സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കഴിഞ്ഞ കാലങ്ങളിലായി കുറഞ്ഞു വന്നിരിക്കുകയാണ്. 2014 ല്‍ ഒന്‍പത് ശതമാനമായിരുന്ന സ്ഥിര നിക്ഷേപത്തിന് 2020 തില്‍ എസ്ബിഐ നല്‍കിയത് 5.4 ശതമാനം പലിശയായിരുന്നു. ഈ സഹാചര്യത്തില്‍ നിക്ഷേപകന്റെ ആദായം 40 ശതമാനം കുറയുകയാണ് ഉണ്ടായത്. എന്നാലും സ്ഥിര നിക്ഷേപത്തോടുള്ള താല്പര്യം ജനങ്ങളില്‍ കുറഞ്ഞിട്ടില്ല. ഇവിടെ പലിശ നിരക്ക് കുറയുന്നതിന് സമാനമായി പലതരത്തിലുള്ള ഇടിവുകളും മറ്റ് നിക്ഷേപങ്ങളിലുണ്ടാകുന്നുണ്ട്. എന്നാല്‍ നിക്ഷേപത്തിന് നിശ്ചയിച്ച ശതമാനം പലിശ ശ്യാരണ്ടിയോടെ ലഭിക്കുന്നതിനാല്‍ നിക്ഷേപകന് ആദായം ഉറപ്പാണ്.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പലിശയിലും കാര്യമായ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇതോടെ നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തില്‍ പല സ്ഥാപനങ്ങളുടെയും പലിശ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. 7.99 ശതമാനം വരെ പലിശ നല്‍കുന്ന സമോള്‍ ഫിനാന്‍സ് ബാങ്കുകളുണ്ട്. ഇത്തരത്തില്‍ ഉയര്‍ന്ന് നിരക്ക് തരുന്ന ബാങ്കുകളെ പരിചയപ്പെടാം.
എന്താണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍
രാജ്യത്ത് എല്ലായിടത്തും ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ റിസര്‍വ് ബാങ്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ അനുവദിക്കുന്നത്. ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത റൂറള്‍- സെമി അര്‍ബന്‍ മേഖലകളിലാണ് ഇവ അനുവദിക്കുന്നത്. 2013 ലെ കമ്പനീസ് ആക്ട് പ്രകാരം പബ്ലിക്ക് കമ്പനിയായാണ് ഇവ രജിസ്റ്റര്‍ ചെയ്യുന്നത്. അടിസ്ഥാന ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് അനുവാദമുണ്ട്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം ചെറുകിട ബിസിനസ്, വ്യവസായം, കര്‍ഷകര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് വായ്പയും അനുവദിക്കുന്നുണ്ട്.
സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
മഹാരാഷ്ട്രയിലെ ഏക സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. നവി മുംബൈയാണ് ബാങ്കിന്റെ ആസ്ഥാനം. റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തിയത്. 60 വയസിന് മുകളിലുള്ളവരുടെ രണ്ട് കോടിക്ക് മുകളിലുള്ള നിക്ഷപേങ്ങള്‍ക്കാണ് ബാങ്ക് 7.99 ശതമാനം പലിശ നല്‍കുന്നത്. 999 ദിവസ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശയ്ക്ക് യോഗ്യത. 999 ദിവസത്തേക്കുള്ള സാധാരണ നിക്ഷേപങ്ങള്‍ക്ക് 7.49 ശതമാനമാണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിലെ പുതുക്കിയ നിരക്ക്. 2022 ജൂണ്‍ 6 മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍ വരിക.
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
2017 ഫെബ്രുവരിയിലാണ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കുമാണ് ബാങ്ക് ഈയിടെ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇത് പ്രകാരം 990 ദിവസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ നിക്ഷേപകര്‍ക്ക് 7.45 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.95 ശതമാനവും പലിശ ലഭിക്കും.ഉദാഹരണത്തിന് ഇക്കാലളവില്‍ 2 ലക്ഷം രൂപ നിക്ഷേപിച്ച സാധാരണ നിക്ഷേപകന് 2,43,000 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,47,000 രൂപയും ലഭിക്കും.
ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ബംഗളൂരു ആസ്ഥാനമായ മറ്റൊരു സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് മുന്‍നിരയിലുള്ള സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് 7 ശതമാനവും മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 7.8 ശതമാനവുമാണ് ബാങ്ക് നല്‍കുന്ന പിളസ നിരക്ക്. 3 മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് ഈ പലിശ. 2 ലക്ഷം നാല് വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ പലിശയായ സാധാരണ നിക്ഷേപകന് 64,410 രൂപയും മുതിര്‍ന്ന പൗരന് 72,955 രൂപയും ലഭിക്കും. 2022 മേയ് അഞ്ചിന് പുതുക്കിയ നിരക്ക് നിലവില്‍ വന്നു.
ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ഉത്തര്‍പ്രദേശിലെ വാരണാസിയാണ് ഉത്കര്‍ഷ് ബാങ്കിന്റെ ആസ്ഥാനം. ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക് പ്രകാരം 7.25 ശതമാനമാണ സാധാരണ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ഉയര്‍ന്ന പലിശ. 700 മുതല്‍ 1000 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ബാങ്ക് ഈ പലിശ ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കിത് 7.75 ശതമാനമാണ്. 2 ലക്ഷം രൂപയുടെ നിക്ഷേപം വഴി സാധാരണ നിക്ഷേപകന് 42,000 രൂപയും മുതിര്‍ന്ന നിക്ഷേപകന് 45,000 രൂപയും പലിശയായി ലഭിക്കും.


Click it and Unblock the Notifications