സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഇങ്ങനെയും വെല്ലുവിളികൾ; അധിക ചെലവിൽ നിന്ന് രക്ഷപെടാം; വഴികളിതാ

പോർട്ട്‌ഫോളിയോയുടെ വൈവിധ്യവത്കരണത്തിനും മികച്ച സമ്പാദ്യം ഉണ്ടാക്കാനുമുള്ള ഒരു ജനപ്രിയ നിക്ഷേപ മാർ​ഗമാണ് ഇന്നത്തെ കാലത്ത് സ്വർണം. സാംസ്കാരിക മൂല്യത്തോടെ സ്വർണം സൂക്ഷിക്കുന്നവരുമുണ്ട്. സ്വർണത്തിനുള്ള ജനപ്രീതി മുതലാക്കി തന്നെ സ്വർണത്തിൽ നിക്ഷേപിക്കുന്നവരുടെയും സ്വർണം വാങ്ങുന്നവരുടെയും പണം തട്ടാനുള്ള നിരവധി വഴികൾ ഇന്ന് വിപണിയിലുണ്ട്. സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുന്നത് വാങ്ങുന്നവർക്കാകും. സ്വർണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

ഉത്തരവാ​ദിത്വമുള്ള ജുവലറിയിൽ നിന്ന് വാങ്ങുക

ഉത്തരവാദിപ്പെട്ട ജുവലറികളിൽ നിന്ന് മാത്രം എല്ലായ്‌പ്പോഴും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാൻ ശ്രദ്ധിക്കണം. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് നിരവധി ഘട്ടങ്ങളിലൂടെ സ്വർണം സഞ്ചരിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിയമവിരുദ്ധമായി സ്വർണം ഖനനം നടക്കുന്നുണ്ട്.

കസ്റ്റംസ് നിയമ പ്രകാരം ബില്ലുണ്ടെങ്കിൽപ്പോലും അനധികൃത സ്രോതസ്സുകളിൽ നിന്ന് സംഭരിക്കുന്ന ഏതൊരു ഉൽപ്പന്നവും കണ്ടുകെട്ടാനുള്ള അവകാശം സർക്കാരിനുണ്ട്. ഇവിടെയുള്ള സുരക്ഷിതത്വം ഉറപ്പാക്കാൻ ഉത്തരവാദിത്വമുള്ള ജുവലറികൾക്ക് സാധിക്കും.

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഇങ്ങനെയും വെല്ലുവിളികൾ; അധിക ചെലവിൽ നിന്ന് രക്ഷപെടാം; വഴികളിതാ

ഹാൾമാർക്കിം​ഗ് ഉറപ്പാക്കുക

തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സ്വർണം വാങ്ങുന്നവർ സ്വർണാഭരണങ്ങളിലുള്ള ഹാൾമാർക്ക് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ 6 അക്ക എച്ച്‍യുഐഡി കോഡും സ്വർണാഭരണങ്ങളിൽ പതിപ്പിച്ചതായി ഉറപ്പാക്കണം. വില്പനക്കാരൻ നൽകുന്ന ബില്ലിൽ ഹാൾമാർക്ക് നമ്പർ സൂചിപ്പിക്കണം. പൊതുവെ 18 മുതൽ 22 കാരറ്റ് വരെയുള്ള ആഭരണങ്ങളാണ് ഹാൾമാർക്കിൽ വിൽക്കുന്നത്. 

ജിഎസ്ടി പരിശോധിക്കുക

സ്വർണം വാങ്ങുമ്പോൾ ചരക്ക് സേവന നികുതി നൽകേണ്ടതുണ്ട്. മറ്റ് ഉത്പ്പന്നങ്ങൾക്ക് 28 ശതമാനം വരെ ജിഎസ്ടി ഈടാക്കുമെങ്കിലും സ്വർണത്തിന് ജിഎസ്ടി ഈടാക്കുന്നത് വെറും 3 ശതമാനാണ്. ഇത് വാങ്ങുന്നവർ കൃത്യമായി പരിശോധിക്കണം.

