സമീപകാല ഉയരത്തില്‍ നിന്നും പ്രധാന സൂചികകള്‍ 10 ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങളില്‍ വീഴ്ചയുടെ ആഘാതം കൂടുതലാണ്. അതേസമയം അടിസ്ഥാനപരമായി മികച്ച കമ്പനികളുടെ ഓഹരികളാണെങ്കില്‍ വിപണിയിലെ സാഹചര്യം മെച്ചപ്പെടുമ്പോള്‍ കരകയറുന്നതാണ് പൂര്‍വകാല ചരിത്രം. ഇതിനിടെ എസ്‌ഐപി മാതൃകയില്‍ വാങ്ങാവുന്ന മികച്ച 11 ഓഹരികള്‍ നിര്‍ദേശിച്ച് പ്രമുഖ റിസര്‍ച്ച്, ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് രംഗത്തെത്തി.

എസ്ഐപി
സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കില്‍ നിശ്ചിത ഇടവേളകളില്‍ സമയ ബന്ധിതമായി നിക്ഷേപിക്കുന്ന രീതിയാണിത്. വിപണിയില്‍ അസ്ഥിരതയും ചാഞ്ചാട്ടവും പ്രകടമാകുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള നിക്ഷേപ സംവിധാനം കൂടിയാണിത്. വിപണിയിലെ 'ശുഭമുഹൂര്‍ത്തം' നോക്കിയിരുന്ന് തെറ്റുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാനും അവസരം നഷ്ടപ്പെടാതിരിക്കാനും ഇതിലൂടെ സാധ്യമാണ്. മാത്രമല്ല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ കരഗതമാക്കാനും എസ്ഐപി മുഖേനയുള്ള നിക്ഷേപങ്ങള്‍ക്കു സാധിക്കും.

ഓഹരികള്‍
ഏജീസ് ലോജിസ്റ്റിക്‌സ്, ഭാരതി എയര്‍ടെല്‍, സിഡിഎസ്എല്‍, എച്ച്പിസിഎല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തെര്‍മാക്‌സ്, ടിവിസ് മോട്ടോര്‍ തുടങ്ങിയവയാണ് ബ്രോക്കറേജ് സ്ഥാപനം ഇടക്കാലയളവിലേക്ക് എസ്‌ഐപി മാതൃകയില്‍ വാങ്ങാവുന്നതിായി നിര്‍ദേശിച്ച ഓഹരികള്‍. കുറഞ്ഞത് 6 മാസം മുതല്‍ 12 മാസം വരെയുള്ള കാലയളവ് കണക്കാക്കിയാവണം ഈ ഓഹരികളില്‍ നിക്ഷേപിക്കേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി.
Also Read: വിപണി തരിപ്പണം; എന്നാല്‍ അമ്പരപ്പിച്ച് ഈ 'വിരുതന്മാര്' - ആരെയും കൂസാതെ കയറ്റം!

പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് ഇന്ത്യ നല്‍കുന്ന പരിഗണനയാണ് തെര്‍മാക്‌സ് ഓഹരികളെ ആകര്‍ഷകമാക്കുന്നത്. അതേസമയം കെവൈസി/ സി-കെവൈസി മേഖലയില്‍ തുടങ്ങിയ പുതിയ സംരംഭമാണ് സിഡിഎസ്എല്‍ ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. സിഡിഎസ്എല്‍ വെഞ്ച്വേര്‍സ് (സിവിഎല്‍) എന്ന ഉപകമ്പനി മുഖേനയാണ് പ്രവര്‍ത്തനം. ഇന്‍ഷുറന്‍സ് പോളിസികള്‍ ഇലട്രോണിക് രീതിയില്‍ സൂക്ഷിക്കുന്നതിനുള്ള സേവനമാണിത്. കമ്പനിയുടെ വരുമാന സ്രോതസിന്റെ വൈവിധ്യവത്കരണം മാത്രമല്ല ഭാവിയില്‍ ശോഭനമായ സാധ്യതയുള്ള മേഖലയുമാണിത്.

അതേസമയം വിപണിയില്‍ നേടിയെടുക്കുന്ന വിഹിതമാണ് എച്ച്പിസിഎല്‍ ഓഹരിയെ നോട്ടമിടുന്നതിന് കാരണം. എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള റീഫൈനറികളുടെ ശേഷിയും ഉയര്‍ത്തിയിട്ടുണ്ട്. ഇതിനോടൊപ്പം പ്രകൃതി വാതകം, പുനരുപയോഗ ഊര്‍ജം, പെട്രോകെമിക്കല്‍സ് തുടങ്ങിയ മേഖലകള്‍ക്ക് കമ്പനി നല്‍കുന്ന പ്രാധാന്യവും ശ്രദ്ധേയമാണ്. സമാനമായി കൊച്ചിയലെ പെട്രോളിയം സംഭംരണത്തിന് ഷെല്‍ കമ്പനിയുമായി ദീര്‍ഘകാല സഹകരണത്തിന് (10+15 വര്‍ഷം) ധാരണയിലെത്തിയതാണ് ഏജീസ് ലോജിസ്റ്റിക്‌സിനെ ആകര്‍ഷകമാക്കിയത്.

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.