5 വർഷത്തിനപ്പുറമാണോ വിവാഹം; ഇന്നത്തെ വിലയിൽ സ്വർണം ലോക്ക് ചെയ്യാം; നേട്ടമുണ്ടാക്കാൻ സോവറിൻ ​ഗോൾഡ് ബോണ്ട്

സ്വർണ വില ഉയരുമ്പോൾ നെഞ്ചുപൊള്ളുന്നത് കയ്യിൽ സ്വർണ നിക്ഷേപമില്ലാത്തവർക്കാണ്. വിവാഹ ആവശ്യങ്ങൾക്ക് സ്വർണം വാങ്ങുന്നവർക്ക് കൂടിയ വില വലിയ ബുദ്ധിമുട്ട് തന്നെയാണ് ഉണ്ടാക്കുന്നത്. അതേസമയം നേരത്തെ സ്വർണം വാങ്ങിവെച്ചവർക്ക് വില ഉയരുമ്പോൾ അധിക ലാഭമുണ്ടാക്കാനും വലിയ ബാധ്യതയില്ലാതെ പുതിയ സ്വർണം വാങ്ങാനും സാധിക്കും.

ഇത്തരത്തിൽ സ്വർണത്തിൽ നിക്ഷേപിക്കാൻ ഇന്ന് ലഭിക്കുന്ന ഏറ്റവും അനുയോജ്യമായ മാർ​ഗമാണ് സോവറിൻ ​ഗോൾഡ് ബോണ്ടുകൾ. 5 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കി മാറ്റിയ പ്രകടനം ഇവ നടത്തി. ഇന്നത്തെ വിലയിൽ നിക്ഷേപം നടത്തിയാൽ 5 വർഷത്തിന് ശേഷം അന്നത്തെ വിലയിൽ ഭൗതിക സ്വർണം വാങ്ങാൻ സാധിക്കുന്ന പ്രകടനം ബോണ്ടുകൾ നൽകും.

സോവറിൻ ​ഗോൾഡ് ബോണ്ട്

2015 നവംബറിലാണ് രാജ്യത്ത് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ അവതരിപ്പിക്കുന്നത്. ഭൗതിക സ്വര്‍ണത്തിന് ബദല്‍ മാര്‍ഗം എന്നതായിരുന്നു സോവറിൻ ​ഗോൾഡ് ബോണ്ടിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാറിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്.

5 വർഷത്തിനപ്പുറമാണോ വിവാഹം; ഇന്നത്തെ വിലയിൽ സ്വർണം ലോക്ക് ചെയ്യാം; നേട്ടമുണ്ടാക്കാൻ ഗോൾഡ് ബോണ്ട്

സാമ്പത്തിക വര്‍ഷത്തില്‍ ഒന്നലധികം തവണ ബോണ്ട് ഇഷ്യൂ ചെയ്യും. ഇഷ്യൂ സമയത്തെ സ്വര്‍ണ വില അടിസ്ഥാനമാക്കിയാണ് ഇഷ്യൂ വില നിശ്ചയിക്കുക. 1 ​ഗ്രം മുതൽ നിക്ഷേപം നടത്താം.

ഇന്ത്യയിൽ താമസക്കാരായ പൗരന്മാർക്ക് സോവറിൻ ​ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഹിന്ദു അഭിവക്ത കുടുംബം, ചാരിറ്റബിള്‍ ട്രസ്റ്റ്, യൂണിവേസിറ്റികൾ എന്നിവയ്ക്ക് ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുക.

വ്യക്തികൾ, ഹിന്ദു അഭിവക്ത കുടുംബം എന്നിവയ്ക്ക് പരമാവധി 4 കിലോയും ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങൾക്ക് പരമാവധി 20 കിലോയും നിജപ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റായോ ഡിജിറ്റലായി ഡീമാറ്റ് അക്കൗണ്ടിലോ ബോണ്ടുകൾ സൂക്ഷിക്കാനാകും. ഭൗതിക സ്വർണം സൂക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് സോവറിൻ ​ഗോൾഡ് ബോണ്ടിനില്ല. 

