സ്വർണം വാങ്ങാം സർക്കാരിൽ നിന്ന്, സുരക്ഷയ്ക്കൊപ്പം പലിശയും; നിക്ഷേപകർക്ക് ഈ രീതി തിരഞ്ഞെടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജുവലറികളിൽ നിന്ന് ആഭരണങ്ങളോ നാണയങ്ങളോ വാങ്ങി സൂക്ഷിക്കുകയെന്നതാണ് സാധാരണ സ്വർണ നിക്ഷേപമായി പരി​ഗണിക്കുന്നത്. 4,930 രൂപയാണ് ഓ​ഗസ്റ്റ് രണ്ടിന് കേരളത്തിൽ 1 ​ഗ്രാം സ്വർണത്തിന്റെ വില. ഇതിനൊപ്പം പണിക്കൂലിയും ജിഎസ്ടിയും അടക്കം നല്ലൊരു തുക അധിക ചെലവായി നിക്ഷേപകർ നൽകേണ്ടി വരും. ഇതിനൊപ്പമാണ് സ്വർണം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട്. വിലയുള്ളതിനാൽ മോഷണം പോകാനുള്ള സാധ്യതയും സ്വർണത്തിനുണ്ട്. ഈ തലവേദനകളെല്ലാം ഒഴിവാക്കി നി‌ക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്ന വഴിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍.

 

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

ഭൗതിക സ്വർണത്തിലുള്ള നിക്ഷേപം കുറയ്ക്കാനായി 2015ലാണ് കേന്ദ്രസർക്കാർ സോവറിൻ ​ഗോൾഡ് ബോണ്ടുകൾ അവതരിപ്പിച്ചത്. കേന്ദ്രസർക്കാറിനായി റിസർവ് ബാങ്കാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകൾ വിതരണം ചെയ്യുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ സര്‍ട്ടിഫിക്കറ്റായോ ഡീമാറ്റ് അക്കൗണ്ടിലോ സൂക്ഷിക്കാനാകും. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ സീരീസ് ജൂണില്‍ അവസാനിച്ചിരുന്നു. രണ്ടാം സീരിസ് ഓഗസ്റ്റില്‍ വാങ്ങാന്‍ സാധിക്കും. ഓഗസ്റ്റ് 22 മുതല്‍ ഓഗസ്റ്റ് 26 വരെയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാനുള്ള സമയം.

Also Read: ചെലവേറുന്ന ഓ​ഗസ്റ്റ്; ഇഎംഐയും ബാങ്ക് ചാർജും ഉയരും, ശ്രദ്ധിക്കേണ്ടവAlso Read: ചെലവേറുന്ന ഓ​ഗസ്റ്റ്; ഇഎംഐയും ബാങ്ക് ചാർജും ഉയരും, ശ്രദ്ധിക്കേണ്ടവ

ബോണ്ടിൽ നിക്ഷേപം

ബോണ്ടിൽ നിക്ഷേപം

വ്യക്തികള്‍, ഹിന്ദു അഭിവക്ത കുടുംബങ്ങൾ, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവർക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. 1ഗ്രാം നിക്ഷേപമെങ്കിലും കുറഞ്ഞത് നടത്തണം. വ്യക്തികള്‍ക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും സാമ്പത്തിക വർഷത്തിൽ 4 കിലോ വരെ സ്വര്‍ണം വരെ സോവറിൻ ​ഗോൾഡ് ബോണ്ട് വഴി വാങ്ങാം.

ട്രസ്റ്റുകള്‍ക്ക് 20 കിലോ വരെ നിക്ഷേപം നടത്താം. 8 വര്‍ഷമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ കാലാവധി. 5 വര്‍ഷം വരെ ലോക് ഇൻ പിരിയഡുണ്ട്. ശേഷം നിക്ഷേപം പിൻവലിക്കാൻ സാധിക്കും.

Also Read: ഒരു ലക്ഷത്തിൽ നിന്ന് 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം! നിക്ഷേപ തട്ടിപ്പിനെ എങ്ങനെ തിരിച്ചറിയാംAlso Read: ഒരു ലക്ഷത്തിൽ നിന്ന് 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം! നിക്ഷേപ തട്ടിപ്പിനെ എങ്ങനെ തിരിച്ചറിയാം

സ്വർണവും സോവറിൻ ​ഗോൾഡ് ബോണ്ടും

സ്വർണവും സോവറിൻ ​ഗോൾഡ് ബോണ്ടും

സ്വര്‍ണം ഭൗതികമായി വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ ഗുണകരമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളിലെ നിക്ഷേപം. ജുവലറികളില്‍ നിന്ന് വാങ്ങി നിക്ഷേപിക്കുമ്പോള്‍ പണിക്കൂലിയായി നല്ലൊരു തുക നഷ്ടപ്പെടുന്നുണ്ട്. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ സര്‍ട്ടിഫിക്കറ്റായോ ഡീമാറ്റ് അക്കൗണ്ടിലോ സൂക്ഷിക്കാം. ഇതിനാല്‍ പണിക്കൂലി നൽകേണ്ടതില്ല. സ്വര്‍ണം സൂക്ഷിക്കുന്നതിനുള്ള റിസ്കും സോവറിൻ ബോണ്ടുകളില്ല.

ഭൗതിക സ്വര്‍ണത്തില്‍ സ്വര്‍ണത്തിന്റെ വില ഉയരുമ്പോള്‍ ലഭിക്കുന്ന നേട്ടം മാത്രമാണ് ലഭിക്കുക. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ നിന്ന് ഇതിനൊപ്പം പലിശയും ലഭിക്കും. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ വര്‍ഷത്തില്‍ സബ്സ്ക്രിഷൻ വിലയുടെ മുകളില്‍ 2.5 ശതമാനം വാര്‍ഷിക പലിശ ലഭിക്കും.സോവറിന്‍ ഗോള്‍ഡ് ബോണ്ട് റഡീം ചെയ്യുമ്പോള്‍ നികുതിയില്ല. അതേ സമയം ജുവലറിയില്‍ നിന്ന് വാങ്ങിയ. സ്വര്‍ണ വില്പന നടത്തുമ്പോള്‍ മൂലധന നേട്ടത്തിന് നികുതി ഈടാക്കും.

സോവറിൻ ​ഗോൾഡ് ബോണ്ടിന്റ വില

സോവറിൻ ​ഗോൾഡ് ബോണ്ടിന്റ വില

2022-23 (സീരിസ് 1) ല്‍ 2022 ജൂണ്‍ 24 ന് അവസാനിച്ചിരുന്നു. ഈ സമയം സേവറിന്‍ ഗോള്‍ഡ് ബോണ്ടിൽ ഗ്രാമിന് 5,091 രൂപ നിരക്കിലാണ് സബ്സ്ക്രിപിഷൻ നടന്നത്. സബ്സ്ക്രിപ്ഷൻ സമയത്തിന് മുൻപ് നിശ്ചിത ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് സേവറിന്‍ ഗോള്‍ഡ് ബോണ്ടിൽ വില നിശ്ചയിക്കുന്നത്.

തിരിച്ചെടുക്കല്‍ സമയത്ത് മൂന്ന് പ്രവൃത്തി ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വില അടിസ്ഥാനപ്പെടുത്തിയാണ് വില കണക്കാക്കുക. ഓണ്‍ലൈനായി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് ലഭിക്കും. പൊതുമേഖലാ ബാങ്ക്, സ്വകാര്യ ബാങ്കുകൾ, പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാന്‍ സാധിക്കും.

Read more about: gold investment
English summary

Sovereign Gold Bond Is Suitable For Gold Investors; Buy Directly From Government And Get Interest

Sovereign Gold Bond Is Suitable For Gold Investors; Buy Directly From Government And Get Interest
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X