സ്വര്‍ണാഭരണങ്ങളും നാണയങ്ങളും വാങ്ങിയുള്ള പരമ്പരാഗത സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് പകരം പുതിയ മാര്‍ഗങ്ങളാണ് ഡിജിറ്റല്‍ കാലത്ത് അവലംബിക്കുന്നത്. വീട്ടിലിരുന്നു തന്നെ സ്വർണം വാങ്ങാനും പരിശുദ്ധി, പണിക്കൂലി തുടങ്ങിയ ആശങ്കകളും ചെലവുകളുമില്ലാതെ നിക്ഷേപിക്കാനുമുള്ള വഴി ഇന്നുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് ഇടിഎഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) എന്നിവ.
മൂന്ന് നിക്ഷേപങ്ങളും സ്വര്‍ണ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും റിട്ടേണ്‍, ലിക്വിഡിറ്റി, റിസ്ക്, നികുതി തുടങ്ങിയ ഭാഗങ്ങളില്‍ പ്രകടമായ വ്യത്യാസമുണ്ട്. അതിനാൽ സ്വർണത്തിൽ നിക്ഷേപിക്കുന്ന വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യം അനുസരിച്ചുള്ള നിക്ഷേപം വേണം തിരഞ്ഞെടിക്കാം. ഓരോന്നിന്റെയും നേട്ടങ്ങളും കോട്ടങ്ങളും അറിഞ്ഞ് മികച്ച നേട്ടം നൽകുന്നവ കണ്ടെത്തി നിക്ഷേപിക്കാം. ഇതിന് സഹായിക്കുന്ന താരതമ്യമാണ് ഈ ലേഖനത്തിൽ.
സ്വര്‍ണ വില
സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ഇഷ്യൂ സമയത്താണ് വില നിശ്ചയിക്കുക. സബ്സ്ക്രിപ്ഷന് തീയതിക്ക് മുന്‍പുള്ള 3 പ്രവൃത്തി ദിവസങ്ങളില്‍ ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന് പ്രസിദ്ധീകരിച്ച 999 പരിശുദ്ധ സ്വര്‍ണ വിലയുടെ ശരാശരി വിലയിലാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട് അനുവദിക്കുക. നിലവിലെ ഇഷ്യു വില 5,926 രൂപയായിരുന്നു. ഗോള്‍ഡ് ഫണ്ട്, ഇടിഎഫ് എന്നിവയുടെ കാര്യത്തില്‍, വൈകീട്ട് 3 മണിക്ക് മുന്‍പ് നിക്ഷേപിച്ചാല്‍ അതേദിവസത്തെ സ്വര്‍ണ വിലയിലാണ് നിക്ഷേപം അനുവദിക്കുക.

നിക്ഷേപ ചെലവ്
നിക്ഷേപത്തിന്റെ റിട്ടേണിനെ ബാധിക്കുന്നൊരു കാര്യമാണ് നിക്ഷേപ ചെലവ്. സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപ ചെലവ് താരതമ്യേന കുറവാണ്. ബ്രോക്കറേജ് ചാര്‍ജ്, ഇടപാട് ഫീസ് എന്നിവ വാങ്ങുമ്പോഴും വില്ക്കുമ്പോഴും ഈടാക്കും. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടില്‍ ഫണ്ട് മാനേജര്‍ കോസ്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ല.
1 ശതമാനം മുതല്‍ 2 ശതമാനം വരെ ചെലവ് അനുപാതം ഗോൾഡ് മ്യൂച്വല്‍ ഫണ്ടില്‍ വരും. ഗോള്‍ഡ് ഇടിഎഫ് ചെലവ് അനുപാതം ഈടാക്കുമെങ്കിലും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടിനെ അപേക്ഷിച്ച് കുറവാണ്.
മികച്ച റിട്ടേണ്‍ ഏത്
സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാര്യത്തില്‍ മൂലധന നേ്ട്ടവും പലിശ വരുമാനവും ലഭിക്കും. 2.50 ശതമാനം പലിശ നിക്ഷേപത്തിന് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പലിശ നിരക്കും സ്വര്‍ണ വിലയിലെ നേട്ടവും അടക്കമാണ് ആകെ വരുമാനം കണക്കാക്കുന്നത്.
സ്വര്‍ണത്തിന്റെ പ്രകടനം അനുസരിച്ചാണ് ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം കണക്കാക്കുന്നത്. അതോടൊപ്പം ചെലവ് അനുപാതം കൂടി നല്കേണ്ടതിനാള് റിട്ടേണ്‍ കുറയും. സമാനമായി സ്വര്‍ണത്തിന്റെ വില അനുസരിച്ചാണ് ഗോള്‍ഡ് ഇടിഎഫ് പ്രകടനവും. പലിശ നിരക്ക് കൂടിയുള്ളതിനാൽ സോവറിൻ ഗോൾഡ് ബോണ്ടിനാണ് റിട്ടേണിന്റെ കാര്യത്തിൽ മുൻതൂക്കം.
ലിക്വിഡിറ്റി
നിക്ഷേപിച്ച പണം എപ്പോള്‍ തിരികെ എടുക്കാമെന്ന് ചോദിച്ചാല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ ചുരുങ്ങിയത് 5 വര്‍ഷം കാത്തിരിക്കണം. 8 വര്‍ഷമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി. 5-ാം വര്‍ഷത്തില്‍ വില്പന നടത്താന്‍ അനുവദിക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടും ഇടിഎഫും ഉയര്‍ന്ന ലിക്വിഡിറ്റിയുള്ളവയാണ്. എപ്പോള്‍ വേണമെങ്കിലും ഇവ വാങ്ങാനും വില്‍ക്കാനും സാധിക്കും.
നികുതി
കാലാവധി വരെ നിക്ഷേപം തുടര്‍ന്നാല്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടിലെ വരുമാനത്തിന് നികുതിയില്ല. 5-ാം വര്‍ഷത്തില്‍ നിക്ഷേപം പിന്‍വലിച്ചാല്‍ ഇന്‍ഡെക്സേഷനോടെ 20 ശതമാനം നികുതി ഈടാക്കും. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടിലും ഗോള്‍ഡ് ഇടിഎഫിലും ഹ്രസ്വകാല മൂലധന നേട്ടത്തിന് സ്ലാബ് നിരക്ക് അടിസ്ഥാനമാക്കി നികുതി നല്‍കണം. ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനമാണ് നികുതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
