ഭവന വായ്‌പയുടെ പലിശ കുറയ്‌ക്കാനുള്ള ചില എളുപ്പവഴികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും ഒരു ശരാശരി വ്യക്തിയുടെ ഏറ്റവും വലിയ കടമ്പ പണം കണ്ടെത്തുകയെന്നതാണ്. വീടുവെയ്‌ക്കുന്നവരിൽ ഭൂരിഭാഗം പേരും ഭവന വായ്‌പ എടുക്കാറുണ്ട്. മറ്റ് വായ്‌പകളെക്കാൾ പലിശ കുറവാണെന്നതും ദീർഘകാല കാലാവധി ലഭിക്കുമെന്നതും മിക്ക ആളുകളേയും ഭവന വായ്‌പ എടുക്കാൻ പ്രയരിപ്പിക്കാറുണ്ട്. ഭവനവായ്പ ഒരു സെക്യൂരിറ്റൈസ്ഡ് വായ്പയായതിനാൽ തന്നെ അത് തിരിച്ചടയ്‌ക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധ കൊടുക്കണം. ഇല്ലെങ്കിൽ ഇത് നിങ്ങളുടെ വായ്‌പാ ഭാരം വർദ്ധിപ്പിക്കും. നിങ്ങളുടെ ഭവന വായ്‌പയുടെ പലിശ കുറയ്‌ക്കാൻ ചില മാർഗങ്ങൾ ഇതാ;

 


ഭവനവായ്‌പയുടെ ഓവർ ഡ്രാഫ്‌റ്റ് സൗകര്യം തിരഞ്ഞെടുക്കുക

ഭവനവായ്‌പയുടെ ഓവർ ഡ്രാഫ്‌റ്റ് സൗകര്യം തിരഞ്ഞെടുക്കുക

ഭവനവായ്‌പയുടെ പലിശ നിരക്ക് കുറയ്‌ക്കുന്നതിനായി നിങ്ങൾക്ക് ഭവന വായ്‌പ അക്കൗണ്ടിൽ ഒരു ഓവർ ഡ്രാഫ്‌റ്റ് സൗകര്യം തിരഞ്ഞെടുക്കാം. ഈ സൗകര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇ‌എം‌ഐയ്‌ക്ക് പുറമേ അധിക തുക ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം. ഇങ്ങനെ നിക്ഷേപിക്കുന്നത് നിങ്ങളുടെ പലിശയും വായ്‌പാ കാലാവധിയും കുറയാൻ സഹായിക്കും. കൂടാതെ ആവശ്യമുള്ള സമയത്ത് നിങ്ങളുടെ ഭവനവായ്പ അക്കൗണ്ടിൽ നിന്ന് മിച്ചം വരുന്ന തുക പിൻവലിക്കാനും കഴിയും. എന്നാൽ ഈ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുന്നത് ‌വായ്പയുടെ കുടിശ്ശിക ബാലൻസ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നത് ശ്രദ്ധിക്കുക.

പ്രീപേയ്‌മെന്റ് ചെയ്യാൻ ശ്രമിക്കുക

പ്രീപേയ്‌മെന്റ് ചെയ്യാൻ ശ്രമിക്കുക

നിങ്ങളുടെ കൈയിൽ കൂടുതൽ പണം വരുമ്പോൾ അത് ഭവന വായ്‌പ അടച്ചുതീർക്കാനായി മാറ്റി വെയ്‌ക്കുക. ഇതിനായി നിങ്ങൾക്ക് നിങ്ങളുടെ വാർഷിക ബോണസ്, ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള മെച്യൂരിറ്റി വരുമാനം തുടങ്ങിയവ ഉപയോഗിക്കാം. കൂടാതെ പ്രതിമാസം നിങ്ങൾ അടയ്‌ക്കേണ്ട ഇഎംഐയേക്കാൾ കൂടുതൽ പണം അടയ്‌ക്കാൻ കഴിയുമെങ്കിൽ അത് നല്ലൊരു ഓപ്‌ഷനാണ്. കൂടുതൽ കാലം വായ്‌പ തിരിച്ചടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കാനും വായ്പാ ഭാരം ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും.

ഭവന വായ്‌പ ഓഫറുകൾ പരിശോധിക്കുക

ഭവന വായ്‌പ ഓഫറുകൾ പരിശോധിക്കുക

ഓൺലൈനിൽ നിങ്ങൾക്ക് ഭവന വായ്‌പ ഓഫറുകൾ പരിശോധിക്കാം. അതായത് മറ്റ് ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകൾ പരിശോധിക്കുക. നിലവിൽ നിങ്ങൾ നൽകുന്ന പലിശയും മറ്റ് സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്ന പലിശയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് തോന്നിയാൽ വായ്‌പ മാറ്റാനുള്ള ഒരു ഓപ്ഷൻ ഉണ്ട്.

English summary

ഭവന വായ്‌പയുടെ പലിശ കുറയ്‌ക്കാനുള്ള ചില എളുപ്പവഴികൾ

Some easy ways to reduce the interest on a home loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X