പലിശ നൽകുന്ന സ്വർണ നിക്ഷേപം

സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്ക് പലിശ നൽകുന്നു എന്നൊരു പ്രത്യേകതയും സോവറിൻ ​ഗോൾഡ് ബോണ്ടിനുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്ക് 2.50 ശതമാനമാണ് പലിശ. വായ്പയ്ക്ക് ഈടായും സോവറിന്‍ ഗോള്‍ഡ് ബോണ്ട് ഉപയോഗിക്കാം.

8 വര്‍ഷ കാലാവധിയുള്ള ബോണ്ടുകൾ 5 വർഷത്തിൽ പിന്‍വലിക്കാൻ അവസരമുണ്ട്. 5-ാം വർഷത്തിൽ പിൻവലിച്ചാൽ നികുതി നൽകണം. ​ദീർഘകാല മൂലധന നേട്ടത്തിന് 20 ശതമാനം ഇൻഡക്സേഷനോടെയാണ് നികുതി. 8 വർഷം പൂർണമായും നിക്ഷേപം നടത്തിയാൽ നികുതി നൽകേണ്ട.

5 വർഷത്തിനപ്പുറമാണോ വിവാഹം; ഇന്നത്തെ വിലയിൽ സ്വർണം ലോക്ക് ചെയ്യാം; നേട്ടമുണ്ടാക്കാൻ ഗോൾഡ് ബോണ്ട്

2015 ൽ ആരംഭിച്ച ആദ്യ ഇഷ്യൂ 5 വർഷം പൂർത്തിയാക്കി. 2023 നവംബറിൽ കാലാവധിയെത്തും. 5 വർഷം നിക്ഷേപിച്ചവർക്ക് എത്ര റിട്ടേൺ നൽകുമെന്ന് നോക്കാം. 

2015 ഇഷ്യൂ വില

സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ആദ്യ ഇഷ്യു 2015 നവംബറിലാണ് നടന്നത്. ഗ്രാമിന് 2684 രൂപയായിരുന്നു ഇഷ്യൂ വില. ആദ്യ ഇഷ്യൂ 2023 നവംബറില്‍ കാലാവധിയെത്തുമ്പോള്‍ നിലവില്‍ ഗ്രാമിന് 5700 രൂപയോളമാണ് വില. 2020 ഡിസംബറിലാണ് ആദ്യ ഇഷ്യു 5 വര്‍ഷം പൂര്‍ത്തിയായത്. സ്വര്‍ണം യൂണിറ്റിന് 5,000 രൂപ നിരക്കിലായിരുന്നു അന്നത്തെ വില. അന്നത്തെ വിലയിൽ വില്പന നടത്തിയവർക്ക് 121 ശതമാനം നേട്ടമാണ് ലഭിച്ചത്. 

​ഗോൾഡ് ബോണ്ട് പ്രകടനം

ആദ്യ ഇഷ്യൂവില്‍ 1 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 37.26 യൂണിറ്റുകള്‍ ലഭിക്കും. 5-ാം വര്‍ഷത്തില്‍ പിന്‍വലിക്കുമ്പോള്‍ സ്വര്‍ണ വിലയിലെ നേട്ടം ഗ്രാമിന് 2,906 രൂപ (5,000-2,684) യാണ്. ഇതോടൊപ്പം ഒരു യൂണിറ്റിന് 369 രൂപ പലിശയായി ലഭിക്കും.

യൂണിറ്റിന് ആകെ ലഭിക്കുന്ന നേട്ടം 3,275 രൂപയാണ്. ഇത് പ്രകാരം 37.26 യൂണിറ്റ് കയ്യിലുള്ളൊരാള്‍ക്ക് അഞ്ചാം വര്‍ഷത്തില്‍ (37.26*3275) 1,22,026 രൂപ ലാഭം നേടാം. നികുതി കിഴിച്ചാല്‍ 1,21,952 രൂപ ലഭിക്കും.

2023 നവംബറിൽ ആദ്യ ഇഷ്യൂ എട്ട് വർഷം പൂർത്തിയാവുകയാണ്. അന്നത്തെ തിരിച്ചെടുക്കൽ വില ​ഗ്രാമിന് 5,700 രൂപ കണക്കാക്കിയാൽ പലിശയും മൂലധന നേട്ടവും അടക്കമുള്ള ലാഭം 1,34,360 രൂപയായിരിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X