സമ്പാദ്യ ശീലം വളർത്തുന്നത് വളരെ നല്ലതാണ്. എന്നാൽ പലരും തെറ്റായ രീതിയിലൂടെ സമ്പാദിക്കാൻ ശ്രമിക്കുകയും അതിൽ പരാജയപ്പെടുയും ചെയ്യുന്നു. വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർ ദീർഘകാല നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതാണ്. മാത്രമല്ല ഓഹരി വിപണികളിൽ നിക്ഷേപിക്കുന്നതും സമ്പത്ത് അമിതമായി വളരാൻ സഹായിക്കും. എന്നാൽ അവയെല്ലാം അപകട സാധ്യതയും ഏറെ കൂടുതലുള്ള നിക്ഷേപങ്ങളാണ്.
അപകട സാധ്യത ഒട്ടുമില്ലാതെ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് നിക്ഷേപിക്കാൻ സ്ഥിര നിക്ഷേപങ്ങളോ അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ചെറുകിട സമ്പാദ്യ പദ്ധതികളോ ആയിരിക്കും. ചില സ്കീമുകൾ ആധായ നികുതി ഇളവുകളും വാഗ്ദാനം ചെയ്യുന്നു.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (PPF), പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (MIS), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), സുകന്യ സമൃദ്ധി യോജന അക്കൗണ്ട് (SSY), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) എന്നിവ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളാണ്. ഇവയിൽ ചില സ്കീമിൽ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും, ഒപ്പം ഉയർന്ന പലിശയും ഉറപ്പാക്കാം.
ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങളും മികച്ച നിക്ഷേപ ഓപ്ഷനാണ്. രാജ്യത്തെ ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്കുള്ള എഫ്.ഡി സ്കീമുകളാണ് നൽകുന്നത്. ഇവിടെ സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്ന വരുമാനവും ചെറുകിട സമ്പാദ്യ പദ്ധതികളും തമ്മിൽ താരതമ്യം ചെയ്താൽ ഏത് സ്കീമാണ് ഉർന്ന വരുമാനം നൽകുന്നത്? വിശദമായി അറിയാം;
ബാങ്ക് എഫ്ഡികളും ചെറുകിട സമ്പാദ്യ പദ്ധതികളും തമ്മിലുള്ള വ്യത്യാസം...
1. വരുമാനം: മിക്ക ചെറുകിട സമ്പാദ്യ പദ്ധതികളും പ്രതിവർഷം 7-8 ശതമാനം വരെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. എന്നാൽ നിലവിൽ സ്ഥിര നിക്ഷേപങ്ങൾ സാധാരണയായി പ്രതിവർഷം 6-7 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്യുന്നു.
2. നികുതി ലാഭിക്കൽ: പോസ്റ്റ് ഓഫീസ് സ്കീമുകൾ പോലുള്ള ചെറുകിട സമ്പാദ്യ പദ്ധതികൾ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നിക്ഷേപത്തിന് നികുതി ഇളവ് നൽകുന്നു. എന്നാൽ സ്ഥിര നിക്ഷേപങ്ങൾ അത്തരം ഇളവുകൾ നൽകുന്നില്ല.

ചെറുകിട സമ്പാദ്യ പദ്ധതികൾ എത്ര ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു?
- പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ്: ഇത് 5 മുതൽ 10 വർഷത്തെ കാലാവധിയുള്ള ജനപ്രിയ പദ്ധതിയാണ്. എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ വലിയ സമ്പാദ്യം ഉറപ്പാക്കാം. ഇവിടെ പ്രതിവർഷം 6.7% പലിശ വാഗ്ദാനം ചെയ്യുന്നു.
- പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം: ഇത് സ്ഥിര നിക്ഷേപത്തിന് സമാനമായ നിക്ഷേപ മാർഗമാണ്. ഈ സ്കീം 4 വ്യത്യസ്ത പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് നിങ്ങൾ 1 വർഷത്തെ കാലാവധിയിൽ ഈ സ്കീമിൽ നിക്ഷേപിച്ചാൽ വാർഷിക പലിശ നിരക്ക് 6.9% ലഭിക്കും. എന്നാൽ രണ്ട് വർഷത്തേക്ക് നിക്ഷേപിച്ചാൽ വാർഷിക പലിശ 7% ഉറപ്പാക്കാം. നിങ്ങൾ മൂന്ന് വർഷത്തെ കാലാവധിയിൽ ഇവിടെ നിക്ഷേപിച്ചാൽ 7.1 ശതമാനവും, അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 7.5 ശതമാനവുമാണ് വാർഷിക പലിശ ലഭിക്കുന്നത്. 5 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ മാത്രമേ ആദായ നികുത നിയമം 80C പ്രകാരമുള്ള നികുതി കിഴിവ് ലഭിക്കൂ.
- പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന അക്കൗണ്ട് : നിക്ഷേപകന് സ്ഥിരമായ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന സമ്പാദ്യ പദ്ധതിയാണിത്. ഇവിടെ പ്രതിവർഷം 7.4 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
- സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന ജനപ്രിയ പദ്ധതിയാണിത്. ഈ സ്കീം താരമ്യേന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അതായത് പ്രതിവർഷം 8.2 ശതമാനം പലിശ ഉറപ്പാക്കാം.
