മ്യൂച്വൽ ഫണ്ടുകളിൽ ഏറ്റവും മികച്ച റിട്ടേൺ നൽകാൻ സാധിക്കുന്ന ഫണ്ടുകളാണ് സ്മോൾ കാപ് ഫണ്ടുകൾ. കഴിഞ്ഞ 1 വർഷത്തെ പ്രകടനം പരിശോധിച്ചാൽ നിരവധി സ്‌മോൾ കാപ് മ്യൂച്വൽ ഫണ്ട് സ്‌കീമുകളുടെ ഡയറക്ട്, റെഗുലർ പ്ലാനുകൾക്ക് 40 ശതമാനത്തിലധികം റിട്ടേൺ നൽകിയിട്ടുണ്ട്. ഈ കാലയളവിലെ മികച്ച പ്രകടനം കാഴ്ചവെച്ച സ്കീമിന്റെ ഡയറക്ട് പ്ലാൻ ഏകദേശം 49 ശതമാനം വരെ വളർന്നു. 1 വർഷത്തിനുള്ളിൽ മികച്ച പ്രകടനം നടത്തിയ 5 സ്മോൾ കാപ് സ്കീമുകളെ പരിചയപ്പെടാം.
എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്
കഴിഞ്ഞ 1 വർഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയൊരു ഫണ്ടാണ് എച്ച്ഡിഎഫ്സി സ്മോൾ കാപ് ഫണ്ട്. ഡയറക്ട് പ്ലാൻ ഒരു വർഷത്തിനുള്ളിൽ 48.84 ശതമാനം റിട്ടേണാണ് നൽകിയത്. ഡയറക്ട് പ്ലാനിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് 1,48,836.14 രൂപ നേടാനായി. എസ്ഐപി റിട്ടേൺ 43.02 ശതമാനമാണ്. 10,000 രൂപയുടെ എസ്ഐപി 146343.93 രൂപയായി.
റെഗുലർ പ്ലാനിൽ ഈ കാലയളവിൽ 47.39 ശതമാനം റിട്ടേൺ നൽകി. റെഗുലർ പ്ലാനിൽ 1 ലക്ഷം നിക്ഷേപിച്ചൊരാൾക്ക് 1,47,394.65 രൂപ ലഭിച്ചു. എസ്ഐപി റിട്ടേൺ 41.68 ശതമാനമാണ്. 10,000 രൂപയുടെ പ്രതിമാസ എസ്ഐപി 145564.9 രൂപയായി. 1 വർഷത്തിനുള്ളിൽ 35.69% റിട്ടേൺ നൽകിയ ബിഎസ്ഇ 250 സൂചികയെയാണ് ഫണ്ട് ട്രാക്ക് ചെയ്യുന്നത്.

17,333.47 കോടി രൂപയാണ് എച്ച്ഡ്എഫ്സി സ്‌മോള്‍ കാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. ഡയറക്ട് പ്ലാനില്‍ 103.64 രൂപയാണ് ജൂണ്‍ 16 നുള്ള നെറ്റ് അസറ്റ് വാല്യു. 0.79 ശതമാനമാണ് ചെലവ് അനുപാതം. റെഗുലര്‍ പ്ലാനില്‍ നെറ്റ് അസറ്റ് വാല്യു 92.86 രൂപയാണ്. ചെലവ് അനുപാതം 1.69 ശതമാനമാണ്.
ഫ്രാങ്ക്ലിൻ ഇന്ത്യ സ്മോളർ കമ്പനീസ് ഫണ്ട്
ഫ്രാങ്ക്ലിൻ ഇന്ത്യ സ്മോളർ കമ്പനി ഫണ്ടാണ് സ്മോൾ കാപ് സെഗ്മെന്റിൽ രണ്ടാമത്. ഡയറക്ട് പ്ലാൻ ഒരു വർഷത്തിനുള്ളിൽ 44.28 ശതമാനം വളർന്നു. റെഗുലർ പ്ലാൻ നൽകിയ റിട്ടേൺ 43.06 ശതമാനമാണ്. ഫണ്ട് ട്രാക്ക് ചെയ്യുന്ന നിഫ്റ്റി സ്മോൾ കാപ് സൂചിക 1 വർഷത്തിനിടെ 32.35 ശതമാനം നേട്ടമാണ് നൽകിയത്.
നിപ്പോൺ ഇന്ത്യ സ്‌മോൾ കാപ്
നിപ്പോൺ ഇന്ത്യ സ്‌മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ ഒരു വർഷത്തിനുള്ളിൽ 42.89 ശതമാനം റിട്ടേൺ നൽകി. റെഗുലർ പ്ലാൻ ഈ കാലയളവിൽ 41.61 ശതമാനം റിട്ടേൺ നൽകി. നിഫ്റ്റി സ്മോൾ കാപ് സൂചികയാണ് ഫണ്ട് ട്രാക്ക് ചെയ്യുന്നത്.
ക്വാൻഡ് സ്മോൾ കാപ് ഫണ്ട്
ക്വാൻഡ് സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ ഒരു വർഷത്തിനുള്ളിൽ 44.40 ശതമാനം റിട്ടേൺ നൽകി. റെഗുലർ പ്ലാൻ ഈ കാലയളവിൽ 42.41 ശതമാനമാണ് വളർന്നത്. നിഫ്റ്റി സ്മോൾ കാപ് സൂചികയാണ് ഫണ്ട് ട്രാക്ക് ചെയ്യുന്നത്.
ടാറ്റ സ്മോൾ കാപ് ഫണ്ട്
ടാറ്റ സ്മോൾ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ ഒരു വർഷത്തിനുള്ളിൽ 41.96 ശതമാനവും റെഗുലർ പ്ലാൻ 39.34 ശതമാനവും റിട്ടേൺ നൽകി. നിഫ്റ്റി സ്മോൾ കാപ് സൂചികയാണ് ഫണ്ട് ട്രാക്ക് ചെയ്യുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
