്ലാത്തതിനാൽ തന്നെ സാധാരണക്കാർക്ക് സമ്പാദ്യമുണ്ടാക്കാൻ പറ്റിയൊരു മാർ​ഗമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. മാസ വരുമാനക്കാർക്ക് പ്രതിമാസ തവണകളായി എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. നിക്ഷേപ സൗകര്യവും റിട്ടേണും നിക്ഷേപകർ ആവോളം ആസ്വദിക്കുന്നു എന്നതിന്റെ തെളിവാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് എത്തുന്ന പണത്തിന്റെ കണക്ക്.

വിപണി സർവകാല ഉയരത്തിലേക്ക് എത്തുന്ന സമയത്ത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലേക്ക് വലിയ നിക്ഷേപമാണ് ഒഴുകുന്നത്. 2023 ജൂണിൽ 8,245 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. തൊട്ടുമുൻപുള്ള മാസം 2,906 കോടി രൂപയായിരുന്നു നിക്ഷേപം. ഈ സാഹചര്യത്തിൽ ദീർഘകാല നിക്ഷേപിക്കാൻ തയ്യാറാകുന്നവർക്ക് 20 ശതമാനത്തോളം റിട്ടേൺ നൽകുന്ന മൾട്ടി കാപ് ഫണ്ടുകളെ പരിയപ്പെടാം.

10 വർഷം കൊണ്ട് കോടിപതികളെ സൃഷ്ടിച്ചു; മൾട്ടി കാപ് ഫണ്ടിൽ റിട്ടേൺ 20​% വരെ; എസ്ഐപി തുടങ്ങിയാലോ?

മൾട്ടി കാപ് ഫണ്ട്

എല്ലാ വലുപ്പത്തിലുമുള്ള എല്ലാ സെക്ടറിലെയും കമ്പനികളിൽ നിക്ഷേപിക്കുന്ന തരം മ്യൂച്വൽ ഫണ്ടുകളാണ് മൾട്ടി കാപ് ഇക്വിറ്റി ഫണ്ടുകൾ. ലാർജ് കാപ്, മിഡ് കാപ്, സ്മോൾ കാപ് ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി ലാർജ്, മിഡ്, സ്മോൾ കാപ് കമ്പനികളിൽ എത്ര നിക്ഷേപിക്കണമെന്ന് ഫണ്ട് മാനേജർമാർക്ക് തീരുമാനിക്കാം. 

വിപണി സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പോർട്ട്‌ഫോളിയോയിൽ മാറ്റങ്ങൾ വരുത്താനും ഇത് സാഹായിക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന എല്ലാ സുപ്രധാന മേഖലകളിലുമുള്ള എക്സ്പോഷർ ഫണ്ടിന് മികച്ച റിട്ടേൺ നൽകും. 5 വർഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് അനുയോജ്യമാണിവ. 

പ്രകടനം

മികച്ച പ്രകടനം നടത്തുന്ന 4 മൾട്ടി-കാപ് ഫണ്ടുകളെ തിരഞ്ഞെടുത്താൽ ഇവയുടെ ഡയറക്ട് പ്ലാൻ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 17 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. 10 വർഷത്തിനുള്ളിൽ ഇവയിലേതെങ്കിലും മൾട്ടി കാപ് ഫണ്ടുകളിൽ പ്രതിമാസം 25,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയവർക്ക് 10 വർഷത്തിനുള്ളിൽ 75 ലക്ഷത്തിനും 1 കോടിക്കും ഇടയിലുള്ള നേട്ടമാണ് നൽകിയത്. 4 ഫണ്ടുകളെ വിശദമായി പരിചയപ്പെടാം. 

