ഇന്നത്തെ കാലത്ത് സുരക്ഷിത നിക്ഷേപമായി കൂടുതൽ പേർ പരിഗണിക്കുന്നത് സ്വർണത്തെയാണ്. ദീർഘകാലത്ത് പണപ്പെരുപ്പത്തെ മറികടക്കുന്ന റിട്ടേൺ നൽകുന്നതിനാലും വിപണി അസ്ഥിരമാകുന്ന സാഹചര്യത്തിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കുന്നതിനാലും സ്വർണം മികച്ച നിക്ഷേപ മാർഗമായി തുടരുന്നു. സ്വർണത്തിൽ നിക്ഷേപിച്ചാലുള്ള നേട്ടം മനസിലാകാൻ 5 വർഷം മുൻപത്തെയും ഇന്നത്തെയും സ്വർണ വില താരതമ്യം ചെയ്താൽ മതിയാകും.
5 വർഷം മുൻപ് സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് ഇരട്ടി നേട്ടം നൽകിയ നിക്ഷേപ മാർഗമാണ് സോവറിൻ ഗോൾഡ് ബോണ്ട്. 5 വർഷത്തെ പിൻവലിക്കൽ കാലാവധി മാർച്ചിൽ പൂർത്തിയായ ഇഷ്യൂവിൽ പിൻവലിക്കുന്നവർക്കാണ് 100 ശതമാനത്തിലധികം നേട്ടം ബോണ്ട് നൽകിയിരിക്കുന്നത്. വിശദാംശങ്ങൾ നോക്കാം.
സോവറിൻ ഗോൾഡ് ബോണ്ട്
2015 നവംബറിലാണ് രാജ്യത്ത് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അവതരിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ വിലയില്‍ മൂല്യം കണക്കാക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. ഭൗതിക സ്വര്‍ണത്തിന് ബദല്‍ മാര്‍ഗം എന്നതായിരുന്നു സോവറിൻ ഗോൾഡ് ബോണ്ടിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. 8 വർഷം കാലാവധിയുള്ള നിക്ഷേപത്തിൽ 5-ാം വർഷത്തിൽ പിൻവലിക്കാൻ അവസരമുണ്ട്. ആദ്യ സീരിസ് 2023 നവംബർ മാസത്തിൽ കാലാവധിയെത്തും.

2017-18 സീരിസ്
2017-18 സാമ്പത്തിക വര്‍ഷത്തിൽ ഇഷ്യൂ ചെയ്ത സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ആദ്യ സീരിസിന്റെ 5-ാം വര്‍ഷത്തിലെ പിന്‍വലിക്കല്‍ തീയതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 12 ആയിരുന്നു ഇതിനുള്ള സമയപരിധി. ഗ്രാമിന് 2901 രൂപ നിരക്കില്‍ അനുവദിച്ച ഇഷ്യുവാണ് പിന്‍വലിക്കാന്‍ അവസരം.
പിൻവലിക്കൽ വില
സോവറിന്‍ ഗോള്‍ഡ് ബോണ്ട് റെഡീം ചെയ്യുന്ന തീയതിക്ക് മുന്‍പുള്ള ആഴ്ചയിലെ ക്ലോസിംഗ് സ്വര്‍ണ വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ വീണ്ടെടുക്കല്‍ വില നിശ്ചയിക്കുന്നത്. മേയ് 12-ന് റിഡംഷന്‍ തീയതി നിശ്ചയിച്ചതിനാല്‍ മേയ് രണ്ടിനും അഞ്ചിനും ഇടയിലെ ആഴ്ചയിലെ ക്ലോസിംഗ് സ്വര്‍ണ വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുക.
ഇതുപ്രകാരം 6,115 രൂപയാണ് ഒരു ഗ്രാമിന് റിസര്‍വ് ബാങ്ക് നിശ്ചയിച്ച വില. ഇഷ്യു വിലയായ 2,901 രൂപയേക്കാള്‍ 110.7 ശതമാനം നേട്ടമാണിത്. 1 ലക്ഷം രൂപ സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിച്ചവരാണെങ്കിൽ 1,10,700 രൂപ ലാഭം മാത്രം ലഭിക്കും.
സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപം
ഇന്ത്യയിൽ താമസക്കാരായ പൗരന്മാർക്ക് സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഹിന്ദു അഭിവക്ത കുടുംബം, ചാരിറ്റബിള്‍ ട്രസ്റ്റ്, യൂണിവേസിറ്റികൾ എന്നിവയ്ക്ക് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക. ഏറ്റവും ചുരുങ്ങിയത് 1 ഗ്രാം മുതൽ നിക്ഷേപിക്കാം. വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവയ്ക്ക് പരമാവധി 4 കിലോയും ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി 20 കിലോയും നിജപ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റായോ ഡിജിറ്റലായി ഡീമാറ്റ് അക്കൗണ്ടിലോ ബോണ്ടുകൾ സൂക്ഷിക്കാനാകും.
നേട്ടങ്ങൾ
സോവറിൻ ഗോൾഡ് ബോണ്ടിൽ റിഡീംഷൻ സമയത്തുള്ള മാർക്കറ്റ് വില ലഭിക്കുന്നതിനാൽ നിക്ഷേപകന് മികച്ച നേട്ടം നിക്ഷേപത്തിലൂടെ ലഭിക്കും. സ്വർണാഭരണങ്ങൾ പോലെ സൂക്ഷിച്ചു വെയ്ക്കുന്നകിന്റെ ചെലവോ അപകടസാധ്യതയോ ഇല്ല. ഡീമാറ്റ് രൂപത്തിൽ സൂക്ഷിക്കാം. പണിക്കൂലി, പരിശുദ്ധി സംബന്ധിച്ച പ്രശ്നങ്ങൾ, മറ്റു ചാർജുകൾ എന്നിവ സോവറിൻ ഗോൾഡ് ബോണ്ടിലില്ല.
പലിശ നിരക്ക്
സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് 2.50 ശതമാനം നിരക്കിൽ പലിശ ലഭിക്കും. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അർധ വർഷത്തിൽ പലിശ ക്രെഡിറ്റ് ചെയ്യും. കാലാവധി പൂർത്തിയാകുമ്പോൾ മൂലധന നേട്ടത്തിനൊപ്പം പലിശയും നൽകും.
നികുതി
സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപം 8 വർഷത്തെ കാലാവാധി പൂർത്തിയാക്കിയാൽ നികുതി നൽകേണ്ടതില്ല. 5-ാം വർഷത്തിൽ പിൻവലിച്ചാൽ നികുതി നൽകണം. ദീർഘകാല മൂലധന നേട്ടത്തിന് 20 ശതമാനം ഇൻഡക്സേഷനോടെയാണ് നികുതി. ബോണ്ടിന് ടിഡിഎസ് ബാധകമല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications