സ്ഥിര നിക്ഷേപങ്ങളുടെ പലിശ പിന്നോട്ടേക്ക് സഞ്ചരിക്കാൻ തുടങ്ങിയ കാലമാണ്. പലിശ നിരക്കുകളിൽ പരിഷ്കരിക്കുന്ന ബാങ്കുകൾ ഭൂരിഭാഗവും നിക്ഷേപ പലിശ കുറയ്ക്കുകയാണ്. സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ നോക്കിയാൽ, രണ്ട് വർഷ കാലാവധിയുള്ള ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 8 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ മികച്ച പലിശ നൽകുന്ന ബാങ്കുകളിലേക്കാകും നിക്ഷേപകരുടെ ശ്രദ്ധ.
മുന്‍നിര സ്വകാര്യ, പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മികച്ച പലിശ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഭൂരിഭാഗം സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ നിന്നും സ്ഥിര നിക്ഷേപത്തിന് 8- 8.50 ശതമാനം പലിശ ലഭിക്കും. ഏത് കാലാവധിയിലാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ മികച്ച പലിശ നൽകുന്നതെന്ന് നോക്കാം.
എന്തുകൊണ്ട് ഉയർന്ന പലിശ
ബാങ്കിംഗ് രംഗത്ത് പൊതുവെ പുതിയ സ്ഥാപനങ്ങളായതിനാല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത്. ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നത് സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് മുന്‍നിര ബാങ്കുകളോട് മത്സരിക്കുന്നതിനുള്ള ശേഷി നല്‍കും. ചെറിയ പ്രവര്‍ത്തന തലമുള്ളതിനാല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് റിസ്കുണ്ട്. എന്നാല്‍ 5 ലക്ഷംരൂപ വരെ നിക്ഷേപിക്കുന്നവരാണെങ്കില്‍ റിസര്‍വ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും.

എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്
24 മാസം മുതല്‍ 36 മാസത്തേക്കാണ് എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 8 ശതമാനം പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്കുള്ള 0.50 ശതമാനം പ്രീമിയം നിരക്ക് പ്രകാരം 8.50 ശതമാനം പലിശ ലഭിക്കും. 45 മാസം മുതല്‍ 120 മാസത്തേക്ക് 7.25 ശതമാനവും 36 മാസം മുതല്‍ 45 മാസത്തേക്ക് 7.75 ശതമാനവും 18 മുതല്‍ 24 മാസത്തേക്ക് 7.50 ശതമാനവും പലിശ ലഭിക്കും.
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
13 മാസം മുതല്‍ 559 ദിവസത്തേക്ക് 8.20 ശതമാനം ലിശ ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് റെഗുലര്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. 80 ആഴ്ചത്തേക്ക് 8.45 ശതമാനം പലിശ നിരക്ക് ലഭിക്കും. 561 ദിവസം മുതല്‍ 989 ദിവസത്തേക്ക് 7.7 ശതമാനം പലിശയും 990 ദിവസത്തേക്ക് 7.95 ശതമാനം പലിശയും ലഭിക്കും.
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
444 ദിവസത്തേക്ക് 8.50 ശതമാനം പലിശ നിരക്കില്‍ ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ സ്ഥിര നിക്ഷേപമിടാം. 888 ദിവസത്തേക്ക് 8.25 ശതമാനം പലിശ നേടാം. ഒരു വര്‍ഷം 2 ദിവസം മുതല്‍ 443 ദിവസത്തേക്ക് 8.2 ശതമാനം പലിശ നിരക്കും ലഭിക്കും. 445 ദിവസം മുതല്‍ 18 മാസത്തേക്ക് 8.2 ശതമാനവും 3-4 വര്‍ഷത്തേക്ക് 7.5 ശതമാനം പലിശയും 4-5 വര്‍ഷത്തില്‍ 7.25 ശതമാനം പലിശയും ലഭിക്കും.
ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്
2-3 വര്‍ഷ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.50 ശതമാനം പലിശ ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കും. 1-2 വര്‍ഷത്തേക്ക് 8.2 ശതമാനവും 365 ദിവസ കാലാവധിയില്‍ 8 ശതമാനവുമാണ് പലിശ നിരക്ക്. കാലാവധി കൂടുന്നതിന് അനുസരിച്ച് പലിശ നിരക്ക് കുറയും. 3-5 വര്‍ഷത്തേക്ക് 7.25 ശതമാനവും ദീര്‍ഘകാലത്തേക്ക് 6.5 ശതമാനം പലിശയും ജന സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് നേടാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
