A Oneindia Venture

ലക്ഷപ്രഭു അല്ല, കോടീശ്വരൻ.! നിങ്ങൾക്കും നേടാം 5 കോടി, നിക്ഷേപം ഇങ്ങനെ ക്രമീകരിക്കൂ,

ഒരു സാധാരണ വ്യക്തിക്ക് ഒരു ദിവസം കൊണ്ട് കോടീശ്വരനാക്കാൻ സാധിക്കില്ല. അങ്ങനെ സംഭവിക്കണമെങ്കിൽ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കേണ്ടി വരും. എന്നാൽ അതിനുള്ള സാധ്യത വളരെ വിരളമാണ്. അതുകൊണ്ട് കോടീശ്വരനാകാൻ മറ്റ് വഴികൾ തേടുന്നതാണ് നല്ലത്. കുറച്ച് കാത്തിരിക്കാനും ചിട്ടയായ നിക്ഷേപം നടത്താനും സാധിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മാർഗം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്ഐപിയാണ്.

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ

സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളിൽ ഒരു ഫണ്ടിലോ സ്കീമിലോ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയുടേത്. നിക്ഷേപകന് അവർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, എസ്‌ഐ‌പി തീയതി, സ്കീമുകൾ എന്നിവ തീരുമാനിക്കാവുന്നതാണ്.

ലക്ഷപ്രഭു അല്ല, കോടീശ്വരൻ.! നിങ്ങൾക്കും നേടാം 5 കോടി, നിക്ഷേപം ഇങ്ങനെ ക്രമീകരിക്കൂ,

ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപം എന്നതാണ് എസ്ഐപിയുടെ ആദ്യ പടി. അതായത് എത്ര തുക കണ്ടെത്തുക എന്നതാണ് ഉദ്ദേശിക്കുന്നത് എന്നത്. നിക്ഷേപത്തിന്റെ കാലാവധി, നിക്ഷേപ തുക തുടങ്ങിയവയെല്ലാം അതിനനുസരിച്ച് ക്രമീകരിക്കാൻ സാധിക്കും.

5 കോടി രൂപ കണ്ടെത്താം

വിരമിക്കൽ ആസൂത്രണത്തിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് കൃത്യമായ പങ്കുണ്ട്. 5 കോടി രൂപ വരെ എസ്ഐപി വഴി കണ്ടെത്താൻ സാധിക്കും. കരിയറിൻ്റെ തുടക്കത്തിൽ തന്നെ സേവിംഗ് ആരംഭിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിരമിക്കൽ ആസൂത്രണത്തിൽ ഒരു വർഷത്തെ കാലതാമസം പോലും റിട്ടയർമെൻ്റ് ഫണ്ടിൻ്റെ കോർപ്പസിനെ വളരെയധികം ബാധിക്കും.

20 വയസിൽ 8000 രൂപ

20 വയസിൽ ഒരു വ്യക്തി എസ്ഐപി നിക്ഷേപം ആരംഭിക്കുന്നു എന്ന് കരുതുക. പ്രതിമാസം 8000 രൂപ നിക്ഷേപിക്കണം. 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുന്ന ഇക്വിറ്റി ഫണ്ടുകളിലാണ് നിക്ഷേപമെങ്കിൽ 25 വർഷത്തിനുള്ളിൽ ഒരു കോടി രൂപ നേടാം. വിരമിക്കുന്ന വേളയിൽ അതായത് 60ആം വയസിൽ 5 കോടി രൂപ സ്വരൂപിക്കാൻ സാധിക്കും.

മിഡ് ക്യാപ് മെറ്റൽ സ്റ്റോക്ക് വാങ്ങാം, ബൈ കോൾ നൽകി മോത്തിലാൽ ഓസ്വാൾ, ടാർഗെറ്റ് വില 900 രൂപ, കൂടെ കൂട്ടുന്നോ

നിക്ഷേപം വൈകിയാൽ എസ്ഐപി തുക ഉയരും

30 വയസിൽ എസ് ഐ പി ആരംഭിക്കുമ്പോൾ പ്രതിമാസം 21000 രൂപയുടെ എസ്ഐപി നിക്ഷേപം ആവശ്യമാണ്. എന്നാൽ റിട്ടയർമെന്റ് സമയത്ത് 5 കോടി രൂപ നേടാൻ സാധിക്കും.

35 വയസിലാണ് എസ് ഐ പി നിക്ഷേപം ആരംഭിക്കുന്നതെങ്കിൽ പ്രതിമാസം 27000 രൂപ നിക്ഷേപിക്കേണ്ടി വരും. അങ്ങനെയെങ്കിൽ 5 കോടി നേടാം. 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുമ്പോഴുള്ള കണക്കാണിതെന്ന് പ്രത്യേകം ഓർക്കുക. അതായത് ആകെ നിക്ഷേപിച്ച തുക 81 ലക്ഷം രൂപയും പലിശയും കൂടുമ്പോഴാണ് 5 കോടി ലഭിക്കുന്നത്.

കോമ്പൗണ്ടിംഗ് അഥവാ കൂട്ടുപലിശയുടെ സഹായത്തോടു കൂടിയാണ് ഇതെല്ലാം സാധ്യമാകുന്നത്. 40 വയസ്സുള്ള ഒരാൾ 60-ൽ 5 കോടി രൂപ കോർപ്പസ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. ആ വ്യക്തി പ്രതിമാസം 33000 നിക്ഷേപിക്കണം. അതോടൊപ്പം 15 ശതമാനം വാർഷിക റിട്ടേൺ നിരക്കും ലഭിക്കണം

എസ്ഐപി കാൽക്കുലേറ്റർ അനുസരിച്ച്, നിക്ഷേപിച്ച 79,20,000 രൂപ പലിശയും കൂട്ടുപലിശയും കൂടുമ്പോൾ 5,00,26,514 രൂപയായി മാറും.

ആവശ്യമായ മാറ്റങ്ങൾ വരുത്തുക

നിക്ഷേപം ആരംഭിക്കാൻ വൈകിയാൽ എസ്ഐപി തുകയിലും വർധനവുണ്ടാകുമെന്ന് മുകളിലെ കണക്കുകൾ പരിശോധിച്ചാൽ മനസിലാകും. അതുകൊണ്ട് എത്ര നേരത്തെ തുടങ്ങാൻ സാധിക്കുമോ അത്രയും നേരത്തെ നിക്ഷേപം ആരംഭിക്കണം.

റിട്ടയർമെൻ്റ് സമീപനം മെച്ചപ്പെടുത്തുന്നതിന് നിക്ഷേപ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കുകയും റിസ്ക് ടോളറൻസ്, നിക്ഷേപ ചക്രവാളം, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ പോലുള്ള ഘടകങ്ങൾ കണക്കിലെടുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, നിക്ഷേപ പ്രകടനം പതിവായി നിരീക്ഷിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

എസ്ഐപിയുടെ ഗുണങ്ങള്‍

ഇക്വിറ്റി അല്ലെങ്കില്‍ ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപം ആരംഭിച്ച് മാര്‍ക്കറ്റ് റിസ്‌ക് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പുതിയ അല്ലെങ്കില്‍ പഴയ നിക്ഷേപകര്‍ക്ക് എസ്‌ഐപി മികച്ച ഓപ്ഷനാണ്. ഇതിലൂടെ, നമുക്ക് വിപണിയില്‍ ചെറിയ തുകകളിലും തവണകളിലും യാതൊരു ബുദ്ധിമുട്ടും കൂടാതെ നിക്ഷേപം നടത്താം.

ഇതിന് കീഴില്‍, എസ്ഐ (സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍) നല്‍കിക്കൊണ്ട് ഫണ്ട് ഹൗസിന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യം നേടാനും കഴിയും. എല്ലാ മാസവും ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇതിന്റെ ഇന്‍സ്റ്റാള്‍മെന്റ് തുക ഓട്ടോമാറ്റിക്കായി പിന്‍വലിച്ചെടുക്കും.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X