ക്വാൻഡ് ആക്റ്റീവ് ഫണ്ട്

ക്വാൻഡ് മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള മൾട്ടി കാപ് ഫണ്ടാണ് ക്വാൻഡ് ആക്റ്റീവ് ഫണ്ട്. ഡയറക്ട് പ്ലാൻ കഴിഞ്ഞ 10 വർഷത്തിനിടെ 22.50 ശതമാനം റിട്ടേൺ നൽകി. റെ​ഗുലർ പ്ലാനിൽ ഇക്കാലയളവിൽ 21.69 ശതമാനമായിരുന്നു റിട്ടേൺ. ഡയറക്ട് പ്ലാനിൽ 10 വർഷം മുൻപ് പ്രതിമാസം 25,000 രൂപ എസ്ഐപിയായി നിക്ഷേപിച്ചൊരാൾക്ക് ഇന്നത്തെ മൂല്യം ഏകദേശം 1.12 കോടി രൂപയായിരിക്കും. റെ​ഗുലർ പ്ലാനിലെ എസ്ഐപി നിക്ഷേപം ഏകദേശം 1.06 കോടി രൂപയായി വളരും.

ഇൻവെസ്‌കോ ഇന്ത്യ മൾട്ടി കാപ് ഫണ്ട്

ഇൻവെസ്‌കോ ഇന്ത്യ മൾട്ടി കാഫ് ഫണ്ടാണ് റിട്ടേൺ പരിശോധിക്കുമ്പോൾ രണ്ടാം സ്ഥാനത്ത്. ഡയറക്ട് പ്ലാൻ 19.71 ശതമാനവും റെ​ഗുലർ പ്ലാൻ 17.99 ശതമാനവും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ റിട്ടേൺ നൽകി. ഡയറക്ട് പ്ലാനിൽ 25,000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി നിക്ഷേപിച്ചൊരാൾക്ക് 10 ​​വർഷത്തിന് ശേഷം നിക്ഷേപം 93 ലക്ഷം രൂപയായി വളരും. റെ​ഗുലർ പ്ലാനിൽ നിക്ഷേപ മൂല്യം 83 ലക്ഷം രൂപയായിരിക്കും. 

ഐസിഐസിഐ പ്രുഡൻഷ്യൽ മൾട്ടി കാപ് ഫണ്ട്

കഴിഞ്ഞ 10 വർഷത്തിനിടെ ഐസിഐസിഐ പ്രുഡൻഷ്യൽ മൾട്ടി കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാനിൽ 17.02 ശതമാനം റിട്ടേണും റെ​ഗുലർ പ്ലാനിൽ 15.97 ശതമാനം റിട്ടേണും ലഭിച്ചു. എസ്ഐപി വവി പ്രതിമാസം 25,000 രൂപ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ച വ്യക്തിക്ക് 10 ​​വർഷം കൊണ്ട് 78 ലക്ഷം രൂപ നേടാനായി. റെ​ഗുലർ പ്ലാനിലെ ഇതേ നിക്ഷേപം ഏകദേശം 73 ലക്ഷം രൂപയായി വളരും.

നിപ്പോൺ ഇന്ത്യ മൾട്ടി കാപ് ഫണ്ട്

നിപ്പോൺ ഇന്ത്യ മൾട്ടി കാപ് ഫണ്ട് 10 വർഷത്തിനുള്ളിൽ ഡയറക്ട് പ്ലാനിൽ 17.73 ശതമാനം റിട്ടേണും റെ​ഗുലർ പ്ലാനിൽ 16.88 ശതമാനം റിട്ടേണും നൽകി. പ്രതിമാസ എസ്ഐപി നിക്ഷേപമായി 25,000 രൂപ ഡയറക്ട് പ്ലാനിൽ നിക്ഷേപിച്ചാൽ 10 ​​വർഷത്തിനുള്ളിൽ ആകെ മൂല്യം ഏകദേശം 82 ലക്ഷം രൂപയായിരിക്കും. റെ​ഗുലർ പ്ലാനിൽ നിക്ഷേപിച്ചവർക്ക് 78 ലക്ഷം രൂപ നേടാനാകും.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X