വിപണിയിലെ അപകട സാധ്യതകൾ മനസിലാക്കി നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ മ്യൂച്വൽ ഫണ്ട് ഒരു മികച്ച മാർഗമാണ്. വലിയ തുക ലക്ഷ്യം കണ്ടു കൊണ്ട് നിക്ഷേപിക്കാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ നിങ്ങളെ സഹായിക്കും. പക്ഷേ ദീർഘകാലത്തേക്ക് നിക്ഷേപിക്കണം. വിപണിയിലെ കയറ്റിറക്കങ്ങൾക്ക് അനുസരിച്ച് നിക്ഷേപകർ ആശങ്കപ്പെട്ട് നിക്ഷേപം പിൻവലിച്ചാൽ നഷ്ടം നേരിടേണ്ടി വരും.
നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടിൽ രണ്ട് തരത്തിൽ നിക്ഷേപിക്കാം. എസ്ഐപി, ലംപ്സം എന്നീ രണ്ട് ഓപ്ഷനുകളാണ് മ്യൂച്വൽ ഫണ്ടിലുള്ളത്. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിച്ചാൽ സമ്പാദ്യം വളർത്തുന്നവർക്ക് എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ നല്ല തിരഞ്ഞെടുപ്പാണ്. എന്നാൽ ഒറ്റത്തവണയായി ഒരു തുക നിക്ഷേപിച്ച് സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലംപ്സം നിക്ഷേപമാണ് നല്ലത്.
എസ്ഐപിയും ലംപ്സം നിക്ഷേപവും തമ്മിലുള്ള വ്യത്യാസങ്ങൾ
നിക്ഷേപം: 100 രൂപ പോലുള്ള ചെറിയ തുക ഉപയോഗിച്ച് എസ്ഐപി ആരംഭിക്കാം. പക്ഷേ ഒറ്റയടിക്ക് വലിയ തുകയാണ് ലംപ്സം നിക്ഷേപത്തിൽ ഇൻവെസ്റ്റ് ചെയ്യേണ്ടത്.
ചെലവ് ശരാശരി: എസ്ഐപിയിൽ സ്ഥിരമായി നിക്ഷേപിച്ചാൽ ചെലവ് ശരാശരിയുടെ ആനുകൂല്യം ലഭിക്കും. വിപണിയിൽ വില കുറയുമ്പോൾ കൂടുതൽ യൂണിറ്റുകളും വില കൂടുമ്പോൾ കുറച്ച് യൂണിറ്റുകളും വാങ്ങിക്കാൻ സാധിക്കും. എന്നാൽ ലംപ്സം ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിനാൽ ചെലവ് ശരാശരിയുടെ ആനുകൂല്യം ലഭിക്കില്ല.

വിപണി സാഹചര്യം: വിപണിയിലെ ഏത് സാഹചര്യത്തിലും ഒരാൾക്ക് എസ്ഐപി നിക്ഷേപം നടത്താം. കാരണം സ്ഥിരമായി നിക്ഷേപം നടത്തുന്നതിനാൽ വിപണിയിലെ പല തരത്തിലുള്ള കയറ്റിറക്കങ്ങൾ നേരിടേണ്ടി വരും. പക്ഷേ, ലംപ്സം നിക്ഷേപമാണെങ്കിൽ ഒറ്റത്തവണ നിക്ഷേപിക്കുന്നതിനാൽ ശരിയായ സമയത്ത് തന്നെ ഇൻവെസ്റ്റ് ചെയ്യുക.
മികച്ച വരുമാനം എവിടെ?
എസ്ഐപി, ലംപ്സം നിക്ഷേപങ്ങളിൽ ഉയർന്ന വരുമാനം ലഭിക്കാൻ ബെസ്റ്റ് ഓപ്ഷൻ ഏതാണ്? രണ്ട് മാർഗത്തിലും 15 വർഷത്തേക്ക് 12% വാർഷിക വരുമാനത്തോടെ നിക്ഷേപം നടത്തിയാൽ നേട്ടം എത്രയെന്ന് നോക്കാം. എസ്ഐപിയിൽ പ്രതിമാസം 10,000 രൂപയും, ലംപ്സം നിക്ഷേപത്തിൽ 3 ലക്ഷം രൂപയും നിക്ഷേപിച്ചാൽ വരുമാനം അറിയാം;
എസ്ഐപി കണക്കു കൂട്ടൽ
പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. ഇവിടെ 12% വാർഷിക പലിശ കണക്കാക്കിയാൽ വരുമാനം 32,45,760 രൂപയായിരിക്കും. അതായത് 15 വർഷം കൊണ്ട് മൊത്തം നേട്ടം 50,45,760 രൂപയായിരിക്കും.
എസ്ഐപി നിക്ഷേപം തുടങ്ങിയാലോ? എളുപ്പത്തിൽ തുടങ്ങാനും കൂടുതൽ നേട്ടമുണ്ടാക്കാനും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ലംപ്സം നിക്ഷേപം
ഇവിടെ നിങ്ങൾ 3 ലക്ഷം ഒറ്റത്തവണയായി നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 13,42,070 രൂപയായിരിക്കും. ഇവിടെ പ്രതിവർഷം 12% പലിശ നിരക്കാണ് കണക്കാക്കുന്നത്. അതായത് മൊത്തം കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടം 16,42,070 രൂപയായിരിക്കും.
ഈ രണ്ട് കണക്കുകൂട്ടലുകളിലൂടെയും വ്യക്തമാവുന്നത് എസ്ഐപി നിങ്ങളുടെ നിക്ഷേപത്തെ ഗണ്യമായി വളർത്തുന്നു. അതിനു കാരണം സ്ഥിരമായ നിക്ഷേപമാണ്. പക്ഷേ ലംപ്സം ഒരിക്കലും സ്ഥിരമായി നിക്ഷേപിക്കുന്നില്ല, അതിനാൽ അപകട സാധ്യതയും വളരെ കൂടുതലാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications