മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് ചെലവ് അനുപാതം. നിക്ഷേപത്തിനുള്ള ചെലവ് നിക്ഷേപത്തിന്റെ റിട്ടേണിനെ ബാധിക്കുന്നതിനാല്‍ ഒരു കണ്ണ് ചെലവ് അനുപാതത്തിന് നല്‍കണം. കുറഞ്ഞ ചെലവ് അനുപാതമുള്ള ഫണ്ടുകള്‍ സമാന ഫണ്ടുകളെ അപേക്ഷിച്ച് മികച്ച പ്രകടനം നടത്താം എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
നിക്ഷേപത്തിനായി ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ ചെലവ് അനുപാതമുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് നിക്ഷേപത്തില്‍ നിന്ന് മികച്ച നേട്ടം ലഭിക്കാന്‍ സഹായിക്കും. സ്മോള്‍ കാപ് ഫണ്ടുകളില്‍ കുറഞ്ഞ ചെലവ് അനുപാതമുള്ള ഫണ്ടുകളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
ചെലവ് അനുപാതം
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ അസറ്റ് മാനേജ്മെന്റ് കമ്പനികൾ വിവിധ ചെലവുകൾ വഹിക്കുന്നുണ്ട്. മാർക്കറ്റിംഗ്, പരസ്യം ചെയ്യൽ, ഫണ്ട് മാനേജ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ മുതലായവ ഫണ്ടുകൾക്കായി വരുന്ന ചെലവുകളാണ്. ഇത് നിക്ഷേപകരിൽ നിന്നാണ് കമ്പനികൾ ഈടാക്കുക. ഇതിനെ ചെലവ് അനുപാതം എന്ന പേരിലാണ് നിക്ഷേപരിൽ നിന്ന് ഈടാക്കുന്നത്. ഇത് നിക്ഷേപത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഉദാഹരണത്തിന് 1 ലക്ഷം രൂപ നിക്ഷേപിക്കുന്ന ഫണ്ടില്‍ 1 ശതമാനമാണ് ചെലവ് അനുപാതമെങ്കില്‍ വര്‍ഷത്തില്‍ 1,000 രൂപ ഫണ്ട് കൈകാര്യം ചെയ്യാനായി നൽകണം. ഇതുപ്രകാരം വര്‍ഷത്തില്‍ 12 ശതമാനം ആദായം ഫണ്ട് നല്കുമ്പോള് 1 ശതമാനം ചെലവ് അനുപാതം കൂടി കണക്കിലെടുത്താല്‍ 11 ശതമാനം ആയിരിക്കും യഥാര്‍ഥ ലാഭം.
മ്യൂച്വൽ ഫണ്ട് സ്കീമുകൾക് ഡയറക്ട്, റെഗുലർ പ്ലാനുകളുണ്ടാകും. ഡയറക്ട് പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ റെഗുലര്‍ പ്ലാനില്‍ ഉയര്‍ന്ന ചെലവ് അനുപാതമാണ് ഈടാക്കുന്നത്. റെഗുലര്‍ പ്ലാനില്‍ ഇടനിലക്കാർ വഴി വാങ്ങുമ്പോഴുണ്ടാകുന്ന കമ്മീഷന് കൂടി ചെലവ് അനുപാതത്തിൽ കണക്കാക്കും. റെഗുലർ പ്ലാനിലും ഡയറക്ട് പ്ലാനിലും മ്യൂച്വല്‍ ഫണ്ട് സ്കീമിന്റെ പോര്‍ട്ട്ഫോളിയോ തുല്യമായിരിക്കും.
റെഗുലര്‍ പ്ലാന്‍
റെഗുലര്‍ പ്ലാനില്‍ കുറഞ്ഞ ചെലവ് അനുപാതമുള്ള ഫണ്ടുകളിലൊന്നാണ് നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട്. 1.59 ശതമാനാണ് ചെലവ് അനുപാതം. കഴിഞ്ഞ 1 വര്‍ഷത്തിനിടെ 44.23 ശതമാനം റിട്ടേണ്‍ ഫണ്ട് നല്കി.പട്ടികയില്‍ രണ്ടാമത് ക്വാന്‍ഡ് സ്മോള്‍ കാപ് ഫണ്ടാണ്. 1.64 ശതമാനം ചെലവ് അനുപാതമുള്ള ഫണ്ട് 43.98 ശതമാനം റിട്ടേണാണ് 1 വര്‍ഷത്തിനിടെ നല്‍കിയത്.
1.68 ശതമാനം ചെലവ് അനുപാതമുള്ള എച്ച്ഡിഎഫ്സി സ്മോള്‍ കാപ് ഫണ്ടിന്റെ പ്രകടനം കഴിഞ്ഞ 1 വര്‍ഷത്തിനിടെ 49.17 ശതമാനമായിരുന്നു. ആക്സിസ് സ്മോള്‍ കാപ് ഫണ്ട് 1.68 ശതമാനവും കൊട്ടക് സ്മോള്‍ കാപ് ഫണ്ടിന് 1.7 ശതമാനവുമാണ് ചെലവ് അനുപാതം. കഴിഞ്ഞ 1 വര്‍ഷത്തിനിടെ ഇവ യഥാക്രമം 32.57 ശതമാനം, 28.11 ശതമാനം റിട്ടേണ്‍ നല്കി.
ഡയറക്ട് പ്ലാന്‍
സ്മോള്‍ കാപ് ഫണ്ടുകളില്‍ കുറഞ്ഞ ചെലവ് അനുപാതമുള്ള ഫണ്ടാണ് ഐടിഐ സ്മോള്‍ കാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാന്‍. 0.28 ശതമാനാണ് ചെലവ് അനുപാതം. 1 വര്‍ഷത്തിനിടെ 40.88 ശതമാനം റിട്ടേണ്‍ ഫണ്ട് നല്കി. പിജിഐഎം ഇന്ത്യ സ്മോള്‍ കാപ് ഫണ്ട് പരിശോധിച്ചാല്‍ 0.37 ശതമാനമാണ് ചെലവ് അനുപാതം. 1 വര്‍ഷത്തെ പ്രകടനം 24.36 ശതമാനമാണ്.
കാനറ റൊബേക്കോ സ്മോള്‍ കാപ് ഫണ്ടില്‍ 0.40 ശതമാനമാണ് ചെലവ് അനുപാതം. 1 വര്‍ഷത്തിനിടെ 29.82 ശതമാനം റിട്ടേണ്‍ ലഭിച്ച ഫണ്ടാണിത്. കൊട്ടക് സ്മോള്‍ കാപ് ഫണ്ട്, ടാറ്റ സ്മോള്‍ കാപ് ഫണ്ട് എന്നിവയ്ക്ക് 0.45 ശതമാനാണ് ചെലവ് അനുപാതം. 1 വര്‍ഷത്തെ റിട്ടേണ്‍ യഥാക്രമം 29.76 ശതമാനം, 43.74 ശതമാനം എന്നിങ്ങനെയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications