വീട്ടിൽ സ്വർണമുണ്ടെങ്കിൽ അതിന്റെ മുകളിൽ ആശങ്കയാണ്. ഇതിന് പകരം ബാങ്കിൽ സൂക്ഷിച്ചാൽ അതിന് ചാർജ് നൽകണം. സ്വർണം വാങ്ങുമ്പോഴുള്ള പണികൂലിയെന്ന അധിക ചെലവും വില്കുമ്പോൾ കിഴിക്കുന്ന മറ്റു ചാർജുകളും വേറെ. സ്വർണം മികച്ച നിക്ഷേപ മാർഗമാണെങ്കിലും ഇക്കാര്യങ്ങൾ പരിഗണിക്കുന്നൊരാൾക്ക് സ്വർണം വാങ്ങി വെയ്ക്കാൻ മടിക്കും.
ഇത്തരക്കാർക്ക് ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപം നടത്താം. കേന്ദ്രസർക്കാറിന്റെ പൂർണ സുരക്ഷയിൽ റിസർവ് ബാങ്കിലാണ് സ്വർണ നിക്ഷേപം നടത്തുന്നത്. കേന്ദ്രസർക്കറിന് വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2022-23 രണ്ടാം സീരിസിന്റെ സബ്സ്ക്രിപ്ഷൻ സമയമാണിത്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
സോവറിൻ ഗോൾഡ് ബോണ്ട്
സ്വർണ ബോണ്ടുകളാണ് റിസർവ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ. ഭൗതി സ്വർണത്തിന്റെ നിക്ഷേപം കുറയ്ക്കാൻ 2015 ൽ കേന്ദ്രസർക്കാർ ആരംഭിച്ച നിക്ഷേപ മാർഗമാണിത്. സര്‍ട്ടിഫിക്കറ്റായോ ഡിജിറ്റലായി ഡീമാറ്റ് അക്കൗണ്ടിലോ ബോണ്ടുകൾ സൂക്ഷിക്കാനാകും. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ സീരീസ് ജൂണില്‍ അവസാനിച്ചിരുന്നു. സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2022-23 രണ്ടാം സീരിസിന്റെ സബ്‌സക്രിഷനാണ് ആഗസ്റ്റ് 22ന് ആരംഭിച്ചത്. സബ്സ്ക്രിപ്ഷൻ ആഗസ്റ്റ് 26 വരെ തുടരും.
സ്വർണ വില
2022-23 സീരിസ് 1ന് ഗ്രാമിന് 5,091 രൂപ നിരക്കിലാണ് സബ്സ്ക്രിപിഷൻ നടന്നത്. രണ്ടാം സീരിസിന് ഗ്രാമിന് 5,197 രൂപാണ് വിലയിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപയുടെ ഇളവ് ലഭിക്കും. ഇവര്‍ക്ക് 5,147 രൂപയ്ക്ക് ഒരു ഗ്രാം ലഭിക്കും.
സബ്സ്ക്രിപ്ഷൻ സമയത്തിന് മുൻപ് നിശ്ചിത ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് സേവറിന്‍ ഗോള്‍ഡ് ബോണ്ടിൽ വില നിശ്ചയിക്കുന്നത്. സബ്സ്ക്രിപ്ഷൻ തുകയുടെ മുകളിൽ വര്‍ഷത്തില്‍ 2.5 ശതമാനം പലിശയും ലഭിക്കും.
ആർക്കൊക്കെ വാങ്ങാം
ഇന്ത്യയിൽ താമസക്കാരായ പൗരന്മാർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഹിന്ദു അഭിവക്ത കുടുംബം, ചാരിറ്റബിള്‍ ട്രസ്റ്റ്, യൂണിവേസിറ്റികൾ എന്നിവയ്ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് വാങ്ങിയ സോവറിൻ ഗോൾഡ് ബോണ്ടുകൾ പ്രവാസി ഇന്ത്യക്കാർക്ക് കാലാവധി വരെ നിലനിർത്താം.
1 ഗ്രാം തൂക്കത്തിലാണ് സോവറിൻ ഗോൾഡ് ബോണ്ട് അനുവദിക്കുക. 1 ഗ്രാമിന്റെ ഗുണിതങ്ങളായി ബോണ്ടുകൾ വാങ്ങാം. വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവയ്ക്ക് പരമാവധി 4 കിലോയും ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി 20 കിലോയും നിജപ്പെടുത്തിയിട്ടുണ്ട്. സ്വർണത്തിന്റെ വിപണി വില കുറഞ്ഞാൽ മാത്രമാണ് നഷ്ട സാധ്യതയുള്ളത്.
കാലാവധി
ബോണ്ടിന്റെ കാലാവധി 8 വർഷമാണ്. 5 വർഷം ലോക്ഇൻ പിരിയഡ് ഉണ്ട്. കൂപ്പൺ പേയ്‌മെന്റ് തീയതി മുതൽ അഞ്ച് വർഷത്തിന് ശേഷം ബോണ്ടുകൾ വില്പന നടത്താം. ഡീമാറ്റ് ഫോമിൽ സൂക്ഷിച്ചവ എക്‌സ്‌ചേഞ്ചുകളിൽ ട്രേഡ് ചെയ്യാനും സാധിക്കും. ബാങ്കുകള്‍ വഴിയും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് എക്‌സചേഞ്ച് എന്നിവിടങ്ങളില്‍ നിന്നും സോവറിൻ ഗോൾഡ് ബോണ്ടുകൾ വാങ്ങാം. പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് ബോണ്ടുകൾ വാങ്ങാനാവുക.
നികുതി
തിരിച്ചെടുക്കല്‍ ദിവസത്തിന് മുൻപുള്ള മൂന്ന് പ്രവൃത്തി ദിവസത്തെ 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജുവല്ലേഴ്സ് അസോസിയേഷൻ കണക്കാക്കിയ വിലയുടെ ശരാശരിഅടിസ്ഥാനപ്പെടുത്തിയാണ് വില കണക്കാക്കുക. 1961-ലെ ആദായനികുതി നിയമം അനുസരിച്ച് ബോണ്ടുകളുടെ പലിശയ്ക്ക് നികുതി ചുമത്തപ്പെടും. എന്നാൽ കാലാവധിയിൽ ബോണ്ട് റഡീം ചെയ്യുമ്പോഴുണ്ടാകുന്ന മൂലധന നേട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. ബോണ്ട് കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ദീർഘകാല മൂലധന നേട്ടങ്ങൾക്ക് ഇൻഡെക്സേഷൻ ആനുകൂല്യങ്ങൾ നൽകും.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications