സമ്പാദ്യ ശീലമെന്നാൽ സാമ്പത്തിക അച്ചടക്കം കൂടിയാണ്. കൃത്യമായ സാമ്പത്തിക ആസൂത്രണത്തെ പിന്തുണയ്ക്കുന്നതാണ് നിക്ഷേപങ്ങൾ. സാമ്പത്തിക അടിത്തറ ഉറപ്പാക്കുന്നതും സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നയിക്കുന്നതുമായ ഇത്തരം നിക്ഷേപങ്ങളിൽ പൊതുവെ ചില പിഴവുകൾ ആളുകൾ വരുത്തുന്നത് സാധാരണമാണ്. എന്നാൽ അങ്ങനെയുള്ള പിഴവുകളും തെറ്റുകളും തിരിച്ചടിയാകാനുള്ള സാധ്യതയുമേറെയാണ്. പ്രത്യേകിച്ച് ഓഹരി വിപണി പോലുള്ള നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കുന്നവർ ഈ തെറ്റുകൾ നിർബന്ധമായും ഒഴിവാക്കാണം. അങ്ങനെ ആളുകൾക്ക് പൊതുവേ സംഭവിക്കുന്ന ചില പിഴവുകൾ ചുവടെ ചേർക്കുന്നു,

നിരന്തര നിരീക്ഷണം: മൊത്തം സമ്പദ് വ്യവസ്ഥയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കുന്നത് സാധാരണവുമാണ് ഒരു പരിധിവരെ സാമ്പത്തിക വിദഗ്ധർ നിർദ്ദേശിക്കുന്നതുമാണ്. എന്നാൽ ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. നിരന്തര മാറ്റങ്ങൾ സംഭവിക്കുന്ന ഒന്നാണ് വിപണി. അവിടെ അതിന്റെ സ്വതന്ത്രമായ ഒഴുക്കിന് അനുവദിക്കാതെ തുടർച്ചയായി നിങ്ങൾ പരിശോധിക്കാനുള്ള സാധ്യതയേറെയാണ്. എന്നാൽ നിക്ഷേപകർ അവരുടെ പ്രകടനം അത് നല്ലതായാലും മോശമായാലും ഇടയ്ക്കിടെ ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ദീർഘകാല നിക്ഷേപങ്ങളിൽ മുൻകൂട്ടി തയാറാക്കിയിരിക്കുന്ന പദ്ധതിയുടെ താളം തെറ്റിക്കാൻ ഇത് കാരണമാകും.
ട്രെൻഡുകൾ അനവശ്യമായി പിന്തുടരുന്നത്: ഓഹരി വിപണി നിക്ഷേപങ്ങളിലാണ് ഈ പിഴവും പൊതുവെ കണ്ടുവരുന്നത്. നിങ്ങളുടെ പണം വിപണിയിൽ നിക്ഷേപിക്കുന്നതിന് മുൻപ് തന്നെ അതിനെക്കുറിച്ച് കൃത്യമായി പഠിക്കുകയും ശ്രദ്ധാപൂർവം അതിലേക്ക് കടക്കുകയും ചെയ്യുക. അമിത ലാഭം പ്രതീക്ഷിച്ച് ഇടയ്ക്കിടയ്ക്ക് ചുവട് മാറുന്നത് ഒഴിവാക്കുക.
സോഷ്യൽ മീഡിയ ഉപദേശങ്ങൾ പിന്തുടരുക: സാമ്പത്തിക ഉപദേശം തേടുന്നവരുടെ എണ്ണം വർധിച്ചതിനാൽ തന്നെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാൽ നിങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക സ്ഥിതി അറിയാത്തവരിൽ നിന്ന് നിക്ഷേപ ഉപദേശം സ്വീകരിക്കരുത്. സ്വന്തമായി ആവശ്യമായ ഗവേഷണം നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
നിക്ഷേപങ്ങൾക്ക് വളരാൻ സമയം നൽകുന്നില്ല: നിക്ഷേപം നടത്തുമ്പോൾ സമയം പ്രധാനമാണ്. നിങ്ങളുടെ വരുമാനം പരമാവധിയാക്കാൻ കഴിയുന്നിടത്തോളം കാലം നിങ്ങൾ നിക്ഷേപം നീട്ടുക. ഒരു നിശ്ചിത കാലയളവിനുള്ളിൽ പണം ഇരട്ടിയാക്കാത്തതിനാൽ നിക്ഷേപകർ നിക്ഷേപങ്ങൾ പിൻവലിക്കുന്നത് പൊതുവായ ഒരു തെറ്റാണ്.
വ്യക്തമല്ലാത്ത നിക്ഷേപ ലക്ഷ്യങ്ങൾ: ശക്തമായ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിന് മുമ്പ് ആളുകൾ വിപണിയിലേക്ക് കുതിക്കുന്നതും പൊതുവെ കണ്ടുവരുന്ന പിഴവാണ്. നിങ്ങൾ നിക്ഷേപിക്കാൻ തയ്യാറാണോ എന്നറിയാനുള്ള ഒരു നല്ല മാർഗം, നിങ്ങളുടെ എല്ലാ സമീപകാല ലക്ഷ്യങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്ന ഒരു സേവിംഗ്സ് അക്കൗണ്ടിൽ ആരോഗ്യകരമായ തുകയുണ്ടോ എന്ന് മനസ്സിലാക്കുക എന്നതാണ്.
നിക്ഷേപം മൊത്തത്തിൽ വൈകിപ്പിക്കുന്നത്: ഒരിക്കലും നിക്ഷേപിക്കരുത് എന്നത് വിലയേറിയ തെറ്റാണ്. നിങ്ങളുടെ എല്ലാ പണവും ഒരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുക എന്നതിനർത്ഥം പണപ്പെരുപ്പ നിരക്ക് വർദ്ധിക്കുന്നതിനാൽ പണത്തിന് അതിന്റെ വാങ്ങൽ ശേഷി നഷ്ടപ്പെടുന്നു എന്നാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