- പിപിഎഫ്: പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് അഥവാ പിപിഎഫ് കൂട്ടു പലിശയുടെ നേട്ടം ഉറപ്പാക്കുന്ന മികച്ച സ്കീമാണ്. 15 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കുന്നതിനൊപ്പം നിങ്ങൾക്ക് 5 വർഷത്തെ ബ്ലോക്കുകളായി കാലാവധി നീട്ടാനും ഓപ്ഷനുണ്ട്. ഈ സ്കീം പ്രതിവർഷം 7.1% പലിശ വാഗ്ദാനം ചെയ്യുന്നു.
- സുകന്യ സമൃദ്ധി യോജന: 10 വയസ്സിനു താഴെയുള്ള പെൺമക്കൾക്ക് ചേരാവുന്ന പ്രത്യേക നിക്ഷേപ പദ്ധതിയാണിത്. ഈ സ്കീം പ്രതിവർഷം 8.2 ശതമാനം പലിശ നൽകുന്നു. 21 വർഷം വരെയാണ് നിക്ഷേപത്തിൻ്റെ മെച്യൂരിറ്റി കാലാവധി. പക്ഷേ 18 വയസ്സിനു ശേഷം വിവാഹം ചെയ്യുകയാണെങ്കിൽ ഈ പണം പിൻവലിക്കാൻ സാധിക്കും.
- നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റ്: ഇത് 5 വർഷത്തെെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന ജനപ്രിയ നിക്ഷേപമാണ്. നിങ്ങൾക്ക് പ്രതിവർഷം 7.7 ശതമാനം പലിശ നേടാം.
- കിസാൻ വികാസ് പത്ര: കർഷകർക്ക് വേണ്ടി ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച നിക്ഷേപ പദ്ധതിയായിരുന്നു ഇത്. എന്നാൽ നിലവിൽ ഏതൊരു ഇന്ത്യൻ പൗരനും ഇവിടെ നിക്ഷേപിക്കാം. ഈ സമ്പാദ്യ പദ്ധതി പ്രതിവർഷം 7.5% പലിശ വാഗ്ദാനം ചെയ്യുന്നു.
5 ലക്ഷത്തിൻ്റെ വ്യക്തിഗത വായ്പ എടുത്താൽ എല്ലാ മാസവും എത്ര രൂപ ഇഎംഐ അടക്കേണ്ടി വരും?
ബാങ്ക് സ്ഥിര നിക്ഷേപങ്ങളും പലിശ നിരക്കും അറിയാം....
ബാങ്ക് നിരവധി സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. സാധാരണയായി പ്രതിവർഷം 6-7 ശതമാനം വരെയാണ് നിലവിൽ എഫ്.ഡി പലിശ വാഗ്ദാനം ചെയ്യുന്നത്.
- എസ്‌ബിഐ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. നിരവധി സ്കീമുകളാണ് എസ്ബിഐ സാധാരണ നിക്ഷേപകർക്കും മുതിർന്ന പൗരൻമാർക്കുമായി നൽകുന്നത്. ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 6.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇതേ കാലാവധിയിൽ മുതിർന്ന പൗരൻമാർക്ക് 7% പലിശ ലഭിക്കും.
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: ഇവിടെ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് പ്രതിവർഷം 6.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരൻമാർക്ക് 7.25% പലിശ ലഭിക്കുന്നു.
- ബാങ്ക് ഓഫ് ബറോഡ: ഈ ബാങ്കിൽ നിക്ഷേപിച്ചാൽ സാധാരണ നിക്ഷേപകർക്ക് 6.85 ശതമാനം പലിശയും മുതിർന്ന പൗരൻമാർക്ക് 7.35% പലിശയും വാഗ്ദാനം ചെയ്യുന്നു.
- എച്ച്ഡിഎഫ്‌സി ബാങ്ക് : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി. ഇവിടെ നിക്ഷേപിക്കുമ്പോൾ സാധാരണ നിക്ഷേപകർക്ക് 6.6 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.10% പലിശയും വാഗ്ദാനം ചെയ്യുന്നു.
- ഐസിഐസിഐ ബാങ്ക് : ഈ സ്വകാര്യ ബാങ്ക് സാധാരണ നിക്ഷേപകർക്ക് 6.7 ശതമാനവും മുതിരന്ന പൗരൻമാർക്ക് 7.20% പലിശയും വാഗ്ദാനം ചെയ്യുന്നു.
നികുതി ലാഭിക്കാനും, ഉയർന്ന പലിശ നിരക്കോടെ ആകർഷകമായ വരുമാനവും വാഗ്ദാനം ചെയ്യുന്നത് സ്ഥിര നിക്ഷേപങ്ങളേക്കാൾ പോസ്റ്റ് ഓഫീസ് ചെറുകിട സമ്പാദ്യ പദ്ധതികളാണ്. എന്നാൽ പഴയ നികുതി വ്യവസ്ഥയിൽ മാത്രമേ ഈ നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നുള്ളൂ. പരമാവധി പരിധി പ്രതിവർഷം 1.5 ലക്ഷം വരെയാണ്. അതായത് പുതിയ വ്യവസ്ഥയിലുള്ളവർക്ക് ഇളവുകളില്ല എന്നർത്ഥം. രണ്ട് സ്കീമുകളും വേറിട്ട രീതിയിൽ മികച്ച വരുമാനം നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