ബിൽ വാങ്ങുക

ഏതൊരു സാധനം വാങ്ങുമ്പോഴും ബിൽ വാങ്ങുന്നത് ശീലമാക്കേണ്ടതുണ്ട്. ഇത് സ്വർണത്തിന്റെ കാര്യത്തിലും വേണം. നികുതി അടച്ച് ബില്‍ സ്വന്തമാക്കുന്നതിലൂടെ വാങ്ങലിന് നിയമസാധുത ലഭിക്കുകയാണ്. ഇത് സ്വര്‍ണത്തിന്റെ ഗുണനിലവാരം ഉറപ്പു നല്‍കുന്നു. ബില്ലിന് നിര്‍ബന്ധിക്കുകയും ശരിയായ നികുതി അടയ്ക്കുകയും ചെയ്യുന്നത് സമ്പദ്‍വ്യവസ്ഥയ്ക്കും ​ഗുണകരമാണ്. ബിൽ വാങ്ങുന്നത് വഴി ഇന്‍ഷുറന്‍സ് എജി ക്ലെയിം ചെയ്യുന്നതിന് സഹായിക്കും. 

സ്വർണത്തിലുള്ള മറ്റു ഘടകങ്ങൾ

സാധാരണയായി സ്വർണാഭരണങ്ങൾ മെഴുക്, ഷെല്ലുകൾ എന്നിവ കൊണ്ട് നിറച്ചതാണ്. സ്വർണത്തിന് ആവശ്യമുള്ള രൂപം നൽകാൻ അവ സാ​ഹയിക്കും. അതേസമയം ജുവലറി ഒരു ഉപഭോക്താവിൽ നിന്ന് സ്വർണം തിരികെ വാങ്ങുമ്പോൾ മെഴുക് നീക്കം ചെയ്ത ശേഷമാണ് സ്വർണത്തിന്റെ അളവ് തൂക്കി നോക്കുന്നത്.

ഇത് ആഭരണങ്ങളുടെ വിലയെ 10 മുതൽ 30 ശതമാനം വരെ ബാധിക്കുന്നതിന് കാരണമാണ്. വാങ്ങുന്നയാൾ ആഭരണങ്ങളിലെ മെഴുക് സംബന്ധിച്ച് വിവരം ജുവലറിയിൽ നിന്ന് മനസിലാക്കണം. 

രത്നങ്ങളുള്ളവ വാങ്ങാതിരിക്കുക

ആഭരണങ്ങളിലെ രത്നങ്ങൾ ആഭരണത്തിന്റെ ഭംഗി കൂട്ടുന്നവയാണ്. വളകളിലും മാലകളിലും ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആഭരണങ്ങൾ വാങ്ങുന്നതിന് മുൻപ് അവയുടെ തൂക്കം കൃത്യമായി പരിശോധിച്ചിരിക്കണം. രത്നങ്ങളുടെ ഭാരത്തിന്റെ ഉചിത പരിധി 5-15 ശതമാനമാണ്.

ലാബിൽ തീർത്ത വജ്രങ്ങൾ

പണം നഷ്ടമാകാനുള്ള മറ്റൊരു സാധ്യത വജ്രങ്ങളാണ്. എല്ലാ വജ്രങ്ങളും അത്ര വിലയുള്ളതല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പ്രകൃതിദത്തമായ വജ്രം മാത്രമാണ് വിലയേറിയത്. ലാബിൽ നിർമിച്ച വജ്രത്തിന് വില കുറവാണ്. സാധാരണഗതിയിൽ, നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ വലിയ വ്യത്യാസമില്ലെന്നതിനാൽ വജ്രങ്ങൾ ഉൾപ്പെടുന്ന സ്വർണാഭരണങ്ങൾ വാങ്ങുന്നവർ ഇതിന് മുൻപ് പരിശുദ്ധി ഉറപ്പാക്കണം.

പണിക്കൂലി അറിയണം

പണിക്കൂലി അറിയണം സ്വർണാഭരണം വാങ്ങുന്നൊരാളാണെങ്കിൽ സ്വർണ വിലയോടൊപ്പം അധികമായി ചെലവാക്കേണ്ടത് പണിക്കൂലിയാണ്. 5 ശതമാനം മുതൽ സ്വർണത്തിന് പണിക്കൂലി നൽകേണ്ടി വരുന്നു. വലിയ ഡിസൈനുള്ള ആഭരണങ്ങളാണെങ്കിൽ പണിക്കൂലി ഉയരും. സ്വർണം വിൽക്കുമ്പോൾ തിരികെ ലഭിക്കാത്തൊരു തുകയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X