റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുമ്പോഴും സ്ഥിര നിക്ഷേപങ്ങളുടെ മാറ്റ് കുറഞ്ഞിട്ടില്ല. ഇന്നും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8 ശതമാനത്തിന് മുകളിലാണ്. ഇവിടെ പൊതുമേഖ, സ്വകാര്യ ബാങ്കുകളെ കടത്തിവെട്ടി എസ്ബിഎം ബാങ്ക് ഇന്ത്യ എന്ന വിദേശ ബാങ്കാണ് റെഗുലർ നിക്ഷേപകർക്ക് 8.25 ശതമാനം വരെ പലിശ നൽകുന്നത്. ബാങ്കിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഉയർന്ന പലിശ നൽകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ജനുവരി 24 ന് അവസാനിക്കും.
എസ്‌ബിഎം ബാങ്ക് ഇന്ത്യ
മൗറീഷ്യസ് ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിന്റെ ഉപസ്ഥാപനമാണ് എസ്ബിഎം ബാങ്ക് ഇന്ത്യ. വിദേശ ബാങ്കിന്റെ സമ്പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ബാങ്കിംഗ് ലൈസൻസ് ലഭിച്ച ആദ്യത്തെ ബാങ്കാണിത്. മുംബൈ, ന്യൂഡൽഹി, ചണ്ഡീഗഢ്, പൂനെ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലും ഗ്രാമീണ കേന്ദ്രങ്ങളായ ആർസി പുരം, ഗാൽത്താരെ, പാൽഘറിലെ അബിത്ഘർ എന്നിവിടങ്ങളിലും ബാങ്കിന് സാന്നിധ്യമുണ്ട്.

പ്രത്യേക പലിശ നിരക്ക്
റെസിഡന്റ്‌സ്, നോൺ റെസിഡന്റ് ഇന്ത്യക്കാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്ക് എസ്ബിഎം ബാങ്ക് ഇന്ത്യ നൽകുന്നുണ്ട്. ഇതോടൊപ്പം എസ്‌ബിഎം ബാങ്ക് ഇന്ത്യ നിശ്ചിത കാലയളവിൽ 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക് 8 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നുണ്ട്. ഇവയിൽ നി്ഷേപിക്കാനുള്ള സമയപരിധി ജനുവരി 24 ആണ്.
3 വർഷത്തിൽ കൂടുതലുള്ള 2 ദിവസം മുതൽ 5 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ 8.25 ശതമാനം പലിശയും 391 ദിവസം മുതൽ 15 മാസം വരെയുള്ള ഹ്രസ്വകാലത്തേക്ക് 8.10 ശതമാനം പലിശയും ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപമായി നൽകും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.
മറ്റു പലിശ നിരക്ക്
ഒരു വര്‍ഷം മുതലുള്ള സ്ഥിര നിക്ഷേപത്തിന് എസ്ബിഎം ബാങ്ക് 7 ശതമാനത്തില്‍ മുകളിലുള്ള പലിശ നിരക്ക് നല്‍കുന്നുണ്ട്. 1 വര്‍ഷം മുതല്‍ 389 ദിവസത്തേക്ക് 7.05 ശതമാനം പലിശ ലഭിക്കും. 15 മാസം മാസത്തില്‍ കൂടുതല്‍ 18 മാസം വരെയുള്ള കാലാവധിയില്‍ 7.05 ശതമാനം പലിശ നേടാം. 18 മാസത്തില്‍ കൂടുതല്‍ 3 വര്‍ഷം 2 ദിവസത്തില്‍ താഴെയുള്ള കാലാവധിയില്‍ 7.30 ശതമാനം പലിശ ലഭിക്കും.
3 വര്‍ഷം 2 ദിവസത്തേക്ക് 7.40 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷത്തേക്ക് 7.75 ശതമാനവും 5 വര്‍ഷത്തില്‍ കൂടുതല്‍ 10 വര്‍ഷത്തേക്ക് 7.40 ശതമാനവും പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും.
നേരത്തെ പിൻവലിക്കൽ
എസ്‌ബിഎം ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ കാലാവധിക്ക് മുൻപ് പിൻവലിക്കുകയാണെങ്കിൽ ബാങ്ക് കാലാകാലങ്ങളിൽ തീരുമാനിക്കുന്ന പിഴ ബാധകമാകും. നോൺ കോളബിൾ സ്ഥിര നിക്ഷേപങ്ങൾ ഒഴികെ എല്ലാ ടേം ഡെപ്പോസിറ്റുകളും പിൻവലിക്കാൻ ബാങ്ക് അനുവദിക്കും. ബാധകമായ ഒരു ശതമാനം പിഴ നൽകി നിക്ഷേപകർക്ക് 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങൾ പിൻവലിക്കാവുന്നതാണ്.
നിക്ഷേപങ്ങൾക്ക് ഇൻഷൂറൻസ്
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്കുകൾക്കും ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പപ്പറേഷനില്‍ (ഡിഐസിജിസി) രജിസ്ട്രേഷൻ ആവശ്യമാണ്. ഇതു പ്രകാരം 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഈ ആർബിഐ സബ്സിഡിയറി ഇൻഷൂറൻസ് പരിരക്ഷ നൽകും. ബാങ്ക് പാപ്പരായാൽ 5 ലക്ഷം വരെയുള്ള തുക ഡിഐസിജിസി നൽകും. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ ബാങ്ക്, വിദേശ ബാങ്ക് തുടങ്ങി എല്ലാ ബാങ്കുകൾക്കും ഇൻഷൂറൻസ് സേവനം ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
