കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം

സ്വർണമില്ലാതെ ഭൂരിപക്ഷം മലയാളികൾക്കും ഒരു ജീവിതമില്ല. എല്ലാ ആഘോഷ വേളകളിലും ഹൃദയത്തോട് ചേർന്ന് സ്വർണവുമുണ്ടാകും. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി റോക്കറ്റ് പോലെ കുതിച്ച് പായുന്ന സ്വർണവില ആഭരണ പ്രേമികളുടെ ഹൃദയം തകർക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണമുള്ളത്.

ചെറിയ ആശ്വസം

54,520 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,815 രൂപ. കേരളത്തിൽ പവന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. എന്നാൽ ശനിയാഴ്ച സ്വർണ വിലയിൽ നേരിയ കുറവുണ്ട്. പവന് 80 രൂപ കുറഞ്ഞു.

54,440 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില. ഗ്രാമിന് 6,805 രൂപ. സംസ്ഥാനത്ത് സ്വർണത്തിന് രേഖപ്പെടുത്തുന്ന രണ്ടാമത്തെ ഉയർന്ന വിലയാണ് ഇന്നത്തേത്.

ഇത്തിരി ആശ്വാസം, സ്വർണവിലയിൽ നേരിയ കുറവ്

വില തീരുമാനിക്കുന്നത് ആര്..?

കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.

ഒരു പവൻ വാങ്ങാൻ 59,000 രൂപ നൽകണം

നിലവിലെ സ്വർണവില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങുമ്പോൾ 59,000 രൂപയിലധികം നൽകേണ്ടി വരും. കാരണം പവന്‍റെ വിലയോടൊപ്പം ഏറ്റവും കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം,ജി.എസ്.ടി മൂന്ന് ശതമാനം,എച്ച്.യു.ഐ.ടി നിരക്ക് എന്നിവ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോഴാണ് വില 59,000 കടക്കുന്നത്.

വിലയിലെ കുതിപ്പിന് കാരണം

യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്കുകൾ കുറക്കാനിടയുണ്ട്. ഇതാണ് സ്വർണ്ണത്തിന് പ്രധാനമായും കരുത്താകുന്നത്. ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറച്ചാൽ ബോണ്ടുകളിൽ ഉൾപ്പടെയുള്ള നിക്ഷേപം ആകർഷകമല്ലാതാകും. ഇത് മുന്നിൽ കണ്ട് കൂടുതൽ സുരക്ഷിതമായ സ്വർണ്ണത്തിൽ ആളുകൾ പണമിറക്കുന്നത് വില വർധനക്കുള്ള കാരണമാവുന്നുണ്ട്. ഇതിന് പുറമേ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും സ്വർണ്ണത്തിന്‍റെ വില വർധനവ് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്.

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില നേട്ടത്തിലാണ് വാരാന്ത്യത്തിൽ വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 10.81 ഡോളർ (0.45%) ഉയർന്ന് 2390.86 ഡോളർ എന്നതാണ് നിരക്ക്. കഴിഞ്ഞ ഒരു മാസത്തിൽ മാത്രം ആഗോള തലത്തിൽ 198.36 (9.09%) ഡോളറുകളുടെ വർധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങളിൽ 398.49 ഡോളർ (20.11%), ഒരു വർഷത്തിൽ 374.78 (18.69%) ഡോളറിന്‍റെ വർധനവും സ്വർണവിലയിലുണ്ടായി.

ഇത്തിരി ആശ്വാസം, സ്വർണവിലയിൽ നേരിയ കുറവ്

വില വർധനവ് നേട്ടമാക്കാം

സ്വർണത്തിന്‍റെ വില വർധനവ് നേട്ടമാക്കാൻ ചില വഴികളുണ്ട്. അതിൽ ആദ്യത്തേത്ത് സ്വർണം വിൽക്കുക എന്നതാണ്. എന്നാൽ വരും നാളുകളിൽ സ്വർണത്തിന് വില വർധിക്കാനുള്ള സാധ്യതയുള്ളത് കൊണ്ടു തന്നെ അത് നല്ല ബുദ്ധിയല്ല. സാമ്പത്തികമായ അത്യാവശ്യമുള്ളവർക്ക് സ്വർണം പണയം വെക്കുന്നത് നല്ലതാണ്. കാരണം ഇപ്പോൾ ഉയർന്ന തുക പെട്ടെന്ന് കയ്യിൽ കിട്ടും.

പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു.

ക്രെഡിറ്റ് സ്‌കോറുകളെ വൻതോതിൽ ആശ്രയിക്കുന്ന പരമ്പരാഗത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, സ്വർണ്ണ വായ്പകൾ ഈട് ഉപയോഗിച്ച് സുരക്ഷിതമാക്കുന്നു. അതുകൊണ്ടു തന്നെ പരിമിതമായതോ മോശമായതോ ആയ ക്രെഡിറ്റ് ചരിത്രമുള്ള വ്യക്തികൾക്കും വായ്പ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X