ഓഹരി നിക്ഷേപം, മ്യൂച്വൽ ഫണ്ട്, ബാങ്ക് സ്ഥിര നിക്ഷേപം പോലെ മികച്ച റിട്ടേൺ ഉണ്ടാക്കാനുള്ളൊരു വഴി തന്നെയാണ് സ്വർണത്തിലെ നിക്ഷേപവും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 15 ശതമാനം വർധനവാണ് സ്വർണ വിലയിലുണ്ടായത്. ഇതിനനുസരിച്ചുള്ള റിട്ടേൺ സ്വർണത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്വർണത്തിൽ നിക്ഷേപിക്കാനുള്ള തീരുമാനമെടുക്കുന്നൊരാൾക്ക് ഇപ്പോൾ പറ്റിയ അവസരമാണ്. ഗ്രാമിന് 100 രൂപ ഇളവിൽ സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാനാകും. വിശദംശങ്ങൾ നോക്കാം.
സെപ്റ്റംബർ 15 മുതൽ നിക്ഷേപിക്കാം
കേന്ദ്ര സർക്കാറിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിൻ ഗോൾഡ് ബോണ്ട് ഇഷ്യൂ ചെയ്യുന്നത്. സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2023-24 രണ്ടാം സീരിസ് സെപ്റ്റംബര്‍ 15 മുതലാണ് വാങ്ങാന്‍ സാധിക്കുക. ഷെഡ്യൂള്‍ഡ് കൊമേഷ്യല്‍ ബാങ്കുകളില്‍ നിന്നും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍, പോസ്റ്റ് ഓഫീസ്, സ്റ്റോക്ക് എക്സ്ചേഞ്ചുകകൾ എന്നിവിടങ്ങളില്‍ നിന്നും സോവറിന്‍ ഗോള്‍ഡ് ബോണ്ട് വാങ്ങാം. ഡീമാറ്റ് അക്കൗണ്ടുള്ളവർക്ക് അതുവഴിയും വാങ്ങാം.
ഗ്രാമിന് 110 രൂപ ഇളവ്
ആഭരണങ്ങള്‍ വാങ്ങുന്നൊരാള്‍ 22 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ് പരിഗണിക്കുക. നിക്ഷേപിക്കാനാണെങ്കില്‍ 24 കാരറ്റിന്റെ സ്വര്‍ണമാണ് തിരഞ്ഞെടുക്കുക. 24 കാരറ്റ് ഒരു ഗ്രാമിന് 6,000 രൂപയ്ക്കടുത്താണ് വില നിലവാരം. അതേസമയം സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ലഭ്യമാകുന്നതാകട്ടെ ഗ്രാമിന് 5,923 രൂപയ്ക്കും. ഓണ്‍ലൈനായി സോവറിൻ ഗോൾഡ് ബോണ്ട് വാങ്ങുന്നൊരാളാണെങ്കില്‍ 50 രൂപയുടെ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും. അതായത് ഗ്രാമിന് 5,873 രൂപയ്ക്ക് സ്വര്‍ണം വാങ്ങാം.

പ്രധാന നഗരങ്ങളില്‍ 1 ഗ്രാം 24 കാരറ്റിന് ഈടാക്കുന്നതിനേക്കാള്‍ 100 രൂപയിലധികം ഇളവില്‍ സ്വര്‍ണം ലഭിക്കുമെന്ന് ചുരുക്കും. തിങ്കളാഴ്ച കേരള വിപണിയില്‍ 5,983 രൂപയാണ് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് ഈടാക്കുന്ന വില. ഇത് പ്രകാരം 110 രൂപ ഇളവില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് വഴി 1 ഗ്രാം വാങ്ങാം.
ദീർഘകാല നിക്ഷേപത്തിന് അനുയോജ്യം
സ്വർണത്തിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതവും കൂടുതൽ ഫലപ്രദവുമായ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട് എന്ന് പറയാം. ദീർഘകാല നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ പരിഗണിക്കുമ്പോൾ ആഭരണങ്ങളായോ നാണയങ്ങളായോ ഭൗതിക സ്വർണം വാങ്ങുന്നതിനേക്കാൾ മികച്ച ഓപ്ഷനാണിത്. നിക്ഷേപിക്കുന്ന തുകയ്ക്ക് 2.5 ശതമാനം വാർഷിക റിട്ടേൺ നൽകുമെന്നു എന്നതാണ് മറ്റു സ്വർണ നിക്ഷേപങ്ങളിൽ നിന്ന് സോവറിൻ ഗോൾഡ് ബോണ്ടിനുള്ള വ്യത്യാസം. കാലാവധിയിൽ സോവറിൻ ഗോൾഡ് ബോണ്ടുകൾ അന്നത്തെ മാർക്കറ്റ് വിലയ്ക്കാണ് തിരിച്ചെടുക്കുക.
8 വർഷം കാലയളവ്
സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപങ്ങളുടെ കാലാവധി 8 വർഷമാണ്. 5 വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാനുള്ള ഓപ്ഷനും ഉണ്ട്. കാലാവധി എത്തുന്നതിന് മുൻപുള്ള മൂന്ന് പ്രവൃത്തി ദിവസത്തെ 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജുവല്ലേഴ്സ് അസോസിയേഷൻ കണക്കാക്കിയ വിലയുടെ ശരാശരി അടിസ്ഥാനപ്പെടുത്തിയാണ് തിരിച്ചെടുക്കൽ വില കണക്കാക്കുക. കാലാവധിയോളം നിക്ഷേപം തുടർന്നാൽ നികുതി നൽകേണ്ടതില്ല. പലിശയ്ക്ക് നികുതി ഈടാക്കും.
ആർക്കൊക്കെ വാങ്ങാം
വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം, ചാരിറ്റബിള്‍ ട്രസ്റ്റ്, യൂണിവേസിറ്റികൾ എന്നിവയ്ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. ഇന്ത്യയിൽ താമസിക്കുന്ന സമയത്ത് വാങ്ങിയ സോവറിൻ ഗോൾഡ് ബോണ്ടുകൾ പ്രവാസി ഇന്ത്യക്കാർക്ക് കാലാവധി വരെ നിലനിർത്താം. കുറഞ്ഞത് 1 ഗ്രാം വാങ്ങണം. 1 ഗ്രാമിന്റെ ഗുണിതങ്ങളായി വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവയ്ക്ക് പരമാവധി 4 കിലോയും ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി 20 കിലോയും നിക്ഷേപിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
