സ്വർണ വില മുന്നേറ്റം തുടരുകയാണ്. ബുധനാഴ്ച കേരള വിപണിയിൽ 22 കാരറ്റ് 8 ഗ്രാമിന് 46,480 രൂപയിലേക്ക് സ്വർണ വില ഉയർന്നു. കേരള വിപണിയിലെ റെക്കോർഡ് ഉയരമാണിത്. എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റിന് 62,602 രൂപയിലേക്ക് സ്വർണ വില ഉയർന്നു.
വില പുതിയ ഉയരത്തിലേക്ക് എത്താൻ കാരണം ആഗോള വിപണിയിലെ കുതിപ്പാണ്. ഈ അവസരത്തിൽ സ്വർണം വാങ്ങാനാണ് പദ്ധതിയെങ്കിൽ കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാം. നിക്ഷേപത്തിന് ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണിത്.
എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്
സ്വർണത്തിന്റെ ഗുണങ്ങളും ബോണ്ടുകളുടെ സൗകര്യവും സംയോജിപ്പിക്കുന്ന നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. കേന്ദ്ര സർക്കാറിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ടുകൾ ഇഷ്യു ചെയ്യുന്നത്. ഭൗതികമായി സ്വർണം വാങ്ങാതെ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള അവസരമാണിത്. 2015 നവംബറിലാണ് ആദ്യമായി സോവറിൻ ഗോൾഡ് ബോണ്ട് അവതരിപ്പിച്ചത്.

ആർക്കൊക്കെ നിക്ഷേപിക്കാം
ഇന്ത്യയിൽ താമസക്കാരായ പൗരന്മാർ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവർക്കാണ് സോവറിൻ ഗോൾഡ് ബോണ്ടകുകൾ വാങ്ങാൻ സാധിക്കുകയുള്ളൂ. വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബങ്ങളുമാണെങ്കിൽ സാമ്പത്തിക വർഷത്തിൽ പരമാവധി 4 കിലോയും മറ്റുള്ളവർക്ക് 20 കിലോയുമാണ് സോവറിൻ ഗോൾഡ് ബോണ്ട് വഴി നിക്ഷേപിക്കാനുള്ള വഴി.
എങ്ങനെ വാങ്ങാം
സോവറിൻ ഗോൾഡ് ബോണ്ടുകൾ ഡീമാറ്റ് അക്കൗണ്ട് വഴിയോ ബാങ്കുകൾ വഴിയോ വാങ്ങാൻ സാധിക്കും. ഓഫ്‌ലൈനായും ഓൺലൈനായും വാങ്ങാം. ഓൺലൈനായി വാങ്ങിയാൽ യൂണിറ്റിന്/ ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ഡീമാറ്റിലും സർട്ടിഫിക്കറ്റ് മോഡിലും സോവറിൻ ഗോൾഡ് ബോണ്ടുകൾ സൂക്ഷിക്കാം.
കാലാവധി, പലിശ, നികുതി
ഇഷ്യൂ ചെയ്ത തീയതി മുതൽ 8 വർഷത്തേക്കാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ കാലാവധി. നിക്ഷേപിക്കുന്ന തുകയ്ക്ക് 2.50 ശതമാനം പലിശ ലഭിക്കും അർദ്ധവാർഷിക അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുക. പലിശ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമായി നൽകും. പലിശ വരുമാനത്തിന് ടിഡിഎസ് ഈടാക്കില്ല. നിക്ഷേപകന്റെ വ്യക്തിഗത സ്ലാബ് നിരക്കിൽ നികുതി ഈടാക്കും.
അതേസമയം സോവറിൻ ഗോൾഡ് ബോണ്ടുകൾ കാലാവധിയായ 8 വർഷവും സൂക്ഷിച്ചാൽ നിക്ഷേപകന് മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതില്ല. വരുമാനം പൂർണമായും നികുതി മുക്തമാണ്. 5 വർഷത്തിന് ശേഷം പിൻവലിക്കാനുള്ള അവസരമുണ്ട്. ഈ സമയത്ത് പിൻവലിച്ചാൽ മൂലധന നേട്ട നികുതി നൽകേണ്ടി വരും.
ചെലവ് കുറവ്
മേക്കിംഗ് ചാർജുകളോ ജിഎസ്ടിയോ ഈടാക്കത്തതിനാൽ ഏറ്റവും ചെലവ് കുറഞ്ഞ നിക്ഷേപമാണിത്. ഡീമാറ്റ് മോഡിലാണ് സോവറിൻ ഗോൾഡ് ബോണ്ട് സൂക്ഷിക്കുന്നതെങ്കിൽ വാർഷിക മെയിന്റനൻസ് ചാർജ് മാത്രമാണ് നൽകേണ്ടത്. ഫിസിക്കൽ സർട്ടിഫിക്കറ്റുകളായി സൂക്ഷിക്കുമ്പോൾ നിക്ഷേപകന് യാതൊരു ചെലവും വരുന്നില്ല.
സ്വർണ വില
ആഭ്യന്തര വിപണിയിലെ സ്വർണ വിലയെയാണ് സോവറിൻ ഗോൾഡ് ബോണ്ട് ട്രാക്ക് ചെയ്യുന്നത്. നിക്ഷേപം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുൻപ് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജുവലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് നിശ്ചയിച്ച സ്വർണ വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് സോവറിൻ ഗോൾഡ് ബോണ്ട് ഒരു യൂണിറ്റിന്റെ വില നിശ്ചയിക്കുന്നത്. സമാനമായ രീതിയിലാണ് കാലാവധിയിലെ വിലയും നിശ്ചയിക്കുന്നത്.
റിട്ടേൺ
സ്വർണ വിലയിലെ വർധനവിന് അടിസ്ഥാനമാക്കിയാണ് റിട്ടേൺ ലഭിക്കുക. 2015 ൽ ആദ്യ സോവറിൻ ഗോൾഡ് വാങ്ങിയവർക്ക് ഇരട്ടിയിലധികം തുക നേട്ടമുണ്ടായി. ഇഷ്യു സമയത്ത് യൂണിറ്റിന് 2,684 രൂപ നിരക്കിലാണ് നിക്ഷേപം നടത്തിയത്. റിഡംഷന്‍ വില യൂണിറ്റിന് 6,132 രൂപയാണ്. 10.88 ശതമാനമാണ് വാർഷിക റിട്ടേൺ.
സോവറിൻ ഗോൾഡ് ബോണ്ടിന്റെ ആദ്യ ഇഷ്യുവിൽ 35 ഗ്രാം സ്വർണം വാങ്ങിയ വ്യക്തി ഗ്രാമിന് 2,684 രൂപ നിരക്കിൽ 93,940 രൂപയാണ് നിക്ഷേപിച്ചത്. 6,132 രൂപ നിരക്കില്‍ ബോണ്ട് റഡീം ചെയ്യുമ്പോൾ 2,14,620 രൂപയാണ് ഇതിന്റ മൂല്യം. 128.50 ശതമാനത്തിന്റെ ആകെ റിട്ടേണാണ് നിക്ഷേപകന് 8 വർഷത്തിനിടെ ലഭിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
