വിപണിയിലെ ചാഞ്ചാട്ടങ്ങളോട് താൽപര്യമില്ലാതെ സുരക്ഷിതമായി നിക്ഷേപിക്കാൻ തയ്യാറെടുക്കുന്നവർക്ക് ബാങ്കുകളിലെ സ്ഥിര നിക്ഷേപമാണ് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ. ഉയർന്ന പലിശ നിരക്ക് കാലയളവിൽ സ്ഥിര നിക്ഷേപമിടുകയെന്നത് നിക്ഷേപകർക്ക് ബോണസാണ്. ബാങ്കുകളിലെ പലിശ നിരക്കുകൾ ഉയർന്ന് നിൽക്കുന്ന കാലത്ത് ബാങ്കുകൾ വിവിധ കാലയളവുകളിൽ 9 ശതമാനം വരെ പലിശ നിക്ഷേപകർക്ക് നൽകുന്നുണ്ട്. മൂന്ന് വർഷ കാലത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നോക്കിയാൽ മികച്ച പലിശ നൽകുന്നത് സ്മോൾ ഫിനാൻസ് ബാങ്കുകളാണ്.
3 വർഷത്തേക്കുള്ള പലിശ പരിശോധിച്ചാൽ ശരാശരി 8 ശതമാനം നിരക്ക് ലഭിക്കുന്നതായി കാണാം. അതേസമയം സ്മോൾ ഫിനാൻസ് ബാങ്കുകൾ 8.6 ശതമാനം വരെ പലിശ നിരക്ക് നൽകുന്നുമുണ്ട്. സുരക്ഷയ്ക്കൊപ്പം മികച്ച ലിക്വിഡിറ്റിയും പലിശ വരുമാനം ഉറപ്പു നൽകുന്നതിനാൽ ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപമിടൻ പലരും തയ്യാറാണ്.
ഒരു കോടി രൂപയിൽ താഴെയുള്ള റെഗുലർ നിക്ഷേപകരുടെ 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് വിശദമായി നോക്കാം. ഈ നിരക്കിൽ 3 വർഷത്തേക്ക് ഓരോ ബാങ്കുകളും എത്ര രൂപ പലിശ വരുമാനം നൽകുന്നു എന്നും പരിശോധിക്കാം. ത്രൈമാസ കോമ്പൗണ്ടിംഗിന്റെ അടിസ്ഥാനത്തിലാണ് പലിശ വരുമാനം കണക്കാക്കുന്നത്.

8.60% പലിശ
സ്മോൾ ഫിനാൻസ് ബാങ്കുകളിൽ സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8.6 ശതമാനം എന്ന ഉയർന്ന നിരക്കിലുള്ള പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കിൽ ഒരു ലക്ഷം രൂപ മൂന്ന് വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ കാലാവധിയിൽ 1.29 ലക്ഷം രൂപയായി വളരും.
8.50% പലിശ
രണ്ട് സ്മോൾ ഫിനാൻസ് ബാങ്കുകളാണ് 3 വർഷത്തെ സ്ഥിര നിക്ഷേത്തിന് 8.50 ശതമാനം പലിശ നൽകുന്നത്. ജന സ്മോൾ ഫിനാൻസ് ബാങ്കും ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കുമാണിവ. ഒരു ലക്ഷം രൂപ മൂന്ന് വർഷ കാലയളവിൽ നിക്ഷേപിക്കാൻ സാധിക്കുമ്പോൾ കാലാവധിയിൽ 1.29 ലക്ഷം രൂപ പിൻവലിക്കാം.
8.11% പലിശ
ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8.11 ശതമാനം പലിശ നൽകുന്നു. ഈ പലിശ പ്രകാരം മൂന്ന് വർഷത്തിനുള്ളിൽ 1 ലക്ഷം രൂപ 1.27 ലക്ഷം രൂപയായി വളരും. വിവിധ സ്മോൾ ഫിനാൻസ് ബാങ്കുകൾ 8 ശതമാനം പലിശ 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് നൽകുന്നുണ്ട്.
എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയാണിവ. ഈ ബാങ്കുകളിൽ 1 ലക്ഷം രൂപ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ 1.27 ലക്ഷം രൂപയായി വളരും.
7.75% പലിശ
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് മൂന്ന് വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 8 ശതമാനത്തിന് താഴെയുള്ള പലിശയാണ് നൽകുന്നത്. മൂന്ന് വർഷത്തേക്ക് 7.75 ശതമാനം പലിശ നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് ലഭിക്കും. ഒരു ലക്ഷം രൂപ മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ ഈ പലിശ നിരക്കിൽ 1.26 ലക്ഷം രൂപ ലഭിക്കും.
നിക്ഷേപം ഇവിടെ സുരക്ഷിതം
നിക്ഷേപം സമാഹരിക്കാൻ വൻകിട ബാങ്കുകളുമായി മത്സരിക്കേണ്ടതിനാലാണ് സ്‌മോൾ ഫിനാൻസ് ബാങ്കുകൾ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. റിസർവ് ബാങ്കിന്‍റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവയാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ. റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നിക്ഷേപത്തിന് 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
